രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രമാടത്തെത്തി. സ്വീകരിച്ച്‌ മന്ത്രി വി എൻ വാസവൻ...


ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എംപി, കെ യു ജനീഷ് കുമാർ എം എല്‍ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
ശബരിമല സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി 1.55 മുതല്‍ 12.25 വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി ഗവർണർ നടത്തുന്ന അത്താ‍ഴ വിരുന്നില്‍ പങ്കെടുക്കും. 23ന് രാവിലെ രാജ്‌ഭവൻ വളപ്പില്‍ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വ്യാ‍ഴാ‍ഴ്ച വർക്കല ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ കോട്ടയം പാലാ സെൻ്റ് തോമസ്‌ കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യുന്നതായിരിക്കും.

അന്ന് കോട്ടയം കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി, വെള്ളിയാ‍ഴ്ച എറണാകുളം സെൻ്റ് തെരേസാസ്‌ കോളേജിൻ്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം, 1.20ന്‌ കെച്ചി നേവല്‍ ബേസില്‍നിന്ന്‌ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക്‌ മടങ്ങും...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...