Posts

Showing posts from September, 2025

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. ഒരാള്‍ക്ക് പരുക്ക്...

Image
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പത്തനംതിട്ട കുന്നന്താനം സ്വദേശി സനീഷ് കുമാറിനാണ് (47) പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ ഒ പിയില്‍ ആശാ സുരേഷിനൊപ്പം പരിശോധനക്കെത്തിയതായിരുന്നു സനീഷ് കുമാര്‍. ഈ സമയത്ത് പാരപ്പെറ്റിന്റെ സീലിങിലെ ഒരുഭാഗം അടര്‍ന്ന് സനീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു...

പുതുതായി വാങ്ങിയ ഫ്രിഡ്ജ് രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതം. ശരിയാക്കാന്‍ പറ്റില്ലെന്നും വാറന്റിയില്‍ കാര്യമില്ലെന്നും മറുപടി. വീണ്ടും മൈജി തട്ടിപ്പ്. പാലക്കാട് ഷോറൂമിനു മുന്നില്‍ ജനകീയ പ്രതിഷേധം...

Image
പാലക്കാട് മൈജി ഷോറൂമിന് മുന്നില്‍ ജനകീയ പ്രതിഷേധം. സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ഉത്പന്നം വാറന്റിയുണ്ടായിട്ടും നന്നാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് നാഷണല്‍ ജനതാദള്‍ പാലക്കാട് മണ്ഡലം കമ്മിറ്റി മൈജി യുടെ കല്‍പകഞ്ചേരി ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബന്ധപ്പെട്ടപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ പറ്റില്ലെന്നും പുതിയതു വാങ്ങുന്നതാണ് നല്ലതെന്നും മൈജിയില്‍ നിന്നും അറിയിച്ചു. വാറന്റിയില്‍ കാര്യമില്ലെന്നും മൈജിയില്‍ നിന്നും അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നാഷണല്‍ ജനതാദള്‍ പാലക്കാട് മണ്ഡലം കമ്മിറ്റി മൈജി കല്‍പകഞ്ചേരി ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എറണാകുളത്ത് മൈജി ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍ 4 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നല്കി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയില്‍ മൈജി ഫ്യൂച്ചര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കോടതി ഉത്തരവിട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു...

ഹാഫ് ബിരിയാണിയില്‍ ചിക്കൻ പീസുകളൊന്നുമില്ല. കിട്ടിയത് ഒരു കോഴിത്തൂവല്‍. വീഡിയോയുമായി യുവതി...

Image
പയ്യന്നൂരിലെ ഒരു ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി വ്ലോഗർ ശിവരഞ്ജിനി. ഹാഫ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത തനിക്ക് തന്നത് ചിക്കൻപീസില്ലാത്ത ബിരിയാണിയായിരുന്നെന്നും പിന്നീട് പരാതി പറഞ്ഞപ്പോള്‍ വേവാത്ത ഒരു ചിക്കൻ പീസ് തന്നു എന്നും യുവതി പറയുന്നു. ബിരിയാണിയില്‍ നിന്നും കോഴിത്തൂവല്‍ കിട്ടിയെന്നും ശിവരഞ്ജിനി ആരോപിക്കുന്നുണ്ട്. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്. പയ്യന്നൂർ പെരുമ്ബയിലെ ഹൈവേ ഹോട്ടലിനെതിരെയാണ് വ്ലോഗർ ശിവരഞ്ജിനി ആരോപണം ഉയർത്തുന്നത്. ഹോട്ടലിന് മുന്നില്‍ നിന്ന് തന്നെ ഈ കാര്യങ്ങള്‍ പറഞ്ഞാണ് ശിവരഞ്ജിനി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും. ശിവരഞ്ജിനിയുടെ കുറിപ്പ് പയ്യന്നൂർ പെരുമ്ബയിലെ ഹൈവേ ഹോട്ടലില്‍ ഇന്നലെ എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്. ഞാൻ ഒരു ഹാഫ് ബിരിയാണിയും ഹസ്ബെൻഡിനു ഒരു ഫുള്‍ ബിരിയാണിയും ഓർഡർ ചെയ്തു. ആദ്യം അവർ ഫുള്‍ ബിരിയാണി കൊണ്ടുവന്നു. ഞാൻ 5 മിനിറ്റിലധികം കാത്തിരുന്നു. ഞാൻ പിന്നെയും ചോദിച്ചപ്പോള്‍ പിന്നീട് ഞാൻ ഓർഡർ ചെയ്ത ഹാഫ് ബിരിയാണി കൊണ്ടുവന്നു, പക്ഷെ വെയിറ്റർ ദേഷ്യത്തില്‍ ആർക്കോ വേണ്ട...

ചിക്കൻ കറിക്കായി വാശിപിടിച്ചു. ചപ്പാത്തിക്കോല് കൊണ്ട് ഏഴുവയസുകാരനെ അമ്മ അടിച്ചു കൊന്നു. മകള്‍ ചികിത്സയില്‍...

Image
ചിക്കൻകറി ആവശ്യപ്പെട്ടതിന് മകനെ ചപ്പാത്തി റോളർ കൊണ്ട് അടിച്ചുകൊന്ന് അമ്മ. മഹാരാഷ്‌ട്രയിലെ പല്‍ഗാറില്‍ ഇന്നലെ രാത്രിയാണ് ദാരുണ സംഭവമുണ്ടായത്. ചിന്മയി ദുംഡേ എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ പല്ലവി ദുംഡേ (40) അറസ്റ്റിലായി. ചിന്മയിയുടെ സഹോദരിയായ പത്തുവയസുകാരിക്കും മർദ്ദനമേറ്റിരുന്നു. ഗുരുതമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കാശിപാദയിലെ ഒരു ഫ്ളാറ്റിലാണ് പല്ലവിയും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി തനിക്ക് ചിക്കൻകറി കഴിക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടതില്‍ പ്രകോപിതയായ പല്ലവി ചപ്പാത്തി റോളർ കൊണ്ട് കുട്ടിയെ പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ മകളെയും റോളർ കൊണ്ട് മർദ്ദിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൊലീസും പ്രാദേശിക ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ ഓഫീസറും സ്ഥലത്തെത്തി. യുവതിയെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു...

ചെസ്റ്റ് പീസിന് പകരം വിങ്‌സ് പീസ്, വേണമെങ്കില്‍ കഴിക്കെന്ന് ജീവനക്കാരന്‍. കോട്ടയത്ത് ഹോട്ടലില്‍ കയ്യാങ്കളി...

Image
ഭക്ഷണത്തെച്ചൊല്ലി ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും ഇപ്പോള്‍ കുറവില്ല. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ കോട്ടയത്തു നിന്ന് പുറത്തുവരുന്നത്. ചിക്കന്‌റെ ചെസ്റ്റ് പീസ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് വിങ്‌സ് പീസ് കിട്ടിയതോടെയാണ് കയ്യാങ്കളിയുണ്ടായത്. ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ആളും ഹോട്ടല്‍ ജീവനക്കാരനും തമ്മിലാണ് തര്‍ക്കമുണ്ടായത്. തിരുവഞ്ചൂര്‍ സ്വദേശിയും ഏറ്റുമാനൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിനാണ് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയത്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന അതിഥി തൊഴിലാളിയോട് ചിക്കന്‍ ഫ്രൈയാണ് ആവശ്യപ്പെട്ടത്. ചിക്കന്‌റെ ചെസ്റ്റ് പീസ് വേണമെന്നും നിധിന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിധിന് കിട്ടിയതാകട്ടെ വിങ്‌സ് പീസും. ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും സംസാര രീതി ചോദ്യം ചെയ്തതോടെ തന്നെ മര്‍ദിച്ചുവെന്നും നിധിന്‍ പറഞ്ഞു. ആക്രമണത്തില്‍ ഇയാളുടെ നെറ്റിക്ക് പരിക്കുണ്ട്. പിന്നാലെ ജീവനക്കാരന്‍ സ്ഥലം വിട്ടെന്നും ...

അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ കോട്ടയം ചിങ്ങവനം പോലീസ്. നന്ദി അറിയിച്ച്‌ കുടുംബം...

Image
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ ചിങ്ങവനം പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറിന്‍റെ ചിതാഭസ്മമാണ് ചിങ്ങവനം പോലീസ് നാട്ടിലെത്തിച്ച്‌ നല്‍കിയത്. ഇടുക്കിയില്‍ ജോലി നോക്കുകയായിരുന്ന അമൻകുമാർ എന്ന 18 കാരൻ ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ മൃതദേഹം കരാറുകാരൻ നാട്ടകത്തെ മോർച്ചറിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടു. ഇതേ തുടർന്നാണ് സംഭവത്തില്‍ ചിങ്ങവനം പോലീസ് ഇടപെടുന്നത്. അമൻകുമാറിന്‍റെ ബന്ധുക്കളുമായി പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാന്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ചു. ഇതേ തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ചിങ്ങവനം പോലീസിന്‍റെ നേതൃത്വത്തില്‍ മുട്ടമ്ബലം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. പിന്നാലെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ നല്‍കാൻ സാധിക്കുമോയെന്ന് ബന്ധുക്കള്‍ അഭ്യർഥിച്ചു. എന്നാല്‍ അമൻകുമാറിന്‍റെ വിലാസത്തില്‍ കൊറിയർ സർവീസുകള്‍ ലഭ്യമായിരുന്നില്ല. ശരിയായ മേല്‍വിലാസം ലഭിക്കുന്നതുവരെ ചിതാഭസ്മം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു. സിപിഒ...

ഇന്ന് വടക്കന്‍ ജില്ലകളില്‍ മഴ തകർത്ത് പെയ്യും. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

Image
വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു...

ഏതച്ചനായാലും ഊതിയിട്ട് പോയാല്‍ മതി. വൈദികനെ പൊതു നിരത്തില്‍ അവഹേളിച്ച്‌ പിണറായിപൊലീസ്...

