Posts

Showing posts from March, 2026

സഞ്ജു ഷോ. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ...

Image
ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി റൺ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 2014-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 174 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. തിലക് വർമ്മ (27), സൂര്യകുമാർ യാദവ് (18), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും...

വൈക്കം മുന്‍ എംഎല്‍എയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍...

Image
വൈക്കം മുന്‍ എംഎല്‍എയും സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാള്‍ അണിയിച്ച്‌ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെച്ച വികസിത കേരളം എന്ന ആശയത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ബിജെപിയിലെത്തിയത്. 40 വർഷമായി സിപിഐയില്‍ പ്രവർത്തിക്കുന്നയാളാണ് താനെന്ന് കെ. അജിത് പറഞ്ഞു. സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പെട്ടന്നുള്ള തീരുമാനത്തിന്റെ പുറത്തല്ല ബിജെപിയുടെ ഭാഗമായത്. ദളിത് വിഭാഗങ്ങള്‍ക്ക് ഏറ്റവും സഹായം നല്‍കുന്നത് ബിജെപിയാണ്. ഭരണ- പ്രതിപക്ഷ പാർട്ടികള്‍ വൈക്കം ജനങ്ങളെ അവഗണിച്ചു. വൈക്കം മാറണമെങ്കില്‍ ബി ജെ പിയും കേന്ദ്രസർക്കാറും വിചാരിക്കണം. വൈക്കം പുതുയുഗ മാറ്റത്തിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്, എൻഡിഎ ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു...

മലയാളി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും, താെഴിലില്ലായ്മയും ഒപ്പം വിലക്കയറ്റവും. ഇറാനെതിരായ യുദ്ധം കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ...

Image
ഇറാനും ഇസ്രയേലുമൊക്കെ നമ്മുടെ രാജ്യത്തുനിന്ന് കാതങ്ങള്‍ അകലെയാണ്. അതിനാല്‍ അവിടെ യുദ്ധം നടന്നാല്‍ നമുക്കെന്താ എന്നാണ് മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വിചാരം. എന്നാല്‍ അതല്ല അവസ്ഥ. ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ് എന്നതാണ് സത്യം. അതില്‍ നിന്ന് കരകയറാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും. പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാല്‍ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഒരുമനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച്‌ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഭാവി അവർക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായേക്കാം. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോള്‍ത്തന്നെ കേരളീയരുടെ താെഴില്‍ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് യുദ്ധംമൂലമുള്ള പ്രശ്നങ്ങളും എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഇടങ്ങളിലേക്ക് ഇറാൻ നിരവധി തവണ ആക്രമണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സൈനിക താ...