അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ കോട്ടയം ചിങ്ങവനം പോലീസ്. നന്ദി അറിയിച്ച്‌ കുടുംബം...


കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ ചിങ്ങവനം പോലീസ്.


മധ്യപ്രദേശ് സ്വദേശി അമൻകുമാറിന്‍റെ ചിതാഭസ്മമാണ് ചിങ്ങവനം പോലീസ് നാട്ടിലെത്തിച്ച്‌ നല്‍കിയത്. ഇടുക്കിയില്‍ ജോലി നോക്കുകയായിരുന്ന അമൻകുമാർ എന്ന 18 കാരൻ ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ മൃതദേഹം കരാറുകാരൻ നാട്ടകത്തെ മോർച്ചറിയില്‍ എത്തിച്ച ശേഷം സ്ഥലം വിട്ടു. ഇതേ തുടർന്നാണ് സംഭവത്തില്‍ ചിങ്ങവനം പോലീസ് ഇടപെടുന്നത്. അമൻകുമാറിന്‍റെ ബന്ധുക്കളുമായി പോലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാന്പത്തിക ശേഷി ഇല്ലെന്ന് അറിയിച്ചു.

ഇതേ തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ചിങ്ങവനം പോലീസിന്‍റെ നേതൃത്വത്തില്‍ മുട്ടമ്ബലം ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. പിന്നാലെ ചിതാഭസ്മം നാട്ടിലെത്തിച്ച്‌ നല്‍കാൻ സാധിക്കുമോയെന്ന് ബന്ധുക്കള്‍ അഭ്യർഥിച്ചു. എന്നാല്‍ അമൻകുമാറിന്‍റെ വിലാസത്തില്‍ കൊറിയർ സർവീസുകള്‍ ലഭ്യമായിരുന്നില്ല. ശരിയായ മേല്‍വിലാസം ലഭിക്കുന്നതുവരെ ചിതാഭസ്മം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു.

സിപിഒ യു.ആർ. പ്രിൻസിന്‍റെ ഉത്തരവാദിത്വത്തിലാണ് ചിതാഭസ്മം സൂക്ഷിച്ചിരുന്നത്. ഇക്കാലയളവില്‍ പ്രിൻസ് മത്സ്യവും മാംസവും വർജിക്കുകയും ചെയ്തു. ഒടുവില്‍ ചിതാഭസ്മം തപാല്‍ മാർഗം നാട്ടിലെത്തിയതിന് പിന്നാലെ ബന്ധുക്കള്‍ കേരള പോലീസിന് നന്ദി അറിയിക്കുകയായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...