പാലക്കാട് യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. പരാതിയുമായി കുടുംബം, അന്വേഷണം...
യുവതിയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കുഴല്‍മന്ദത്താണ് സംഭവം. രമേശിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രീഷ്മയ്ക്ക് മക്കളുണ്ടാകാൻ വൈകിയിരുന്നു. മകനുണ്ടായപ്പോള്‍ ഗ്രീഷ്മയില്‍ നിന്നും അകറ്റാൻ ശ്രമിച്ചെന്നും, ചിലവിന് പോലും കൊടുത്തില്ല എന്നും ആരോപണമുണ്ട്.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഗ്രീഷ്മ സന്തോഷത്തോടെയാണ് ഞായറാഴ്ച മടങ്ങിയതെന്ന് അമ്മ ഓർക്കുന്നു. പിന്നാലെയാണ് സംഭവം. ബന്ധുക്കള്‍ പറയുന്നത് ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് ഗ്രീഷ്മ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ്...