പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു, പൊലീസ് പ്രതിക്കൂട്ടില്‍. സംഭവം കോട്ടയം കടുത്തുരുത്തിയിൽ...


വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂര്‍ മഠത്തിപ്പറമ്ബ് കുറവംപറമ്ബില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണു മരിച്ചത്. ഇറ്റലിയിലായിരുന്ന ഭാര്യ മഞ്ജു അവധിക്കു നാട്ടിലെത്തിയ ദിവസം തന്നെയാണു സറ്റീഫന്റെ മരണം.
ഭാര്യ നാട്ടില്‍ എത്തിയതിൻ്റെ സന്തോഷത്തിലിരിക്കെയാണ് സ്റ്റീഫനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സ്റ്റീഫനും മക്കള്‍ക്കും സർപ്രൈസ് കൊടുക്കാൻ അവരോട് പറയാതെയാണ് മഞ്ജു നാട്ടില്‍ എത്തിയത്. മണിക്കൂറുകള്‍ കഴിയും മുൻപേ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഉടൻ വരാമെന്നു പറഞ്ഞു സ്റ്റീഫൻ വീട്ടില്‍ നിന്നു ഇറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. സ്റ്റീഫനെ ഞീഴൂര്‍ സ്വദേശിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പോലീസ്, സ്റ്റീഫനും പരാതിക്കാരനും തമ്മില്‍ സംസാരിക്കാന്‍ അവസരമുണ്ടാക്കി അതിനുശേഷം പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്തു. സാമ്ബത്തിക വിഷയങ്ങളില്‍ പോലീസിന് ഇടപെടാന്‍ സാധ്യമല്ലെന്ന ഔദ്യോഗിക നിയമത്തെ മറികടന്നാണു സ്റ്റീഫനുമേല്‍ പോലീസ് സമ്മര്‍ദം ചെലുത്തിയതെന്നാണ് ആരോപണം. മുൻപ് പറഞ്ഞു തീർത്ത വിഷയത്തില്‍ പോലീസ് വീണ്ടും ചർച്ചയ്ക്ക് വിളിപ്പിക്കുകയായിരുന്നു എന്നു കുടുംബം പറയുന്നു.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ട് നടത്തിയ മാർച്ച്‌ സംഘർഷത്തില്‍ കലാശിച്ചിരുന്നു. സ്റ്റേഷനില്‍ കുഴഞ്ഞുവീണ സ്റ്റീഫനു മതിയായ ചികിത്സ ലഭ്യമാക്കില്ലെന്നും ഇവര്‍ ആരോപണം ഉന്നയിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...