Posts

Showing posts from February, 2026

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. സ്ഥിരീകരിച്ച് രാജ്യം, മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടു...

Image
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഇറാനിലെ മറ്റ് സുപ്രധാന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന.(Iran’s Supreme Leader Ayatollah Ali Khamenei has been killed, country confirms) തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാൾക്ക് അന്ത്യമായെന്നും, ഇത് ഇറാനിലെ ജനങ്ങൾക്കും ഖമേനിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാർക്കും ലഭിച്ച നീതിയാണെന്നും ട്രംപ് കുറിച്ചു. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നത് വരെ ശക്തമായ ബോംബാക്രമണം ഈ ആഴ്ചയി...

ഗൾഫിൽ യുദ്ധഭീതി. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികൾ കടുത്ത ആശങ്കയിൽ...

Image
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് ഗൾഫ് മേഖല യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ഇറാൻ്റെ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതോടെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളാണ് കടുത്ത ആശങ്കയിലും ഭീതിയിലുമായത്. യുഎഇയിലെ അബുദാബിയിലുണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും വലിയ നടുക്കമുണ്ടാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) നിന്നുള്ള സർവീസുകൾ ഇതിനോടകം തന്നെ തടസ്സപ്പെട്ടു കഴിഞ്ഞു. കണ്ണൂർ എയർപോർട്ടിൽ നിന്ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളും തിരുവനന്തപുരം ...

ദുബായ് പാം ഐലൻഡിൽ ഉഗ്രസ്ഫോടനം. ആകാശത്ത് തീഗോളവും പുകയും..

Image
ഇറാൻ - ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയിലാകെ പടരുന്നതിനിടെ യുഎഇ തലസ്ഥാനമായ ദുബായിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട് (Loud Bangs Dubai Palm Island). ദുബായിലെ പ്രശസ്തമായ പാം ഐലൻഡ് പരിസരത്ത് സ്ഫോടനത്തെത്തുടർന്ന് തീഗോളവും പുകയും ഉയർന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനശബ്ദം നഗരത്തിന്റെ പല ഭാഗങ്ങളിലും കേട്ടതായും മുൻകരുതൽ നടപടിയായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചതായും സൂചനയുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുബായിൽ സ്ഫോടനങ്ങൾ നടന്നത്. അബുദാബിയിലെ അൽ ദാഫ്ര എയർ ബേസിനും ദുബായിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. പാം ഐലൻഡിലെ സ്ഫോടനം ഡ്രോൺ ആക്രമണമാണോ അതോ മിസൈൽ പതിച്ചതാണോ എന്ന കാര്യത്തിൽ യുഎഇ അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എങ്കിലും ദുബായ് വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും വിമാന സർവീസുക...

അമേരിക്കയെ ഞെട്ടിച്ച്‌ അഞ്ചാം കപ്പല്‍ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈല്‍ ആക്രമണം, ബഹ്റൈനിലെ യുഎസ് സൈനിക താവളത്തില്‍ ഉഗ്ര സ്ഫോടനങ്ങള്‍...

Image
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതല്‍ രാജ്യങ്ങളിലേക്ക്. ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്റൈനില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്റൈനില്‍ ഉഗ്ര സ്ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ഇക്കാര്യം ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്. ഇസ്രയേലിലേക്ക് മിസൈല്‍ വർഷം അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാൻ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേ...

നൊമ്ബരമായി ഒരമ്മ. മകന്റെ വിവാഹം ക്ഷണിക്കാന്‍ ഭര്‍ത്താവിനൊപ്പം പോകവെ സ്ത്രീ കാറിടിച്ച്‌ മരിച്ചു...

Image
കണ്ണൂരില്‍ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച്‌ മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നില്‍ വള്ളില്‍ ഹൗസില്‍ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച്‌ എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടില്‍നിന്ന് ഇറങ്ങി റോഡരികില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. കൂത്തുപറമ്ബ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരന്റയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ് പ്രേമി. 

ഡ്രൈവര്‍ക്ക് ഹൃദയാഘാതം. മാവേലിക്കരയില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം...

Image
ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. മാവേലിക്കര നടക്കാവിലാണ് അപകടം. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആളപായമില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്. ഇതിനിടെ ഡ്രൈവർ പ്രദീപിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

വീണാ ജോര്‍ജിന് പരിക്കേറ്റത് പൊലീസിൻ്റെ കൈ തട്ടി. കെഎസ്‌യു പ്രതിഷേധത്തിൻ്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്...

Image
കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാർ കരിങ്കൊടിയുമായി ഓടി അടുത്തപ്പോള്‍ സുരക്ഷ ഒരുക്കിയ പൊലീസ് ഉദ്യോഗസ്ഥൻ്റെ കൈ മന്ത്രിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിറ്റുണ്ട് എന്നാണ് പരിശോധനാ ഫലമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റത്. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ആയിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ ജില്ലാ പ്രസിഡൻ്റ് അതുല്‍, അക്ഷയ്, മുബാസ്, യാസിൻ, ബിദുല്‍ എന്നിവരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്...

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു. കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി...

Image
കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മര്‍ദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വന്ദേ ഭാരത് ട്രെയിനില്‍ പോകാനാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇതേ ട്രെയിനില്‍ പോകാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും എത്തിയിരുന്നു. സ്പീക്കര്‍ ആദ്യം പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു. ആരോഗ്യമന്ത്രി എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്. മന്ത്രിയെ തടഞ്ഞുനിര്‍ത്തിയായിരുന്നു പ്രതിഷേധം. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ...

ഹൈക്കോടതി മുന്‍ ജീവനക്കാരനായ ഷാജിയും സുധയും തമ്മില്‍ സൗഹൃദത്തില്‍, ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി. മുഷ്ടിചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു, യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു, കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി...

Image
കൊച്ചി വൈറ്റിലയിൽ കോട്ടയം സ്വദേശിനി സുധ മരണപ്പെട്ട സംഭവത്തിൽ പ്രതി പൊന്നുരുന്നി സ്വദേശി ഷാജിയെ മരട് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയിൽ ഉണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് ഇതിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.. ഇന്നലെ പുലർച്ചയോടെയാണ് ചിങ്ങവനം സ്വദേശിയായ സുധ ബേബിയുടെ ശരീരം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വീട്ടുകാർ അറിയാതെ അടുത്ത ബന്ധത്തിലായിരുന്നു സുധയും ഷാജിയും. അടുത്തിടെ ഈ ബന്ധത്തിലുണ്ടായ തര്‍ക്കളാണ് ഇതിലേക്ക് കാരണമെന്ന് ഷാജി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.. ഹൈക്കോടതി മുൻ ജീവനക്കാരന്‍ ആയിരുന്ന ഷാജിയും മരിച്ച സുധയും തമ്മിൽ സുഹൃദത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൃത്യം നടത്തുകയായിരുന്നു. ട്രെയിൻ തട്ടിയുള്ള മരണം എന്...

മോഷ്ടിക്കപ്പെട്ട വാഹനത്തിന്നിരന്തരം നിയമലംഘനവും 17,000 രൂപ പിഴയും. തലയിൽ കൈവച്ച് ഉടമ😳 അവസ്ഥ 😔

Image
വാഹനം കാണാതായതിന് പിന്നാലെ മോഷ്ടാക്കള്‍ നടത്തുന്ന നിയമലംഘനത്തിന് പിഴ അടയ്‌ക്കേണ്ടി കൂടി വന്നിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സുനിത സുരേഷിന്. ലോണെടുത്ത് വാങ്ങിയ വാഹനം മോഷണം പോയ അരിമ്പൂര്‍ സ്വദേശി സുനിത അനീഷിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ജനുവരി മാസം 13ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാണാതായ സ്‌കൂട്ടര്‍ തിരിച്ചുകിട്ടിയില്ലെന്ന് മാത്രമല്ല 17,000 രൂപയാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. പല തവണയായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് സുനിതയെ തേടിയെത്തിയത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും തന്റെ സ്‌കൂട്ടര്‍ മോഷണം പോയത് കാണിച്ച് സുനിത വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. പല തവണ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും വാഹനം കൊണ്ടുപോയത് കുട്ടികളായതിനാല്‍ കേസെടുക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. മണിക്കൂറുകള്‍ കാത്തുനിന്നിട്ടാണ് സിഐയെ നേരിട്ട് കാണാന്‍ കഴിഞ്ഞതെന്നും സുനിത പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂട്ടര്‍ വച്ച് തിടുക്കത്തില്‍ ട്രെയിന്‍ കയറാന്‍ പോയപ്പോള്‍ താക്കോ...

കോട്ടയം വൈക്കത്ത് അമ്മയും മകനും ജീവനൊടുക്കിയ നിലയില്‍...

Image
കോട്ടയം വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്കമ്മ(70), സുനില്‍(49) എന്നിവരാണ് മരിച്ചത്. അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു...

വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്. മരിച്ചത് കോട്ടയം സ്വദേശി സുധ, പ്രതി കസ്റ്റഡിയില്‍...

Image
വൈറ്റില റെയില്വേ ട്രാക്കില് കണ്ടെത്തിയ സംഭവത്തില് പ്രതി കസ്റ്റഡിയില്. ഷാജി എന്നയാളെയാണ് മരട് പോലീസ് കസ്റ്റഡിയില് എടുത്തിരിക്കുന്നത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് വച്ച്‌ യുവതിയും പ്രതിയും തമ്മില് വാക്കു തര്ക്കമുണ്ടായതിനെ തുടര്ന്നാണ് കൊലപാതകം. മൃതദേഹത്തിന് അടുത്തു നിന്നും ലഭിച്ച ഫോണ് സുധ ബേബിയുടെ പേരിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാജി എന്ന പ്രതിയിലേക്ക് പോലീസ് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്ക്കകം തന്നെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കിനരികെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസില് അറിയിച്ചത്. യുവതിയുടെ മുഖത്ത് പാടുകളും ശരീരമാസകലം രക്തക്കറകളും ഉണ്ടായിരുന്നു. ട്രാക്കിലും രക്തക്കറ കണ്ടെത്തിയിരുന്നു. മൃതദേഹം കിടന്നിരുന്നത് വൈറ്റില ഫ്ളൈ ഓവറിന് നേരെ താഴെയുള്ള ഉപയോഗശൂന്യമായ ട്രാക്കിലാണ്...

തൊടുപുഴയില്‍ ഭാര്യയുടെ സംസ്‌കാരചടങ്ങിനിടെ കുഴഞ്ഞു വീണ് ഭര്‍ത്താവ് മരിച്ചു...

Image
തൊടുപുഴയില്‍ ഭാര്യ മരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ഭർത്താവും മരിച്ചു. കുമാരമംഗലം കുന്നക്കാട്ട് ചന്ദ്രശേഖരൻ നായരാണ് മരിച്ചത്. 78 വയസായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കോമളവല്ലി തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോമളവല്ലി കിടപ്പിലായിരുന്നു. കോമളവല്ലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ പതിനൊന്നരയോടെ ചന്ദ്രശേഖരൻ നായർ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്‌കാരം നടത്തി...

ഗാന്ധി ദൈവംതമ്പുരാനോ. ഒരു ചുക്കും ചെയ്തിട്ടില്ല. രാഷ്ട്രപിതാവിനെ അവഹേളിച്ച്‌ പി.സി ജോര്‍ജ്...

Image
ഗാന്ധിജിയെ അധിക്ഷേപിച്ച്‌ ബിജെപി നേതാവ് പി.സി ജോര്ജ്. ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി.സി ജോര്ജ് ചോദിച്ചു. ഒരു ഓണ്ലൈന്ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പി.സി ജോര്ജ് ഗാന്ധിയെ അധിക്ഷേപിച്ചത്. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര് ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടേച്ച്‌ പോയതാണ്. അതിനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയെന്ന്, മണ്ടത്തരം പറയാതെ. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. ഇവിടെ രണ്ട് പെണ്കുട്ടികളുടെ തോളില് കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണോ ബ്രിട്ടീഷുകാര് ഉപേക്ഷിച്ചുപോയത്. അത് വലിയ സമരമാണോയെന്നും പി സി ജോര്ജ് ചോദിച്ചു. അതേസമയം, അധിക്ഷേപ പരാമര്ശത്തില് പി.സി ജോര്ജിനെതിരെ യൂത്ത് കോണ്ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്കി. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില് പറയുന്നു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില് പൂഞ്ഞാറില് നിന്ന് തന്നെ പി.സി ജ...

ഭാര്യ മോഷണക്കേസില്‍ റിമാൻഡിലായി, അപമാന ഭാരത്താല്‍ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം. യുവാവ് മരിച്ചു...

Image
ഭാര്യ മോഷണക്കേസില്‍ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്തതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലില്‍ റഫീഖ് (41)ആണ് മരിച്ചത്. ഭാര്യ ജയിലില്‍ ആയതിന്റെ മനോവിഷമം താങ്ങാനാവാതെയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍വെച്ച്‌ സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയായിരുന്നു യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഫെബ്രുവരി 16നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസില്‍ നിന്നു കുഞ്ഞിന്റെ മുക്കാല്‍ പവൻ തൂക്കമുള്ള സ്വർണക്കൊലുസ് മോഷണം പോയിരുന്നു. കുഞ്ഞിന്റെ അമ്മ വിവരം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സബീനയുടെ പക്കല്‍ നിന്നും സ്വർണം കണ്ടെത്തി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരു...

കരഞ്ഞു കൊണ്ട് വീഡിയോ പോസ്റ്റ്‌ ചെയ്തതിനു പിന്നാലെ ജീവൻ ഒടുക്കി യുവതി....

Image
ചെയ്യാത്ത തെറ്റിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിലും തുടർന്നുണ്ടായ മാനസിക ഉപദ്രവത്തിലും മനംനൊന്ത് ജീവനൊടുക്കി. കാസർകോട് സ്വദേശിനി ജസീലയാണ് മരണപ്പെട്ടത്. അയൽവാസിയുടെ ഒൻപതര പവൻ സ്വർണം മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിന് മുൻപ് ജസീല ചിത്രീകരിച്ച ഹൃദയഭേദകമായ വീഡിയോ സന്ദേശം പുറത്തുവന്നു. അയൽവാസിയായ സുഹൃത്തും, കുടുംബവും ചേർന്ന് തന്നെ ക്രൂരമായി അപമാനിച്ചുവെന്നും തനിക്ക് അറിവില്ലാത്ത കാര്യത്തിനാണ് തന്നെ കുറ്റക്കാരിയാക്കുന്നതെന്നും ജസീല വീഡിയോയിൽ കരഞ്ഞുകൊണ്ട് പറയുന്നു. 'എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. എടുക്കാത്ത ആഭരണം ഞാൻ എങ്ങനെ തിരിച്ചു കൊടുക്കും? ഞാൻ മരിച്ച ശേഷമെങ്കിലും ഇതിന്റെ സത്യം തെളിയണം. എനിക്കും മക്കൾക്കും മാത്രമേ ഈ മരണം കൊണ്ട് നഷ്ടമുള്ളൂ.' മോഷണക്കുറ്റത്തിന് പുറമെ ജസീലയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളും അയൽവാസികൾ നടത്തിയതായി പരാതിയുണ്ട്. ഈ ആരോപണങ്ങൾ വിശ്വസിച്ച് ഭർത്താവും വീട്ടുകാരും തന്നെ മാനസികമായി ഉപദ്രവിച്ചെന്നും...

ചൂടിനു താല്‍ക്കാലിക ആശ്വാസമായി വേനല്‍മഴ എത്തി. ഇന്നലെ വൈകിട്ടോടെ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്‌തമായ മഴ ലഭിച്ചു...

Image
ചൂടിന്‌ നേരിയ ആശ്വാസം കോട്ടയത്തു വേനല്‍മഴ. ഇന്നും ജില്ലയില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. മഴ പെയ്‌താല്‍ കൃഷി രീതികള്‍ മാറ്റിത്തുടങ്ങാമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. കുംഭ മാസത്തിലെ ഭരണി നാളില്‍ ചേന നടുന്ന കര്‍ഷകരുടെ രീതിയ്‌ക്കു മഴ പെയ്യുന്നതു ഗുണകരമാകുമെന്നാണു കര്‍ഷകരുടെ വിശ്വാസം, 23നാണു കുംഭ ഭരണി. ഏതാനും ദിവസം മഴ പെയ്‌തു മണ്ണ്‌ ആഴത്തില്‍ നനഞ്ഞാല്‍ കപ്പ ഇടുന്ന ജോലികളിലേക്കും കടക്കാം. ശക്‌തമായ മഴ പെയ്‌താല്‍ ടാപ്പിങ്ങ്‌ പുനരാരംഭിക്കാമെന്നു വിചാരിക്കുന്ന കര്‍ഷകരുമുണ്ട്‌. വാഴ, പച്ചക്കറി കര്‍ഷകര്‍ക്കും മഴ ഗുണകരമാണ്‌. എന്നാല്‍, മഴയെ നെല്‍ക്കര്‍ഷകര്‍ ഭയത്തോടെയാണു നോക്കുന്നത്‌. പുഞ്ചക്കൊയ്‌ത്ത് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സജീവമാണ്‌, മിക്ക പാടശേഖരങ്ങളിലും നെല്ല്‌ കൊയ്‌തു കൂട്ടിയിട്ടിരിക്കുകയാണ്‌. ചൂടിന്‌ വേനല്‍ മഴ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങള്‍. ഈ വര്‍ഷം രണ്ടു തവണ പകല്‍ താപനില 37 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. വ്യാഴാഴ്‌ച ഈ വര്‍ഷത്തെ റെക്കോര്‍ഡായ 37.5 ഡിഗ്രി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ റെക്കോര്‍ഡാണിത്‌, വ്യാഴാഴ്‌ച രാജ്യ...

ഉള്‍ക്കൊള്ളാവുന്നതിന്റെ പല മടങ്ങ് ഇരട്ടി രോഗികള്‍. വീര്‍പ്പുമുട്ടി കോട്ടയം മെഡിക്കല്‍ കോളജ്. ഇടുക്കി, കോന്നി, വണ്ടാനം മെഡിക്കല്‍ കോളജുകളുടെ വികസനം യാഥാര്‍ഥ്യമായാല്‍ മത്രമേ കോട്ടയത്തിന് ശ്വാസമെടുക്കാന്‍ പറ്റൂ...

Image
രോഗികളുടെ ബാഹുല്യം കാരണം ശ്വാസം മുട്ടി കോട്ടയം മെഡിക്കല്‍ കോളജ്. കോട്ടയം ജില്ലക്കാര്‍ക്കു പുറമേ, ഇടുക്കി, പത്തനംതിട്ട, ആലുപ്പുഴ, എറണാകുളം, ജില്ലക്കാരാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്. ഇവിടെയെല്ലാം മെഡിക്കല്‍ കോളജുകള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ എത്തുന്നത് കോട്ടയം മെഡിക്കല്‍ കോളജിലേക്കാണ്. എയിംസ് കേന്ദ്രം ഉടനൊന്നും അനുവദിക്കില്ലെന്നിരിക്കെ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളാണ്. ഇവിടങ്ങളില്‍ ഒരു പനി വന്നാല്‍ പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തേണ്ട അവസ്ഥയുണ്ട്. പല രോഗികളും തിരിച്ചു പോകേണ്ടത് ഓര്‍ത്ത് പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും എത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യൂ നില്‍ക്കാന്‍ ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ക്ക് ഒന്നു വിശ്രമിക്കാന്‍ പോലും സമയം കിട്ടാത്ത ദിവസങ്ങള്‍ ഉണ്ട്. വാര്‍ഡുകളുടെ അവസ്ഥയാണ് അതി ദയനീയം. നിലത്തും വരാന്തയിലും എന്തിന് ഒരു ബെഡില്‍ രണ്ടു രോഗികള്‍ പോലും കിടക്കേണ്ട അവസ്ഥയാണുള്ളത്. ബാത്ത്‌റൂമി...

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും...

Image
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.  മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനു ശേഷം കൂടുതല്‍ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും. നാളെ ആശുപത്രികളിലെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തില്‍ പങ്കെടുക്കുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പണിമുടക്ക് ദിവസം തൃശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റില്‍ അകപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്നും നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം...

ഉമ്മന്‍ ചാണ്ടി സ്മരണയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ്. കോട്ടയം ജില്ല ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടി ക്യാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 5 കോടി രൂപ. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുന്നതിന് രണ്ടു കോടി രൂപ...

Image
ഉമ്മന്‍ ചാണ്ടി സ്മരണയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ ആദ്യ ബജറ്റ്. കോട്ടയം ജില്ല ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടി ക്യാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 5 കോടി രൂപയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുന്നതിനു രണ്ടു കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്. 25 ഇന കര്‍മ്മ പദ്ധതികളുമായി ഏബിള്‍ കോട്ടയം രണ്ടാം ഘട്ടത്തിന് 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഉത്തരവാദിത്വ തെരുവു നായ സംരക്ഷണത്തിന് ഒരു കോടി രൂപ, ഇലവീഴാപൂഞ്ചിറയില്‍ പൂഞ്ചിറ വണ്ടര്‍വാലി ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയും പ്രഖ്യാപിച്ചു. കുമരകത്തെ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, ജില്ലാ കോഴ കൃഷിത്തോട്ടത്തിന്റെ ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ, മലയോര അഡ്വഞ്ചര്‍ ടൂറിസം സമഗ്ര മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം രൂപ കടുത്തുരുത്തി എഴുമാന്തുരുത്തിലും, തണ്ണീര്‍മുക്കത്തും ടൂറിസം മാസ്റ്റര്‍ പ്ലാനിന് - 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കോവിഡിനു ശേഷം കുഴഞ്ഞു വീണു മരണനിരക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയായ ക്യാമ്പിനായി 50 ലക്ഷം രൂപയു...

ആമസോണ്‍ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന. തൃശൂര്‍ സ്വദേശി കട്ടപ്പനയില്‍ പിടിയില്‍...

Image
ആമസോണ്‍ ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താൻ ശ്രമിച്ച യുവാവിനെ കട്ടപ്പന എക്‌സൈസ് പിടികൂടി. തൃശൂർ തോട്ടപ്പടി കരുവന്നൂക്കാരൻ ശ്രീജിത്ത് കെ.എസ് (22)ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.374കിലോ കഞ്ചാവും ഇത് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി. കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി - കട്ടപ്പന റൂട്ടില്‍ മുളകരമേട് ഭാഗത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. ഡെലിവറി ബോയി ചമഞ്ഞ് ബൈക്കില്‍ എത്തിയതില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കട്ടപ്പന എക്‌സൈസ് ഇൻസ്‌പെക്ടർ എം.എഫ് അതുല്‍ ലോനൻ, മനോജ് സെബാസ്റ്റ്യൻ, ജോബി തോമസ്, അനീഷ് ടി.എ, ശ്രീകുമാർ എസ്, ലിജോ ജോസഫ്, ബിജുമോൻ പി.കെ, ഷിജില്‍ ജി.പി, സിന്ധു വേലായുധൻ, റോണി ആന്റണി, അജേഷ് വി.എം എന്നിവർ പരിശോധനയില്‍ പങ്കെടുത്തു...

ആരോഗ്യ കേരളം ഇതെങ്ങോട്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഒരു ചികിത്സാപ്പിഴവ് പരാതി കൂടി, ചില്ലു നീക്കാതെ മുറിവ് വച്ചുകെട്ടി‌, ആരോപണം ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുനേരെ...

Image
ആരോഗ്യ വകുപ്പിന്റെയും സർക്കാർ ആശുപത്രികളുടെയും അനാസ്ഥ വെളിവാക്കുന്ന ഒരു സംഭവം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവുമായി ബന്ധപ്പെട്ട പുതിയ പരാതി വന്നിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തേടി എത്തിയ ഗൃഹനാഥന്റെ കയ്യിലെ മുറിവില്‍ നിന്നും ചില്ലുകഷണങ്ങള്‍ നീക്കം ചെയ്യാതെ മുറിവ് വെച്ചുകെട്ടി വിട്ടെന്നാണ് പരാതി. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയാണ് ചികിത്സാപിഴവ് കാരണം ദുരിതമനുഭവിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷവും വേദന കുറയാതെ വന്നതിനെത്തുടർന്നും മുറിവ് കരിയാതെ വന്നതോടെയും രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയിലാണ് മുറിവിനുള്ളില്‍ ചില്ലുകഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ചു ചില്ലു കഷ്ണങ്ങള്‍ പുറത്തെടുത്തു. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷമാണ് ചില്ലുകഷണങ്ങള്‍ പുറത്തെടുത്തത്. ഒരു അപകടത്തെത്തുടർന്നാണ് രാധാകൃഷ്ണപിള്ളയുടെ കയ്യില്‍ ചില്ലുകള്‍ തുളച്ചുകയറിയത്. ഡിസംബർ 16ന് ഇദ്ദേഹം സഞ്ചരിച്ച...

വാഴൂർ പുളിക്കൽ കവലയിൽ തീപിടിത്തം. ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം...

Image
​വാഴൂർ പുളിക്കൽ കവലയ്ക്ക് സമീപം സെന്റ് മേരിസ് ദേവാലയത്തിന്റെ സെമിത്തേരിയോട് ചേർന്നുള്ള മാലിന്യക്കുഴിയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വൻ അപകടം ഒഴിവാക്കി.  മാലിന്യം കത്തിക്കുന്നതിനിടെ കുഴിയിൽ പൊട്ടാതെ കിടന്നിരുന്ന പടക്കം പൊട്ടിത്തെറിക്കുകയും സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ പടരുകയുമായിരുന്നു. വിവരമറിഞ്ഞ് പാമ്പാടി യൂണിറ്റിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനടി സ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ് തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചത്. തീ പടരുന്ന ദിശയിൽ തൊട്ടുതാഴെ ബാങ്ക് കെട്ടിടം സ്ഥിതി ചെയ്തിരുന്നതിനാൽ വലിയൊരു നാശനഷ്ടത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാൽ പ്രദേശവാസികളുടെ ജാഗ്രതയും ഫയർ ഫോഴ്‌സിന്റെ കൃത്യസമയത്തുള്ള ഇടപെടലും മൂലം ബാങ്ക് കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞത് വലിയൊരു അപകടം ഒഴിവായി...

