രാജാവിന്റെ മകനിലെ ഫോണ്‍ നമ്ബര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്ബാവൂർ. ലാലിന്റെ അതിവിശ്വസ്തന്‍ ആ നമ്ബറിന് നല്‍കിയത് 3,20,000 രൂപ...
ഒരു കാര്‍ നമ്ബരിന് 3,20,000 രൂപ! മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയ രാജാവിന്റെ മകന്‍. തമ്ബി കണ്ണന്താനം സംവിധാനം ചെയ്ത വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255' എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. കെ എല്‍ 7 ഡി എച്ച് 2255 എന്ന നമ്ബറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത മിന്നും ലേലമാണ് നടന്നത്. നാലു പേരും മോഹന്‍ലാല്‍ ആരാധകര്‍. ഫാന്‍സുകള്‍ക്കിടയിലെ മത്സരത്തില്‍ ഒടുവില്‍ വിജയം മോഹന്‍ലാലിന്റെ സന്തത സഹചാരിക്കും. വിട്ടു കൊടുക്കാതെയുള്ള ലേലത്തില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്.
അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ എക്‌സ് സി 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്ബറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്ബറും 2255 ആയിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സുകളും 2255 എന്ന നമ്ബരില്‍ താല്‍പ്പര്യം കാട്ടാന്‍ തുടങ്ങിയത്. പുതിയ കാറിനും ഈ നമ്ബര്‍ ആന്റണി പെരുമ്ബാവൂര്‍ സ്വന്തമാക്കി. ഇനിയും ഈ കാര്‍ നമ്ബറിനായുള്ള താല്‍പ്പര്യം ലാല്‍ ആരാധകര്‍ തുടരും. ഇതോടെ സര്‍ക്കാരിന് ഈ ഫാന്‍സി നമ്ബറും വലിയ സാമ്ബത്തികമുണ്ടാക്കി നല്‍കുമെന്ന് ഉറപ്പാവുകയാണ്. മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയുടെ ഉദയത്തില്‍ നിര്‍ണ്ണായകമാണ് രാജാവിന്റെ മകന്‍ എന്ന ചിത്രം. തമ്ബി കണ്ണന്താനം-മോഹന്‍ലാല്‍-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തു വന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. രാജാവിന്റെ മകനില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറെ തുറിച്ചു നോക്കുന്ന രംഗം അടക്കം ലാലിന്റെ കരിയറിലെ നിര്‍ണ്ണായക സീനാണ്. ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാമെന്ന് തമ്ബി കണ്ണന്താനം പറഞ്ഞപ്പോള്‍ അത് ശരിയാകുമോ എന്ന് സംശയമുണ്ടായിരുന്നതായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ആ ഫാന്‍സി നമ്ബറിന്റെ കഥയും.
അതങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്തതല്ല എന്നതാണ് സത്യം. ഒരു ഫാന്‍സി നമ്ബര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി. പിന്നീട് അതിത്ര ഹിറ്റാകുമെന്ന് ഞാന്‍ കരുതിയില്ല. ഇപ്പോള്‍ ലാലിന്റെ വാഹനത്തിന്റെ നമ്ബര്‍ അതാണ്. അതിനൊപ്പം അന്ന് ഈ സിനിമ വിതരണം ചെയ്ത ജൂബിലി പ്രൊഡക്ഷന്‍സിന്റെ ഉടമയുടെ ഇപ്പോഴത്തെ ഇന്നോവയുടെ നമ്ബറും ഇതാണ്. അങ്ങനെ 2255 ഒരു ഭാഗ്യനമ്ബറായി മാറിയത് അവിചാരിതമാണ്-ഇതാണ് തിരക്കഥാകൃത്ത് ആ നമ്ബറിനെ കുറിച്ച് പറഞ്ഞത്...