നെടുമ്ബാശ്ശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്. വിമാനത്താവളത്തിലേക്ക് നേരിട്ട് പ്രവേശനം. നിര്‍മ്മാണം ഉടന്‍...
നെടുമ്ബാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 'എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്ബാശ്ശേരി എയർപോർട്ട് റെയില്‍വേ സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉറപ്പു നല്കി.' ജോർജ് കുര്യന് പറഞ്ഞു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനില് പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി MEMU ട്രെയിനുകള്‍ക് നവംബര്‍ മുതല്‍ കോച്ചുകള്‍ വർധിപ്പിക്കുമെന്നു അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അശ്വിനി വൈഷ്ണവ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിക്ക് വാക്കുനല്കി. തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി. ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319/16320) നു കായംകുളം സ്റ്റേഷനിലും നിലമ്ബൂർ - തിരുവനന്തപുരം നോർത്ത് രാജ്യരാണി എക്സ്പ്രസ് (16350) നു കരുനാഗപ്പള്ളി സ്റ്റേഷനിലും സ്റ്റോപ്പനുവദിച്ച കേന്ദ്ര റെയില്‍ വേ വകുപ്പ് മന്ത്രി നന്ദി അറിയിക്കുന്നതായും ജോർജ് കുര്യന് പറഞ്ഞു. ഈ തീരുമാനം ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ റെയില്‍ യാത്ര സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കോടികളുടെ വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. ഏകദേശം 14 കോടിയുടെ വികസന പ്രവൃത്തികളാണ് കാസർകോട് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നത്. സ്റ്റേഷന്റെ മുൻവശത്ത് മനോഹരമായ പോർച്ച്, ടിക്കറ്റ് കൗണ്ടറിന്റെ പുനർനിർമാണം എന്നിവയും തുടങ്ങി കഴിഞ്ഞു...