തിരുവനന്തപുരം പോത്തൻകോട് പാഴ്സല്‍ നല്‍കാത്തതിന് പായസക്കട ഇടിച്ചു തകർത്തു...
പോത്തൻകോട് പാഴ്സല്‍ നല്‍കാത്തതിന്റെ പേരില്‍ വാഹനം ഇടിച്ചു കയറ്റി പായസക്കട തകർത്തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. സംഭവത്തില്‍ കാറിന്റെ നമ്ബർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലാണ് കാറ് ഇടിച്ചു കയറ്റിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
പായസക്കട തകർത്തതിനുശേഷം കാർ നിർത്താതെ പോയെന്നാണ് പരാതി. വെള്ള സ്കോർപ്പിയോയിലെത്തിയ രണ്ടുപേരാണ് പായസത്തിൻ്റെ പാഴ്സല്‍ ചോദിച്ചത്. പാഴ്സല്‍ തീർന്നുപോയെന്ന് അറിയിച്ചതോടെ, ഇവർ വാഹനമെടുത്ത് കിയോസ്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കടയിലുണ്ടായിരുന്ന റസീനയുടെ മകൻ യാസീൻ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കട തകർക്കുകയും ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അക്രമികള്‍ നിർത്താതെ വാഹനം ഓടിച്ച് രക്ഷപ്പെട്ടു. തുടർന്ന് റസീന പോത്തൻകോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വാഹന നമ്ബർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം...