ഏതച്ചനായാലും ഊതിയിട്ട് പോയാല്‍ മതി. വൈദികനെ പൊതു നിരത്തില്‍ അവഹേളിച്ച്‌ പിണറായിപൊലീസ്...



വാഹന പരിശോധനയ്ക്കിടെ വൈദികനെ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി. കുറിച്ചി വലിയ പള്ളി വികാരി ഫാ. റിറ്റു പാച്ചിറയെ പോലീസ് അപമാനിച്ചു എന്ന് കാട്ടി ഓർത്തഡോക്സ് സഭ നേതൃത്വം മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും പരാതി നല്‍കിയത്.  22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തില്‍ സായിപ്പുകവലയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടത്താൻ പരിശോധന നടത്തുന്നതിനിടെയാണ് വൈദിക വേഷത്തില്‍ എത്തിയ റിറ്റു പാച്ചിറയെ പോലീസുകാർ പരിശോദിച്ചത്. ഈ സംഭവമാണ് വൈദികന് അപമാനമായി തോന്നിയത്.
ബ്രീത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെടുകയും അപ്പോഴേക്കും റിറ്റു പാച്ചിറ 'താൻ വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണന്നും' അറിയിച്ചപ്പോള്‍, 'ആരായാലും ഊതിയിട്ട് പോയാല്‍ മതി' എന്നായിരുന്നു പോലീസ് നിലപാട്. തുടർന്ന് വൈദികൻ കോട്ടയം ഭദ്രാസനം ഓഫിസില്‍ വിവരം അറിയിക്കുകയും ഭദ്രാസനത്തില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

മുഖം നോക്കാതെ കൃത്യനിർവഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ പെട്ടിരിക്കുകയാണ്. വൈദികർ മദ്യപിച്ച്‌ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും പിടിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഈയടുത്ത് പലതുണ്ടായിരുന്നു. അവയില്‍ രണ്ടിലും പെട്ടത് കത്തോലിക്കാ വൈദികർ ആയിരുന്നു.

ഒരു മാസം മുൻപാണ് മാനന്തവാടി രൂപതയുടെ PRO ഫാ.നോബിള്‍ പാറക്കല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തത്. കോട്ടയം കാരിത്താസ് ആശുപത്രി ഓപ്പറേഷൻസ് ജോയിന്റ് ഡയറക്ടർ ഫാ.ജോയിസ് നന്ദിക്കുന്നേല്‍ മദ്യപിച്ച്‌ ശേഷം ഓടിച്ച കാർ നിയന്ത്രണം വിട്ട് ഒരു ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം പോസ്റ്റിലിടിച്ചാണ് നിന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...