കുടുംബവഴക്കിനെ തുടര്‍ന്ന് പിടിച്ച് തള്ളി, പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതിയുടെ മൃതദേഹം. ഭര്‍ത്താവ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശിനി അഞ്ജു മോള്‍ ആണ് മരിച്ചത്...
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാർക്കാട് എലുമ്ബുലാശ്ശേരിയിലാണ് സംഭവം.കോട്ടയം സ്വദേശിനി അഞ്ജു മോള്‍ (24) ആണ് മരിച്ചത്. വീടിനു സമീപത്തെ കല്ലുവെട്ടു കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എലമ്ബുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അഞ്ജു മോളുടെ ഭർത്താവായ വാക്കടപ്പുറം അച്ചീരി വീട്ടില്‍ യുഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുംബവഴക്കിനെ തുടർന്ന് യുഗേഷ് അഞ്ജു മോളുടെ കഴുത്തില്‍ പിടിച്ചു തള്ളിയപ്പോള്‍ കല്ലുവെട്ടു കുഴിയില്‍ വീണ് മരണം സംഭവിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നാണ് റിപ്പോർട്ട്. ഭാര്യയും ഭർത്താവും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുഞ്ഞു. അഞ്ജുമോളുടെ കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാകും മരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുക.
വർഷങ്ങളായി ഇരുവരും വാടകവിട്ടിലാണ് താമസിച്ചിരുന്നത്. ഒരു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. ഭർത്താവും ഭാര്യയും ഇന്നും വഴക്കായിരുന്നു എന്ന് അയല്‍പക്കക്കാർ പറയുന്നു. ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷമേ ലഭിക്കുമെന്നും അറിയാൻ സാധിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു...