ഹാഫ് ബിരിയാണിയില്‍ ചിക്കൻ പീസുകളൊന്നുമില്ല. കിട്ടിയത് ഒരു കോഴിത്തൂവല്‍. വീഡിയോയുമായി യുവതി...
ശിവരഞ്ജിനിയുടെ കുറിപ്പ്
പയ്യന്നൂർ പെരുമ്ബയിലെ ഹൈവേ ഹോട്ടലില്‍ ഇന്നലെ എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്. ഞാൻ ഒരു ഹാഫ് ബിരിയാണിയും ഹസ്ബെൻഡിനു ഒരു ഫുള്‍ ബിരിയാണിയും ഓർഡർ ചെയ്തു. ആദ്യം അവർ ഫുള്‍ ബിരിയാണി കൊണ്ടുവന്നു. ഞാൻ 5 മിനിറ്റിലധികം കാത്തിരുന്നു. ഞാൻ പിന്നെയും ചോദിച്ചപ്പോള്‍ പിന്നീട് ഞാൻ ഓർഡർ ചെയ്ത ഹാഫ് ബിരിയാണി കൊണ്ടുവന്നു, പക്ഷെ വെയിറ്റർ ദേഷ്യത്തില്‍ ആർക്കോ വേണ്ടി കൊണ്ടു വന്നു തന്നപോലെ ആണ് അത് സെർവ് ചെയ്തത്. അതില്‍ ചിക്കൻ പീസുകളൊന്നും ഉണ്ടായിരുന്നില്ല, വെറും പ്ലെയിൻ റൈസ് മാത്രമായിരുന്നു.
റിസപ്ഷനിലുണ്ടായിരുന്ന ആളോട് ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം വെയിറ്ററെ വിളിച്ച് വരുത്തി. വെയിറ്റർ ചിക്കൻ പീസ് കൊണ്ടുവന്നു, പക്ഷേ അത് ശരിയായി വേവിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ അത് കാര്യമാക്കിയില്ല, എന്നാല്‍ പിന്നീട് എനിക്ക് ബിരിയാണിയില്‍ ഒരു ചിക്കൻ തൂവല്‍ കിട്ടി! ഇത് കണ്ടപ്പോള്‍ എനിക്ക് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല. ഞാൻ വീണ്ടും റിസപ്ഷനിലെ ആളെ വിളിച്ചു കാണിച്ചപ്പോള്‍, അത് തൂവലാണോ എന്ന് ചോദിച്ച് അവർക്ക് വിശ്വാസമായില്ല. ഞാൻ വീഡിയോ എടുത്തതുകൊണ്ട് എനിക്ക് തെളിവുണ്ടെന്ന് അവരോട് പറഞ്ഞു. വെയിറ്ററെ വിളിച്ചു വരുത്തി ചോദിച്ചപ്പോള്‍, അത് ഇതില്‍ നിന്നും തന്നെ കിട്ടിയതാണോ എന്നാണ് തിരിച്ചു ചോദിച്ചത്, അത് റീപ്ലേസ് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല, ഹോട്ടലിലെ ജീവനക്കാർ ആരും അവരുടെ തെറ്റ് സമ്മതിച്ചില്ല. Anyway ഇത്രയും മോശം കസ്റ്റമർ സർവീസും ഫുഡ് ഉം പയ്യന്നൂർ നിന്ന് ഇത് ആദ്യം..