ചിക്കൻ കറിക്കായി വാശിപിടിച്ചു. ചപ്പാത്തിക്കോല് കൊണ്ട് ഏഴുവയസുകാരനെ അമ്മ അടിച്ചു കൊന്നു. മകള്‍ ചികിത്സയില്‍...


ചിക്കൻകറി ആവശ്യപ്പെട്ടതിന് മകനെ ചപ്പാത്തി റോളർ കൊണ്ട് അടിച്ചുകൊന്ന് അമ്മ. മഹാരാഷ്‌ട്രയിലെ പല്‍ഗാറില്‍ ഇന്നലെ രാത്രിയാണ് ദാരുണ സംഭവമുണ്ടായത്.

ചിന്മയി ദുംഡേ എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ പല്ലവി ദുംഡേ (40) അറസ്റ്റിലായി. ചിന്മയിയുടെ സഹോദരിയായ പത്തുവയസുകാരിക്കും മർദ്ദനമേറ്റിരുന്നു. ഗുരുതമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കാശിപാദയിലെ ഒരു ഫ്ളാറ്റിലാണ് പല്ലവിയും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി തനിക്ക് ചിക്കൻകറി കഴിക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടതില്‍ പ്രകോപിതയായ പല്ലവി ചപ്പാത്തി റോളർ കൊണ്ട് കുട്ടിയെ പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ മകളെയും റോളർ കൊണ്ട് മർദ്ദിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൊലീസും പ്രാദേശിക ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സബ് ഡിവിഷണല്‍ ഓഫീസറും സ്ഥലത്തെത്തി. യുവതിയെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...