Image
വാഹന പരിശോധനയ്ക്കിടെ വൈദികനെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. കുറിച്ചി വലിയ പള്ളി വികാരി ഫാ. റിറ്റു പാച്ചിറയെ പോലീസ് അപമാനിച്ചു എന്ന് കാട്ടി ഓർത്തഡോക്സ് സഭ നേതൃത്വം മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും പരാതി നല്‍കിയത്.  22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തില്‍ സായിപ്പുകവലയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടത്താൻ പരിശോധന നടത്തുന്നതിനിടെയാണ് വൈദിക വേഷത്തില്‍ എത്തിയ റിറ്റു പാച്ചിറയെ പോലീസുകാർ പരിശോദിച്ചത്. ഈ സംഭവമാണ് വൈദികന് അപമാനമായി തോന്നിയത്. ബ്രീത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെടുകയും അപ്പോഴേക്കും റിറ്റു പാച്ചിറ 'താൻ വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണന്നും' അറിയിച്ചപ്പോള്‍, 'ആരായാലും ഊതിയിട്ട് പോയാല്‍ മതി' എന്നായിരുന്നു പോലീസ് നിലപാട്. തുടർന്ന് വൈദികൻ കോട്ടയം ഭദ്രാസനം ഓഫിസില്‍ വിവരം അറിയിക്കുകയും ഭദ്രാസനത്തില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കുകയുമായിരുന്നു. മുഖം നോക്കാതെ കൃത്യനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ പെട്ടിരിക്കുകയാണ്. വൈദികർ മദ്യപിച്ച്‌ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും പിട...

തലയോലപ്പറമ്ബില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...

Image
കോട്ടയം തലയോലപ്പറമ്ബ് തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.  കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം നടന്നത്. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

നീതുവിന്റെ ആര്‍ഭാട ജീവിതത്തില്‍ സംശയം തോന്നി, വിവാഹവീട്ടില്‍ നിന്ന് 10 പവൻ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധു പിടിയില്‍...

Image
ബന്ധുവീട്ടിൻ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ മാസങ്ങള്‍ക്ക് ശേഷം യുവതി പിടിയില്‍. ഭരതന്നൂർ നിഖില്‍ ഭവനില്‍ നീതു (33)വിനെയാണ് പൊലീസ് പിടികൂടിയത്. ഭരതന്നൂർ കാവുവിള വീട്ടില്‍നിന്ന് ജൂണിലായിരുന്നു സ്വർണാഭരണങ്ങള്‍ മോഷണം പോയത്.  വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവർ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ആഗസ്റ്റ് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ബന്ധുവായ നീതുവിന്റെ ആർഭാട ജീവിതത്തില്‍ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് മൂന്ന് തവണ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും ചോദ്യംചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു നീതു. എന്നാല്‍ മോഷ്ടിച്ച ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥാപനം കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ നീതു സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങള്‍ വില്‍പ്പനയും നടത്തി. എന...

വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു...

Image
വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു. വൈക്കം സ്വദേശി അഖില്‍ മണിയപ്പൻ അശ്വതി ദമ്ബതികളുടെ ഏക മകൻ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ അമ്മയ്ക്ക് സുഖമില്ലാത്ത തിനാല്‍ ആലപ്പുഴ പഴവീട് ഉള്ള വീട്ടില്‍ എത്തിയതായിരുന്നു കുടുംബം. ഇവിടെ വച്ചാണ് അപകടം ഉണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര മായി പരിക്കേറ്റ ഒന്നര വയസുകാരനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം വൈക്കത്തെ വീട്ടില്‍ സംസ്കരിച്ചു...

ഡെങ്കിപ്പനി ബാധിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു.

Image
ഡെങ്കിപ്പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു പ്രമണ്യ. പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരിച്ചത്...

കോട്ടയത്ത് കനത്ത മഴ. മുണ്ടക്കയം കല്ലേല്‍പാലത്തില്‍ വെള്ളക്കെട്ട്...

Image
കോട്ടയം ജില്ലയില്‍ കനത്ത മഴ.. വ്യാഴാഴ്ച ഉച്ചയോടെയാണു ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തത്. വരുന്ന നാലു ദിവസം കൂടി കോട്ടത്തു മഴമേഘങ്ങളുടെ സാന്നിധ്യം പ്രവചിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നു യെല്ലോ അലെര്‍ട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയാണു പ്രവചിച്ചിരിക്കുന്നത്. രഗാസ തീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് തെക്കു കിഴക്കു ചൈനയില്‍ കരകയറി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന സാഹചര്യത്തിലും ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലും കേരളത്തില്‍ ഉള്‍പ്പെടെ മഴ ശക്തിപ്പെടുമെന്നു സ്വകാര്യ കാലാസ്ഥാ നിരീക്ഷകര്‍ പറയുന്നു. സാധാരണ ഇതുവരെയുള്ള ന്യൂനമര്‍ദങ്ങളും മറ്റും കാരണം മഴ സജീവമാക്കിയിരുന്നതു വടക്ക ജില്ലകളില്‍ ആയിരുന്നെങ്കില്‍ ഇത്തവണ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യത. ന്യൂനമര്‍ദത്തിനൊപ്പം ചൈനയില്‍ കരകയറിയ രഗാസ ചുഴലിക്കാറ്റിന്റെ സ്വാധീനവും മൂലം കൂടുതല്‍ ഈര്‍പ്പം കേരളം വഴി കടന്നു പോകും. ഇതു കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും മഴ വര്‍ധിപ്പിക്കും. അടുത്ത മണിക്കൂര്‍ തെക്കന്‍ കേരളത്തില്‍ പലയിട...

അമീബിക് മസ്തിഷ്കജ്വരം സംശയിച്ച്‌ മൃതദേഹം പുറത്തെടുത്തു. മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരീകരണം...

Image
അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച്‌ പന്നിയങ്കരയില്‍ മരിച്ച കോട്ടയം സ്വദേശി ശശി എന്നയാളുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം നാളെ വീണ്ടും സംസ്കരിക്കും. ശശിയോടൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചിരുന്നു. ഇതേത്തുടർന്ന് ശശിക്കും രോഗബാധയുണ്ടോ എന്ന് പരിശോധിക്കാനാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ശശിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായി. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതേ കാരണം സൂചിപ്പിച്ചിരുന്നു. കോഴിക്കോട്ടെ താമസസ്ഥലത്തെ കസേരയില്‍ മരിച്ചനിലയിലാണ് ശശിയെ കണ്ടെത്തിയിരുന്നത്. അതിനുശേഷമാണ് റഹീമിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയും നാട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് റഹീമിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഇരുവരും ഒരുമിച്ച്‌ ജോലി ചെയ്തിരുന്ന ഹോട്ടലിന് അനുമതിയില്ലാതെ ...

കോട്ടയം മെഡിക്കല്‍കോളേജ് അപകടം. ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി...

Image
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ താക്കോല്‍ കൈമാറും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ഡോ. ആര്‍ ബിന്ദു വീടിന്റെ താക്കോല്‍ കൈമാറും. ബിന്ദുവിന്റെ മരണം ഏറെ വേദനാജനകമായിരുന്നുവെന്നും ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുകയാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച വീടിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തിയത്. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് കെട്ടിടാവശി...

ചക്രവാതചുഴി രൂപപ്പെട്ടു, നാളെ പുതിയ ന്യൂനമ‍ര്‍ദ്ദവും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ, 7 ജില്ലകളില്‍ നാളെ യെല്ലോ അല‍ര്‍ട്ട്...

Image
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. സെപ്റ്റംബർ 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു - പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇതു ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25-ന് വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന്, ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ ...

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ. ടാങ്കര്‍ ലോറി പറമ്ബില്‍ കുടുങ്ങി...

Image
സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് എത്തിയ ടാങ്കർ ലോറി ഉദ്ദേശിച്ച വീട്ടിലെത്തേണ്ടതിനു പകരം ഗൂഗിള്‍ മാപ്പ് നോക്കി മറ്റൊരു വഴിയിലൂടെയെത്തി പറമ്ബില്‍ കുടുങ്ങി. രണ്ടാംമൈലില്‍ ചെളി നിറഞ്ഞ പറമ്ബില്‍ കുടുങ്ങിയ ലോറി ജെസിബി ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ് പിന്നീട് റോഡിലെത്തിച്ചത്. ചേർത്തലയില്‍നിന്ന് കൂരാലി വഴി പൊൻകുന്നം - പാലാ റോഡിലെത്തിയ ടാങ്കർ ലോറി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് വഴിതെറ്റി കുടുങ്ങിയത്. കൊപ്രാക്കളം ആശുപത്രിയുടെ അരികിലൂടെയുള്ള വഴിയിലെ ഒരു വീട്ടിലെത്തേണ്ട സംഘം അര കിലോമീറ്റർ മുന്പ് രണ്ടാംമൈല്‍ കവലയില്‍നിന്ന് പനമറ്റം റോഡിലേക്ക് ഗൂഗിള്‍ മാപ്പ് തെറ്റായ ദിശ കാണിച്ചതോടെ കയറി. ഇളങ്ങുളം മുത്താരമ്മൻ കോവിലിന്‍റെ അരികിലൂടെയുള്ള റോഡിലൂടെ എത്തിയ ലോറിക്ക് മുന്പില്‍ വഴി തീർന്ന് ചെളിനിറഞ്ഞ പറമ്ബില്‍ ചക്രങ്ങള്‍ പുതഞ്ഞ് കുടുങ്ങി. പത്രം ഏജന്‍റ് നെടുമ്ബേല്‍ രഘുനാഥിന്‍റെ വീടിന് സമീപം പുരയിടത്തിലാണ് ലോറി എത്തിയത്. ടയറുകള്‍ ചെളിയില്‍ പുതഞ്ഞ് ഓടിച്ച്‌ തിരികെ കയറ്റാനാവാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് വലിച്ചുകയറ്റിയത്...

ദമ്ബതിമാര്‍ മുങ്ങിത്താഴുന്നത് ബൈക്കില്‍ പോകവേ ടോജിൻ കണ്ടു. കടലില്‍ എടുത്തുചാടി, രക്ഷിച്ചത് രണ്ടു ജീവൻ. സംഭവം കൊല്ലത്ത്...

Image
തമിഴ്നാട്ടിലെ കുമ്ബനാട്ടുനിന്ന് കൊല്ലം ബീച്ച്‌ സന്ദർശിക്കാനെത്തിയ ദമ്ബതിമാർ തിരയില്‍ മുങ്ങിത്താണു. മത്സ്യത്തൊഴിലാളികളും പള്ളിത്തോട്ടം സ്വദേശിയായ യുവാവും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 11-നാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍നിന്ന് രാവിലെ ബീച്ചിലെത്തിയതാണ് കുടുംബം. ശക്തമായ തിരയുണ്ടായിരുന്നതിനാല്‍ ലൈഫ് ഗാർഡുകള്‍ ഇവരെ കടലില്‍ ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ബീച്ചില്‍നിന്നുമാറി കടലോരത്തുകൂടി നടക്കുന്നതിനിടയിലാണ് കുന്പനാട് സ്വദേശിയായ ഉഷയും ഭർത്താവ് രാമലിംഗവും തിരയില്‍പ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. മകളെയും കൊണ്ട് ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന പള്ളിത്തോട്ടം സംഗമനഗർ സ്വദേശിയായ ടോജിൻ രാജ് സംഭവം കണ്ടയുടൻ ബൈക്ക് നിർത്തിയിറങ്ങി. കടലില്‍ ചാടിയ ടോജിൻ, മുങ്ങിത്താണവരെ രക്ഷപ്പെടുത്തുകയായിരുന്നു. പള്ളിത്തോട്ടം പോലീസും സ്ഥലത്തെത്തി.  സുരക്ഷ അകലെ മിക്കപ്പോഴും ശക്തമായ കടലേറ്റമുണ്ടാകുന്ന കൊല്ലം ബീച്ചിനെ അപകടരഹിതമാക്കാനുള്ള നടപടികള്‍ വർഷങ്ങള്‍ക്കുമുൻപുതന്നെ ആരംഭിച്ചതാണ്. മദ്രാസ് ഐഐടിയടക്കം ഈ വിഷയത്തില്‍ പഠനം നടത്തുകയും ചെയ്തു....

പറഞ്ഞത് അനുസരിക്കാതെ ആഡംബര ജീവിതം നയിച്ചു. കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന് വീഡിയോ പങ്കുവച്ചു...

Image
കൊല്ലം പുനലൂരില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. ഒളിവില്‍പോയ പ്രതി പുനലൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങള്‍ കാരണമായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുടുംബപ്രശ്നങ്ങള്‍ കാരണം പ്രതിയും ഭാര്യയും രണ്ട് വീടുകളിലായിരുന്നു താമസം. ശാലിനിയും മക്കളും അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു. ശാലിനി ഒരു സ്കൂളിലെ ആയയാണ്. ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് പ്രതി വെട്ടിക്കൊന്നത്. സംഭവസമയത്ത് ഇവരുടെ ഒരു മകൻ വീട്ടിലുണ്ടായിരുന്നു. മകന്റെ അലർച്ച കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിക്കൂടിയത്. ഇതോടെ ഐസക് രക്ഷപ്പെടുകയായിരുന്നു.  ഐസക് പങ്കുവച്ച വീഡിയോയില്‍ പറയുന്നത്... ഞാൻ ഭാര്യയെ കൊന്നുകളഞ്ഞു, ഞാനറിയാതെ ശാലിനി സ്വർണങ്ങള്‍ പണയം വച്ചു, ഞാൻ കൊടുത്ത മോതിരവും പണയം വച്ചു. പറഞ്ഞത് അനുസരിച്ചില്ല. എനിക്ക് രണ്ടു മക്കളാണ്. അവർക്കൊന്നും വിഷമമുണ്ടാകില്ല. ഭാര്യയ്ക...

സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹർജി തള്ളി...

Image
റിയാദിലെ ജയിലില് കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസില് കീഴ് കോടതിയുടെ വിധി ശരിവെച്ച്‌ സഊദി സുപ്രിം കോടതിയുടെ ഉത്തരവ്. അപ്പീല് കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീല് സുപ്രിംകോടതി തള്ളുകയായിരുന്നു. ഇതോടെ റഹീമിനെതിരെയുളള കോടതി നടപടി അവസാനിച്ചു. 19 വര്ഷത്തിലധികം തടവില് കഴിഞ്ഞ സാഹചര്യത്തില് റഹീമിന്റെ മോചനം ഏതു സമയവും പ്രതീക്ഷിക്കാമെന്നാണ് നിഗമനം. ഏറെ പ്രമാദമായ കേസില് അബദുറഹീമിനെതിരെ നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ദിയാ ധനം നല്കിയതിനെ തുടര്ന്ന് കുടുംബം മാപ്പുനല്കിയതോടെയാണ് വധ ശിക്ഷ റദ്ദാക്കിയത്. നേരത്തെ മെയ് 26ന് ഇരുപത് വര്ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല് കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീല് കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയില് അപ്പീല് നല്കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് അപ്പീല് കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവര് ഓഫ് ...

പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു, പൊലീസ് പ്രതിക്കൂട്ടില്‍. സംഭവം കോട്ടയം കടുത്തുരുത്തിയിൽ...

Image
വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂര്‍ മഠത്തിപ്പറമ്ബ് കുറവംപറമ്ബില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണു മരിച്ചത്. ഇറ്റലിയിലായിരുന്ന ഭാര്യ മഞ്ജു അവധിക്കു നാട്ടിലെത്തിയ ദിവസം തന്നെയാണു സറ്റീഫന്റെ മരണം. ഭാര്യ നാട്ടില്‍ എത്തിയതിൻ്റെ സന്തോഷത്തിലിരിക്കെയാണ് സ്റ്റീഫനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സ്റ്റീഫനും മക്കള്‍ക്കും സർപ്രൈസ് കൊടുക്കാൻ അവരോട് പറയാതെയാണ് മഞ്ജു നാട്ടില്‍ എത്തിയത്. മണിക്കൂറുകള്‍ കഴിയും മുൻപേ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഉടൻ വരാമെന്നു പറഞ്ഞു സ്റ്റീഫൻ വീട്ടില്‍ നിന്നു ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. സ്റ്റീഫനെ ഞീഴൂര്‍ സ്വദേശിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പോലീസ്, സ്റ്റീഫനും പരാതിക്കാരനും തമ്മില്‍ സംസാരിക്കാന്‍ അവസരമുണ്ടാക്കി അതിനുശേഷം പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോട...

GST പരിഷ്കരണം നാളെ മുതല്‍. സാധാരണക്കാര്‍ക്ക് വൻ നേട്ടം. വില കുറയുന്നവയും കൂടുന്നവയും...

Image
ചരക്ക് - സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയർന്ന നിരക്കും നടപ്പിലാക്കുകയാണ്. പുതിയ ഭേദഗതി നടപ്പാകുമ്ബോള്‍ പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. കൂടാതെ ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്ബു, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാർ വാങ്ങുന്ന മിക്കവയ്ക്കും വില കുറച്ച്‌ നല്‍കിയാല്‍ മതിയാകും. ഇലക്‌ട്രോണിക്സ്, കണ്‍സ്യൂമർ ഉത്പന്നങ്ങളുടെയും വിലയില്‍ വലിയ അന്തരമുണ്ടാകും. ഉയർന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാർക്ക് സാമ്ബത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക. ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതും നേട്ടമാണ്. കാർനിർമാണ കമ്ബനികള്‍ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ തയ്യാറായി. പുതുക്കിയ വിലകള...

ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ദുരുപയോഗം. കേന്ദ്രം തന്നെ പൂട്ടിടും, സമാന്തര സര്‍വീസുകള്‍ തടയാം, KSRTC-ക്ക് രക്ഷ...

Image
വ്യവസ്ഥകളിലെ പഴുത് മുതലെടുത്ത് ഓള്‍ഇന്ത്യാ പെർമിറ്റെടുത്ത വാഹനങ്ങള്‍ റൂട്ട് ബസായി ഓടുന്നത് തടയാൻ കേന്ദ്രസർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഓള്‍ഇന്ത്യാ പെർമിറ്റ് ദുരുപയോഗത്തിനെതിരേ പരാതിപ്പെട്ട പശ്ചാത്തലത്തില്‍കൂടിയാണ് കേന്ദ്രനീക്കം. പെർമിറ്റില്‍ ചില അവ്യക്തതകള്‍ നിലനിന്നത് ഒഴിവാക്കുന്നതാണ് ഭേദഗതി. റൂട്ട് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പ്രഖ്യാപിച്ച്‌ റൂട്ട് സർവീസുപോലെ ഓടുന്നത് തടയുന്നതാണ് ഭേദഗതി. ഒരുകൂട്ടം സഞ്ചാരികളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കരാർ വ്യവസ്ഥയില്‍ കൊണ്ടുപോകാൻ മാത്രമാണ് അനുമതി. നിലവിലെ കോണ്‍ട്രാക്‌ട് കാരേജുകള്‍ക്ക് തുല്യമാണിത്. മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാൻ പ്രത്യേക പെർമിറ്റിന്റെ ആവശ്യമില്ല. ഒന്നിലധികം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ടൂർ പാക്കേജുകള്‍ക്ക് നിലവിലെ കോണ്‍ട്രാക്‌ട് കാരേജ് സംവിധാനം തടസ്സമായതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ ഓള്‍ ഇന്ത്യാപെർമിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹൻ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന യാത്രാവിവരങ്ങള്‍ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാനാകും. വലിയ ബസുകള്‍ക്ക് എത്താ...

കേരള ലോട്ടറി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഭാഗ്യശാലികളുടെ എണ്ണം കുറയും, പുതിയ മാറ്റം ഏര്‍പ്പെടുത്തി സര്‍ക്കാര്‍...

Image
നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുന്നതിനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, ഏജന്റ് കമ്മിഷനും കുറച്ചു.ആകെ സമ്മാനങ്ങളില്‍ 6500 എണ്ണമാണ് കുറച്ചത്. ഇതോടെ ആകെ ഒരു കോടിയിലധികം തുക സമ്മാനത്തുകയിലും കുറച്ചു. ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയെങ്കിലും ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. നേരത്തെ 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി നിരക്ക് 40 ശതമാനമായാണ് ഉയർത്തുന്നത്. തിങ്കളാഴ്ച മുതലാണ് ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരുന്നത്. ജിഎസ്ടി നിരക്ക് ഏർപ്പെടുത്തുമ്ബോള്‍ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇത് ലോട്ടറി വ്യവസായത്തെ കാര്യമായി ബാധിച്ചേക്കും. ഇതേത്തുടർന്നാണ് ടിക്കറ്റ് നിരക്ക് കൂട്ടാതെ സമ്മാനങ്ങളുടെ എണ്ണവും കമ്മിഷനും കുറച്ചത്. ഇത് ലോട്ടറി കച്ചവടത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്.  ഇനി മുതല്‍ 50 രൂപ വിലയുള്ള ലോട്ടറി ടിക്കറ്റിന്റെ ആദ്യ സമ്മാനങ്ങളില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 5000 രൂപയുടെയും 1000 രൂപയുടേയും സമ്മാനങ്ങളുടെ എണ്ണം കുറയും. വെള്ളിയാഴ്ച നറുക്കെടുക്കുന്ന സുവർണ കേരളം ടിക്കറ്റില്‍ 21,600 പേർക്കാണ് 5000 രൂപയുടെ സമ്മാനം ലഭിച്...

ഇടുക്കിയില്‍ നിന്ന് രോഗിയുമായി പോയ ആംബുലൻസ് കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നഴ്‌സ് മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്...

Image
കോട്ടയം ഏറ്റുമാനൂർ - പാലാ റോഡില്‍ പുന്നത്തുറ ജംഗ്ഷനില്‍ ആംബുലൻസ് കാറില്‍ ഇടിച്ച്‌ ഒരു നഴ്‌സ് മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കിയിലെ കാഞ്ചിയാറില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (എംസിഎച്ച്‌) ഒരു രോഗിയുമായി പോയ ആംബുലൻസ് ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരു കാറില്‍ ഇടിച്ചു.  ഇടുക്കി നാരകക്കാനം സ്വദേശി ജിതിൻ ജോർജ് (41) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെടുങ്കണ്ടം സ്വദേശികളായ ജിജോ തോമസ്, ഷൈനി, തങ്കമ്മ എന്നിവരാണ് പരിക്കേറ്റത്, ഇവരുടെ നില തൃപ്തികരമാണ്. അപകടം കണ്ട നാട്ടുകാർ അവരെ കോട്ടയം എംസിഎച്ച്‌-ല്‍ എത്തിച്ചു. അപകടത്തില്‍ ഇവർക്ക് നിസാര പരിക്കുകള്‍ സംഭവിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥർ റിക്കവറി വാഹനം ഉപയോഗിച്ച്‌ ആംബുലൻസ് ഉയർത്തി. രക്ഷാപ്രവർത്തനത്തില്‍ താമസക്കാരും സഹായിച്ചു. അപകടത്തില്‍ കാറിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടം ഏറ്റുമാനൂർ-പാല റൂട്ടില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. പോലീസ് ഉടൻ സ്ഥലത്തെത്തി തുടർനടപടികള്‍ ആരംഭിച്ചു. ജിതിന്റെ മൃതദേഹം കോട്ടയം മെഡിക്കല്...

ഷിനുവേ. നോക്കി നില്‍ക്കാതെ വണ്ടി എടുക്കടാ. ഫിറ്റ്‌സ് വന്ന യാത്രക്കാരനെ രക്ഷിക്കാന്‍ ബസിന്റെ യാത്ര...

Image
ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിനേക്കാള്‍ മഹത്തരമായ കാര്യം വേറെയുണ്ടോ എന്ന് ചോദിച്ചാല്‍, അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടാകൂ ഇല്ല എന്നാണ്. കാരണം, മനുഷ്യജീവിതം അത്രയും വിലപ്പെട്ടതാണ്. പണം, അധികാരം, സ്ഥാനമൊന്നും ഒരാളുടെ ജീവന്‍ നഷ്ടമായാല്‍ തിരികെ കിട്ടാനാവില്ല. ജീവിതം നിലനില്‍ക്കുമ്ബോഴാണ് സ്വപ്‌നങ്ങളും സന്തോഷങ്ങളും കുടുംബബന്ധങ്ങളും എല്ലാം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഒരു ജീവനെ രക്ഷിക്കുന്ന പ്രവൃത്തി ഏറ്റവും വലിയ ദാനവും സേവനവുമെന്നു പറയപ്പെടുന്നത്. സമയോചിതമായി ഇടപെട്ട് ഒരാളെ മരണത്തിന്റെ വക്കില്‍നിന്ന് തിരിച്ചുകൊണ്ടുവരാന്‍ കഴിയുന്നത്, രക്ഷിക്കപ്പെട്ടവന്റെയും അവന്റെ കുടുംബത്തിന്റെയും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുന്നു. ഇവിടെ ഒരാളുടെ ജീവന്‍ രക്ഷിച്ചിരിക്കുന്നത് ഒരു ബസിന്റെ ഡ്രൈവറും ഒപ്പം അതിലെ യാത്രക്കാരും കണ്ടക്ടറുമാണ്. 'ഷിനുവേ.. നോക്കി നില്‍ക്കാതെ വണ്ടി എടുക്കടാ' എന്ന് കണ്ടക്ടര്‍ രാജേഷ് ബസിന്റെ ഡ്രൈവറായ ഷിനുവിനോട് പറഞ്ഞ നിമിഷം, സാധാരണയായി കുമളി ഏലപ്പാറ റൂട്ടില്‍ പതിവ് വേഗത്തില്‍ മാത്രം ഓടിക്കാറുള്ള കെഎല്‍ 40 B 2797 എന്ന നീല ബസ്, അപ്രതീക്ഷിതമായി പത...

കുടുംബവഴക്കിനെ തുടര്‍ന്ന് പിടിച്ച്‌ തള്ളി, പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതിയുടെ മൃതദേഹം. ഭര്‍ത്താവ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശിനി അഞ്ജു മോള്‍ ആണ് മരിച്ചത്...

Image
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാർക്കാട് എലുമ്ബുലാശ്ശേരിയിലാണ് സംഭവം.കോട്ടയം സ്വദേശിനി അഞ്ജു മോള്‍ (24) ആണ് മരിച്ചത്. വീടിനു സമീപത്തെ കല്ലുവെട്ടു കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എലമ്ബുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അഞ്ജു മോളുടെ ഭർത്താവായ വാക്കടപ്പുറം അച്ചീരി വീട്ടില്‍ യുഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുംബവഴക്കിനെ തുടർന്ന് യുഗേഷ് അഞ്ജു മോളുടെ കഴുത്തില്‍ പിടിച്ചു തള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണ് മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നാണ് റിപ്പോർട്ട്. ഭാര്യയും ഭർത്താവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുഞ്ഞു. അഞ്ജുമോളുടെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും മരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുക. വർഷങ്ങളായി ഇരുവരും വാടകവിട്ടിലാണ് താമസിച്ചിരുന്നത്. ഒരു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ഭർത്താവും ഭാര്യയും ഇന്നും വഴക്കായിരുന്നു എന്ന് അയല്‍പക്കക്കാർ പറയുന്നു. ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണെന്...

വണ്ടിക്ക് സൈഡ് നല്‍കിയില്ല. നടുറോഡില്‍ ബസ് ജീവനക്കാരും ലോറി ഡ്രൈവറുമായി കയ്യാങ്കളി...

Image
നടുറോഡില്‍ ബസ് ജീവനക്കാരനും ലോറി ഡ്രൈവറുമായി കയ്യാങ്കളി. കോട്ടയം കുറുപ്പന്തറ ആറാം മൈലില്‍ ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ വാഹനങ്ങളില്‍ ഇരുന്നു തന്നെ കയ്യാങ്കളിയിലേർപ്പെടുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ആവേമരിയ ബസിന് ഏറെദൂരം ഇന്ധന ടാങ്കർ ഡ്രൈവർ സൈഡ് കൊടുത്തില്ലെന്നാണ് ആക്ഷേപം. ബസ് ലോറിക്ക് മുന്നില്‍ കയറ്റി നിർത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. ലോറിയുടെ റിയർവ്യൂ മിറർ പൊട്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് സംബന്ധിച്ച്‌ നിലവില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു...

ഉറങ്ങാതെ ഹൃദ്രോഗിയായ അമ്മയെ പരിചരിച്ചു, ക്ലാസില്‍ ഉറങ്ങിപ്പോയി, പുസ്തകം കൊണ്ട് തലയ്ക്കടിച്ച്‌ അധ്യാപിക...

Image
ഡസ്കില്‍ തലവെച്ചു കിടന്ന പ്ലസ് വണ്‍ വിദ്യാർഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാർഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള ക്ലാസിലെത്തിയ അധ്യാപികയാണ് കിഴക്കേ കല്ലട സ്വദേശിയായ വിദ്യാർഥിനിയെ മർദിച്ചതായി പറയുന്നത്. ഹൃദ്രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രിമുഴുവൻ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണവുമായാണ് വിദ്യാർഥിനി ക്ലാസിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ഡസ്കില്‍ തലവെച്ച്‌ ഉറങ്ങിപ്പോയി. ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ ഉണർത്താതെ ഭാരമേറിയ പുസ്തകം മടക്കി തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. തലയ്ക്ക് മരവിപ്പും അസ്വാസ്ഥ്യവുമുണ്ടായെങ്കിലും കുട്ടി വിവരങ്ങള്‍ വീട്ടില്‍ അറിയിച്ചില്ല. ഞായറാഴ്ച വൈകീട്ടോടെ ചൂടും പനിയും ശരീരവേദനയും ബാധിച്ചു. ഇതോടെ ഭയന്നുപോയ വിദ്യാർഥിനി കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കുള്ളില്‍ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നാലുദിവസം പൂർണമായും വിശ്രമിക്കണമെന്ന് ചികിത്സിച്ച ഡോക്...

രാജാവിന്റെ മകനിലെ ഫോണ്‍ നമ്ബര്‍ ലേലത്തില്‍ പിടിച്ച്‌ ആന്റണി പെരുമ്ബാവൂർ. ലാലിന്റെ അതിവിശ്വസ്തന്‍ ആ നമ്ബറിന് നല്‍കിയത് 3,20,000 രൂപ...

Image
ഒരു കാര്‍ നമ്ബരിന് 3,20,000 രൂപ! മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയ രാജാവിന്റെ മകന്‍. തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255' എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. കെ എല്‍ 7 ഡി എച്ച്‌ 2255 എന്ന നമ്ബറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത മിന്നും ലേലമാണ് നടന്നത്. നാലു പേരും മോഹന്‍ലാല്‍ ആരാധകര്‍. ഫാന്‍സുകള്‍ക്കിടയിലെ മത്സരത്തില്‍ ഒടുവില്‍ വിജയം മോഹന്‍ലാലിന്റെ സന്തത സഹചാരിക്കും. വിട്ടു കൊടുക്കാതെയുള്ള ലേലത്തില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്. അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ എക്‌സ് സി 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്ബറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്ബറും 2255 ആയിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സുകളും 2255 എന്ന നമ്ബരില്‍ താല്‍പ്പര്യം കാട്ടാന്‍ തുടങ്ങിയത്. പുതിയ കാറിനും ഈ നമ്ബര്‍ ആന്റണി പെരുമ്ബാവൂര്‍ സ്വന്തമാക്കി. ഇനിയും ഈ കാര്‍ നമ്ബറിനായുള്ള താല്‍പ്പര്യം ലാല്‍ ആരാധകര്‍ തുടരും. ഇതോടെ സര്‍ക്കാരിന് ഈ ഫാന്‍സി നമ്...