വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു...
വീടിന്റെ ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലിരുന്ന ഒന്നര വയസുകാരൻ മരിച്ചു. വൈക്കം സ്വദേശി അഖില്‍ മണിയപ്പൻ അശ്വതി ദമ്ബതികളുടെ ഏക മകൻ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അശ്വതിയുടെ അമ്മയ്ക്ക് സുഖമില്ലാത്ത തിനാല്‍ ആലപ്പുഴ പഴവീട് ഉള്ള വീട്ടില്‍ എത്തിയതായിരുന്നു കുടുംബം. ഇവിടെ വച്ചാണ് അപകടം ഉണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര മായി പരിക്കേറ്റ ഒന്നര വയസുകാരനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം വൈക്കത്തെ വീട്ടില്‍ സംസ്കരിച്ചു...