ഇനി വ്രതശുദ്ധിയുടെ ദിനങ്ങള്‍, സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം...

Image
സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക് കടന്നു. മസ്ജിദുകളില്‍ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളില്‍ ഇഫ്താർ വിരുന്നുകളും നടക്കും. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കുന്നതാണ്. ഇനിയുള്ള മുപ്പത് ദിവസങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ വ്രതം അനുഷ്ഠിക്കും. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുമ്പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് ആചരിക്കും. കൂടാതെ, ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാന ധര്‍മ്മാദികള്‍ക്കും പ്രാധാന്യം നല്‍കും. ‌ ഖുർആൻ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ദാനധർമ്മങ്ങള്‍ക്കും വിശ്വാസികള്‍ ഈ മാസത്തില്‍ പ്രധാന്യം നല്‍കുന്നു. പാപങ്ങളും തെറ്റുകളും ഉപേക്ഷിച്ച്‌ ആത്മവിശുദ്ധിയിലേക്ക് സ്വയം ഉയർപ്പെടുകയെന്ന ലക്ഷ്യം കൂടിയാണ് റംസാൻ നോമ്പിലൂടെ ഇസ്ലാം മതവിശ്വാസികള്‍ നടപ്പാകുന്നത്. ഇസ്ലാം മതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് റംസാൻ അഥവാ റമദാൻ. ഹിജ്‌റ വർഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയ...

കോട്ടയം അറുത്തൂട്ടി കവലയിൽ ബസിനുള്ളിൽ പോക്കറ്റടി വനിത അറസ്റ്റിൽ...

Image
ഓട്ടോറിക്ഷയുടെ പിന്നിലേയ്ക്ക് യാത്രക്കാരി പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഡ്രൈവർക്ക് തോന്നിയ സംശയം കുപ്രസിദ്ധ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കി. ഇന്നലെ രാവിലെ പത്തോടെ താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് സംഭവം. കോട്ടയത്ത് നിന്ന് ബസിലെത്തിയ യുവതി അറുത്തൂട്ടി ഭാഗത്ത് ഇറങ്ങി ഓട്ടോയില്‍ കയറി. ഓട്ടോ നീങ്ങുന്നതിനിടെ ഇവർ കൈയിലുണ്ടായിരുന്ന പഴ്‌സ് പിന്നിലേയ്ക്ക് ഇടുകയായിരുന്നു. കണ്ണാടിയിലൂടെ ഇതുകണ്ട് സംശയം തോന്നിയ ഡ്രൈവർ സ്റ്റാൻഡിലേയ്ക്ക് വണ്ടി എത്തിച്ചു. തുടർന്ന് സഹഓട്ടോ ഡ്രൈവർമാരെ വിവരം അറിയിച്ചു. ഇവർ ജില്ലാ പൊലീസിന്റെ സ്‌പൈഡർ പെട്രോളിംഗ് സംഘത്തെയും, പിങ്ക് പൊലീസിനെയും അറിയിച്ചു. ഒന്നല്ല, നിരവധി പഴ്സുകള്‍ പൊലീസ് പരിശോധനയില്‍ യുവതിയുടെ കൈയില്‍ നിന്ന് കൂടുതല്‍ പഴ്‌സുകള്‍ കണ്ടെത്തി. ബസ് യാത്രയ്ക്കിടെ കഞ്ഞിക്കുഴി സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് മോഷ്ടിച്ച പഴ്‌സും ഇക്കൂട്ടത്തിലുണ്ടായിരുന്നു. യുവതിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. പഴ്‌സുകള്‍ പരിശോധിച്ച ശേഷം ഇത് ആരുടേടെന്ന് കണ്ടെത്തുമെന്നും കൂടുതല്‍ കേസ് ആവശ്യമെങ്കില്‍ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറി...

ആമസോണിൽ നിന്നും ലാപ്ടോപ്പിന് പകരം ലഭിച്ചത് മർബിൾ പീസും പഴയ തുണിയും കാർഡ്ബോർഡ് കക്ഷണങ്ങളും. കോട്ടയം പാലാ പൈക സ്വദേശിക്ക് നഷ്ടമായത് 55,000 രൂപ...

Image
ആമസോണില്‍ ഓ‌ര്‍ഡര്‍ ചെയ്ത യുവാവ് പാഴ്സല്‍ തുറന്നപ്പോള്‍ ഞെട്ടി, 55000 രൂപയുടെ ലാപ്ടോപ്പിന് പകരം കല്ലും തുണിയും. പരാതി പരിശോധിക്കാമെന്ന് കമ്പനി. പ്രശസ്ത വെബ്സൈറ്റായ ആമസോണിലെ ഓർഡറിലാണ് കോട്ടയം പൈക സ്വദേശി ഡോണ്‍ ടോമിന് ദുരനുഭവം ഉണ്ടായത്. ഡോണ്‍ ടോം ആമസോണില്‍ ഓർഡർ ചെയ്തത് ലാപ്ടോപ്പായിരുന്നു.   ദിവസങ്ങള്‍ക്കിപ്പുറം പാഴ്സല്‍ ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തുറന്നുനോക്കിയ ഡോണിനുണ്ടായത് കടുത്ത നിരാശയാണ്. പാഴ്സലിനുള്ളില്‍ ലാപ്ടോപ്പിന് പകരം കല്ലും തുണിയുമായിരുന്നു. 55000 രൂപ വിലവരുന്ന ലാപ്ടോപ്പ് ഓഡർ ചെയ്തത് ഫെബ്രുവരി 12 നായിരുന്നു. പാഴ്സലിലെ കല്ലും തുണിയുടെയും ചിത്രമടക്കം ഡോണ്‍, അമസോണ്‍ അധികൃതർക്ക് പരാതി നല്‍കി. പരാതി പരിശോധിക്കുമെന്ന് അമസോണ്‍ കമ്പനി അധികൃതർ അറിയിച്ചതായി ഡോണ്‍ വ്യക്തമാക്കി. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. 

അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം. 25 വര്‍ഷം മുമ്പ് കോട്ടയത്ത് തുടങ്ങിയ ഭജനസംഘം ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആഗോള ബാന്‍ഡ്. ഭക്തിയും സംഗീതവും ചേര്‍ത്ത 'ഡിവോഷണല്‍ റോക്ക്സ്റ്റാര്‍സ്'. ന്യൂജന്‍ സംഗീത വിസ്മയം നന്ദഗോവിന്ദം ഭജന്‍സിന്റെ കഥ...

Image
രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ. ഞാന്‍ പാടും ഗീതത്തോടാണോ, പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ, പകല്‍  പോലെ ഉത്തരം സ്പഷ്ടം... ആ  ചെറുപ്പക്കാര്‍ അങ്ങോട്ട് പാടിത്തിമര്‍ക്കുമ്പോള്‍ ജനം ഇളകിമറിയുകയാണ്. അവസാനം അവര്‍ 'അറിയരുതേ രാധയറിയരുതേ ഗുരുവായൂരപ്പാ നിന്‍ രഹസ്യം' എന്ന് പാടി അവസാനിപ്പിക്കുമ്പോള്‍, അവര്‍ക്കൊപ്പം ഏത് ശിലാഹൃദയനും ചുണ്ടനക്കിപ്പോവും. അതാണ് നന്ദഗോവിന്ദം ഭജന്‍സ്! ഏറെക്കാലത്തിനുശേഷം, മലയാളികളുടെ ഹൃദയത്തില്‍ ഭക്തിയും സംഗീതവും ചേര്‍ന്നൊരു പുതിയ അനുഭവമായി അവര്‍ ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ് സെറ്റര്‍മാരും, ഈ 'ന്യൂജെന്‍ ഭജന്‍' സംഘമാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും ആയിരങ്ങളാണ് കാഴ്ചക്കാരായി എത്തുന്നത്. നന്ദഗോവിന്ദം ഭജന്‍സ് കേരളത്തിലെ ഒരു പ്രദേശത്ത് പരിപാടിവെച്ചാല്‍, അന്ന് ഗതാഗതക്കുരുക്കില്‍ അവിടം സ്തംഭിക്കും. ഭക്തിയും സംഗീതവും ചേര്‍ത്തുള്ള 'ഡിവോഷണല്‍ റോക്ക്' തരംഗത്തിന് ഇവര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. പരമ്പരാഗത ഭജനകളില്‍ നിന്ന് മാറി ഡ്രംസ്, ഗിറ്റാര്‍ തുടങ്ങിയ പാശ്ചാത്യ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന...