പത്തനംതിട്ടയില്‍ സ്വര്‍ണ്ണ മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു...
പത്തനംതിട്ട ജില്ലയെ ഞെട്ടിച്ച സ്വർണ മോഷണശ്രമത്തിനിടെയുള്ള അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. പത്തനംതിട്ട കീഴ്‌വായ്‌പൂർ സ്വദേശിനി ലതാകുമാരി (61) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു ഇവർ.
ഈ മാസം ഒക്ടോബർ 9-നാണ്. പോലീസ് ക്വാർട്ടേഴ്സില്‍ താമസിക്കുന്ന സുമയ്യ എന്ന യുവതി അതിക്രമം നടത്തിയത്. അയല്‍ക്കാരിയായ ലതാകുമാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സുമയ്യ സ്വർണം മോഷ്ടിച്ച ശേഷം വീട്ടമ്മയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഓഹരി വിപണിയിലെ കനത്ത നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് താൻ മോഷണം ആസൂത്രണം ചെയ്തതെന്നും തുടർന്ന് വീട്ടമ്മയെ ആക്രമിച്ചതെന്നും സുമയ്യ പോലീസിന് മൊഴി നല്‍കി. മോഷണ ശ്രമത്തിനിടെയുണ്ടായ ഈ അതിക്രമം പ്രദേശവാസികളില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലതാകുമാരിയുടെ മരണത്തോടെ കേസ് കൊലപാതകമായി മാറും...