ഇന്ന് വടക്കന്‍ ജില്ലകളില്‍ മഴ തകർത്ത് പെയ്യും. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...
വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 30 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റ് ജില്ലകളിൽ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു...