മകളുടെ വിവാഹത്തിന് ഒരുമാസം ശേഷിക്കെ കരുതിവച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ മുങ്ങി. കാനഡയില്‍ ജോലിയുള്ള കാമുകിയെ വിവാഹം കഴിച്ചു...


മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണവും പണവുമായി പിതാവ് കാമുകിക്ക് ഒപ്പം മുങ്ങി. മകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവിനെ കാനഡയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കണ്ടെത്തി. പൊലീസ് ഉപദേശിച്ചെങ്കിലും സ്ത്രീയെ പിരിയാന്‍ ഇയാള്‍ തയാറായില്ല. എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം.


സ്വര്‍ണവും പണവും ചേര്‍ത്ത് വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന 5 ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൊണ്ടുപോയത്. വിവാഹത്തിന് ഇനി ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ നിശ്ചയിച്ച പ്രകാരം യുവതിയെ വിവാഹം കഴിക്കാന്‍ തയാറാണന്ന് വരന്‍ അറിയിച്ചു. വിവാഹകര്‍മം നടത്താനെങ്കിലും എത്തണമെന്ന മകളുടെ അഭ്യര്‍ഥന അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് പിതാവ് അംഗീകരിച്ചു. ഇയാള്‍ക്കൊപ്പം കൂടിയ സ്ത്രീക്ക് കാനഡയില്‍ ഭര്‍ത്താവുണ്ടെന്നാണ് വിവരം. കമിതാക്കള്‍ തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍വെച്ച്‌ വിവാഹിരായെന്നും പൊലീസ് പറയുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...