വണ്ടിക്ക് സൈഡ് നല്‍കിയില്ല. നടുറോഡില്‍ ബസ് ജീവനക്കാരും ലോറി ഡ്രൈവറുമായി കയ്യാങ്കളി...
നടുറോഡില്‍ ബസ് ജീവനക്കാരനും ലോറി ഡ്രൈവറുമായി കയ്യാങ്കളി. കോട്ടയം കുറുപ്പന്തറ ആറാം മൈലില്‍ ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വാഹനങ്ങളില്‍ ഇരുന്നു തന്നെ കയ്യാങ്കളിയിലേർപ്പെടുകയായിരുന്നു ഇവർ. എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ആവേമരിയ ബസിന് ഏറെദൂരം ഇന്ധന ടാങ്കർ ഡ്രൈവർ സൈഡ് കൊടുത്തില്ലെന്നാണ് ആക്ഷേപം. ബസ് ലോറിക്ക് മുന്നില്‍ കയറ്റി നിർത്തുകയും തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ഇരുവരും തമ്മിലടിക്കുകയായിരുന്നു. ലോറിയുടെ റിയർവ്യൂ മിറർ പൊട്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് സംബന്ധിച്ച് നിലവില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു...