Posts

Showing posts from December, 2025

കോട്ടയം പാലായില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു...

Image
കോട്ടയം പാലായില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയില്‍ ബിബിൻ യേശുദാസിനെ (29) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ആലപ്പുഴ വാടയ്ക്കല്‍ പള്ളിപ്പറമ്ബില്‍ പി വി വിനീഷിനെ(27)യാണ് പാലാ കോടതി റിമാൻഡ് ചെയ്തത്. വിനീഷിൻ്റെ പെണ്‍സുഹൃത്തിന് ബിബിൻ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായി.ലെയ്ത്ത് നിർമ്മാണ ഉപകരാറുകാരനായ ബിബിനും ഇയാളുടെ ജോലിക്കാരനായ വിനീഷും പാലായില്‍ ഒരു വീടിൻ്റെ നിർമ്മാണ ജോലിക്ക് എത്തിയതായിരുന്നു. വീടിൻ്റെ പാലുകാച്ചലിനോടനുബന്ധിച്ച്‌ ഉടമ നടത്തിയ പാർട്ടിയില്‍ പങ്കെടുത്ത ഇരുവരും തെക്കേക്കരയിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിന് മുന്നില്‍ വ്യാഴം രാത്രിയാണ് മദ്യ ലഹരിയില്‍ വാക്കുതർക്കത്തിലേർപെട്ടത്. തുടർന്നാണ് സംഭവം. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ബിബിൻ മരിച്ചു...

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നല്‍ക്കേ പാലാ യുഡിഎഫില്‍ പൊട്ടിത്തെറി...

Image
തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നല്‍ക്കേ പാലാ യു.ഡി.എഫില്‍ പൊട്ടിത്തെറി. മാണി സി. കാപ്പനെതിരെ തുറന്നടിച്ചു കോണ്‍ഗ്രസ് നേതാവ് ആര്‍ മനോജാണ് രംഗത്തു വന്നത്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പലവട്ടം അഭ്യര്‍ഥിച്ചുപോലും ഒരു വാര്‍ഡില്‍ പോലും വീടു കയറുവാനോ കോളനികള്‍ കയറുവാനോ എംഎല്‍എ തയ്യാറായിട്ടില്ല. യു.ഡി.എഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി മാണി സി. കാപ്പന്‍ മാത്രം. ഇങ്ങനെ ഒരു എംഎല്‍എ യു.ഡി.എഫിന് ആവശ്യമാണോ എന്നു നമ്മള്‍ ചിന്തിക്കണമെന്നും മനോജ് ഫേസ്ബുക്ക് കറിപ്പിലൂടെ ആവശ്യപ്പെട്ടു. ഗുരുതര ആരോപണങ്ങളാണ് എല്‍.എല്‍.എയ്‌ക്കെതിനെ മനോജ് ഉയര്‍ത്തുന്നത്. പ്രചാരണകാലം മുതല്‍ മാണി സി കാപ്പന്റെ ചെയ്തികളോടുള്ള അതൃപതിയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. പാലാ നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എം.എല്‍.എആയ മാണി സി. കാപ്പന് മാത്രമാണ്. ഇലക്ഷന്‍ തുടങ്ങുന്ന സമയത്തു തന്റെ പാര്‍ട്ടിയായ കെ.ഡി.പിക്ക് അഞ്ചു സീറ്റ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതില്‍ പലതും കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്...

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ...

Image
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് 20 വർഷത്തെ തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം സെഷന്‍സ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് വിധി പറഞ്ഞത്. കൂട്ടബലാത്സംഗത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. പ്രതികളുടെ ശിക്ഷാവാദം ഉച്ചയ്‌ക്ക് മുമ്ബ് പൂർത്തിയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്‌.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ആറ് പ്രതികള്‍. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. മാത്രമല്ല, പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷയില്‍ നിന്ന് കുറയ്‌ക്കും. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു. വാദത്തിനിടയില്‍ പ്രതികളില്‍ പലരും പൊട്ടിക്കരയുകയും ശിക്ഷാ ഇളവ് വേണമെന...

എംസി റോഡില്‍ ദിശാബോര്‍ഡ് ഇളകിവീണു. സ്കൂട്ടര്‍ യാത്രികന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്..

Image
എംസി റോഡില്‍ സ്ഥാപിച്ചിരുന്ന ഭീമാകാരമായ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി അടർന്നു വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായ പരിക്കേറ്റ കുടവട്ടൂർ അനന്തുവിഹാറില്‍ മുരളീധരൻപിള്ളയെ (57) വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കൊട്ടാരക്കര കുന്നക്കരയില്‍ എംസി റോഡിലായിരുന്നു സംഭവം. കെഎസ്‌എഫ്‌ഇയിലെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോളാണ് കൂറ്റൻ തൂണുകളില്‍ ഉറപ്പിച്ച ലോഹപാളി അടർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചത്. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഇദ്ദേഹത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി ഈ ബോർഡ് അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മുരളീധരൻപിള്ളയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിന് പ്ലാസ്റ്റിക് സർജറി ഉള്‍പ്പെടെയുള്ള...

ക്രിസ്തുമസ് അവധി 12 ദിവസം. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത്...

Image
വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു പോലെ കാത്തിരുന്ന ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സർക്കാർ. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുന്നത്. അതേ സമയം ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്ബോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നുണ്ട്...

നിര്‍ബന്ധിച്ച്‌ സ്ഥാനാര്‍ഥിയാക്കി, ഒറ്റയ്ക്കാക്കി നേതാക്കള്‍ മുങ്ങി. നിന്ന് പ്രതിഷേധിച്ച്‌ ബിജെപി വനിതാ സ്ഥാനാര്‍ഥി..

Image
ബിജെപി നേതാക്കള്‍ സ്ഥാനാർഥികളെ കബളിപ്പിച്ചെന്ന് ആക്ഷേപം. നിർബന്ധിച്ച്‌ സ്ഥാനാർഥിയാക്കിയ ശേഷം പണവും പിന്തുണയും നല്‍കാതെ നേതാക്കള്‍ മുങ്ങിയെന്നാണ് അതിരമ്ബുഴ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികള്‍ ആരോപിക്കുന്നത്. പഞ്ചായത്തിലെ 21 വാർഡുകളില്‍ ബിജെപി സ്ഥാനാർഥികളെ നിർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം കൂടാൻ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് സ്ഥാനാർഥികള്‍ പറയുന്നു. തെരഞ്ഞെടുപ്പു ദിവസം വോട്ടർമാർക്ക് സ്ലിപ്പു നല്‍കുന്നതിനായി ബൂത്തും പ്രവർത്തകരും ഉണ്ടായിരുന്നത് മൂന്നു വാർഡുകളില്‍ മാത്രമാണെന്നാണ് ഇവർ പറയുന്നത്. ചിലർക്ക് കെട്ടിവയ്ക്കാനുള്ള തുകയും നാലോ അഞ്ചോ ഫ്ലക്സ് ബോർഡുകളും പ്രസ്താവനയും നല്‍കി. ബോർഡുകള്‍ പോലും ലഭിക്കാത്ത സ്ഥാനാർഥികളുമുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ഇരിക്കാനോ സഹായത്തിനോ പാർട്ടി പ്രവർത്തകർ എത്തിയില്ലെന്ന പരാതിയുമായി ആറാം വാർഡിലെ (റെയില്‍വേ സ്റ്റേഷൻ) സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരൻ രംഗത്തെത്തി. മണ്ഡലം നേതാക്കള്‍ക്കെതിരെ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കാൻ ഒരുങ്ങുകയാണ് ഇവർ. റിട്ട. യൂണിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന ജനജമ്മക്ക് രാഷ്ട്രീയ പാർട്ടികളുമായി...

കോട്ടയം പൂവത്തുമ്മൂട്ടില്‍ അധ്യാപികയെ സ്‌കൂളില്‍ കയറി കഴുത്തിനു വെട്ടി പരുക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്. പിന്നാലെ ഓടി രക്ഷപ്പെട്ടു. ക്ലാസ് എടുക്കുകയായിരുന്ന അധ്യാപികയെ ഓഫീസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു...

Image
കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളില്‍ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവത്തില്‍ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്ന്ന് ഹോസ്റ്റലില് താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില് നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന് ശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന് ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്ത്താവ് കഴുത്തില് കുത്തി പരിക്കേല്പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്ത്താവ് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവില്‍ പോയി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു...

എക്സൈസില്‍ നിന്നും രക്ഷപെടാൻ ഫൈസലും ടീമും എംഡിഎംഎ കലര്‍ത്തിയത് കുപ്പിയിലെ കുടിവെള്ളത്തില്‍. മൂവര്‍സംഘത്തിന് കിട്ടിയത് മുട്ടൻപണി...

Image
എക്സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടാൻ കുടിവെള്ളത്തില്‍ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍. ചട്ടഞ്ചാല്‍ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസല്‍ (38) എന്നിവരാണ് പിടിയിലായത്. ഫൈസലിന്റെ ഓഫീസില്‍ ലഹരികൈമാറ്റം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. എന്നാല്‍, എക്സൈസിന്റെ കണ്ണില്‍പെടാതിരിക്കാൻ ഇവർ എംഡിഎംഎ കുപ്പിയിലെ കുടിവെള്ളത്തില്‍ കലർത്തുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറില്‍ നിന്നും 4.813 ഗ്രാം എംഡിഎംഎയും പിന്നീട് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പള്ളിക്കര കല്ലിങ്കാലില്‍ വെച്ച്‌ ചൊവ്വാഴ്ച രാത്രിയിലാണ് മൂവർസംഘം എക്സൈസിന്റെ പിടിയിലായത്. പള്ളിക്കര കല്ലിങ്കാലില്‍ ഫൈസലിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോ...

കോട്ടയത്തു ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു...

Image
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു. ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയ ശേഷം റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. അയർക്കുന്നം തിരുവഞ്ചൂരിലെ പള്ളിയിൽ മുത്തുക്കുട എടുക്കാൻ പോയ ശേഷം തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയ ശേഷം നാലുമണിക്കാറ്റിൽ വിശ്രമിച്ചു. ഈ സമയം എമിൽ ഓട്ടോയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.  റോഡിലേയ്ക്ക് ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ  എമിലിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്...

മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയും കൂട്ടരും പഞ്ചായത്ത് മെമ്ബറായ ബിജെപി സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി വധിക്കാൻ ശ്രമിച്ചു...

Image
ഗ്രാമപഞ്ചായത്തായ കുറിച്ചിയിലെ നിലവിലെ മെമ്ബറും ബിജെപി സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷിനെ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തില്‍ സിപിഎം അക്രമികള്‍ വീട്ടില്‍ കയറി വധിക്കാൻ ശ്രമിച്ചു. തലയില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ജനപ്രിയ മെമ്ബറും നിലവില്‍ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമാണ് ബി.ആർ. മഞ്ജീഷ്. സിപിഎം നേതാവും മന്ത്രി വി.എൻ. വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാർ, ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രകോപനവുമില്ലാതെ ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ടിങ് കഴിഞ്ഞ് വീട്ടില്‍ പ്രവർത്തന കാര്യങ്ങള്‍ വിലയിരുത്തുന്ന വേളയിലായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രമുഖ ആർഎസ്‌എസ് പ്രവർത്തകൻ ജി. ശ്രീകുമാറിനെ തലയില്‍ വാള് കൊണ്ടു വെട്ടി. മഞ്ജീഷിനെയും മനോജിനെയും കമ്ബി വടി കൊണ്ട് അടിച്ചു. മൂന്നുപേരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഎം നേതൃത്വത്തിന്റെ ഇടപാടുകള്‍ തെളിയിക്ക...

ചെറുപ്പത്തില്‍ അമ്മ എന്നെ എത്ര എടുത്തു കൊണ്ടു നടന്നതാ. ഇപ്പോള്‍ അമ്മയ്ക്കു പ്രായമായി, അപ്പാള്‍ ഞാൻ അമ്മയെ എടുത്തു കൊണ്ടു നടക്കേണ്ടേ. കോട്ടയം തിരുവഞ്ചൂരിൻ അമ്മയെ എടുത്തു കൊണ്ട് വോട്ട് ചെയ്യാൻ എത്തി മകൻ...

Image
പ്രപഞ്ചത്തില്‍ അമ്മയുടെ സ്നേഹത്തോട് പകരം വെക്കാൻ പറ്റുന്ന ഒന്നും തന്നെ ഇല്ല. പത്തു മാസം ഉദരത്തില്‍പേറി പ്രസവിച്ചു വളർത്തി വലുതാക്കാൻ അമ്മ സഹിക്കുന്ന ത്യാഗങ്ങളുടെ വില അളക്കാനും സാധിക്കില്ല. എന്നാല്‍, പ്രായമാകുമ്ബോള്‍ അമ്മയെ വേണ്ടാത്ത മക്കളുടെ എണ്ണം ഏറി വരുകയാണ്. അങ്ങനെയുള്ള കാലത്താണ് വോട്ട് ചെയ്യാൻ അമ്മയെ കൊച്ചുകുട്ടിയെ പോലെ മകൻ എടുത്തു കൊണ്ടു വരുന്ന കാഴ്ച. മണർകാട് പഞ്ചായത്ത് തിരുവഞ്ചൂർ 16 -ാം വാർഡിലെ വോട്ടറാണ് എണ്‍പത്തെട്ടുകാരി സരോജിനിയമ്മ. പ്രായമായതോടെ പണ്ടത്തെപ്പോലെ നടന്നു വോട്ടു ചെയ്യാൻ ഒന്നും സരോജിനിയമ്മയ്ക്ക് സാധിക്കില്ല. എങ്കില്‍ അമ്മയെ ഞാൻ എടുത്തു കൊള്ളാമെന്നു പറഞ്ഞു മകൻ ഗണേശൻ ചുമലില്‍ ഏറ്റി ബൂത്തിലേക്ക് കൊണ്ടുവന്നു വോട്ട് ചെയ്യിക്കുകയായിരുന്നു. മകൻ്റ കൈയ്യില്‍ ഒരു കൊച്ചു കുട്ടിയെ പോലെ സരോജിനിയമ്മയും ഇരുന്നു. അമ്മയെ മകൻ ഗണേശൻ എടുത്തു കൊണ്ടു വരുന്ന ചിത്രം സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്...

മലയാറ്റൂരില്‍ ഏവിയേഷൻ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്, കൊലയിലേക്ക് നയിച്ചത് സംശയവും മദ്യവും...

Image
മലയാറ്റൂരില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ പിടിയില്‍. സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അലൻ പോലീസിനോട് സമ്മതിച്ചു. കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസംബർ ആറാം തീയതി രാത്രിയാണ് ചിത്രപ്രിയയും അലനും തമ്മില്‍ കണ്ടുമുട്ടിയതും തർക്കമുണ്ടായതും. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച്‌ അലൻ സംശയം ഉന്നയിച്ച്‌ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു. തർക്കത്തിനൊടുവില്‍ ചിത്രപ്രിയയെ വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് അലൻ ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച്‌ ബൈക്ക് നിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ചിത്രപ്രിയ. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്...

Image
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിലും പോളിംഗ് പൂർത്തിയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഏഴ് ജില്ലകളിലെ പോളിംഗ് ശതമാനം ഇങ്ങനെ: (ജില്ല,പോളിംഗ് ശതമാനം) എറണാകുളം-73.16 (ഏറ്റവും കൂടുതല്‍) ആലപ്പുഴ-72.57 ഇടുക്കി-70.00 കോട്ടയം-69.50 കൊല്ലം-69.11 പത്തനംതിട്ട-65.78 (ഏറ്റവും കുറവ്) തിരുവനന്തപുരം-65.74 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലായി ആകെ 36,630 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനില്‍ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു.വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു...

ജനം പോളിങ് ബൂത്തിലേക്ക്. ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്ങ്. നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍. വിശ്രമമില്ലാതെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥന ഫലം കാണുമെന്നു പ്രതീക്ഷ...

Image
വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ തന്നെ സ്ഥാനാര്‍ഥികളും അണികളും ബൂത്തുകള്‍ക്കു സമീപം സ്ഥാനം പിടിച്ചിരുന്നു. പോളിങ് ബൂത്തിലേക്ക് എത്തുന്ന വോട്ടര്‍മാര്‍ക്ക് കൈകൊടുക്കുകയും 'മറക്കില്ലല്ലോ' എന്ന നിറഞ്ഞ ചിരിയോടെയുള്ള ചോദ്യവും സ്ഥാനാര്‍ഥികള്‍ ചോദിക്കുന്നുണ്ട്. ആകെ 16,41,249 വോട്ടര്‍മാരാണ് കോട്ടയം ജില്ലയിൽ ഉള്ളത്. ഇവരില്‍ 75 ശതമാനം പേര്‍ ഇന്നു വോട്ട് ചെയ്യാന്‍ എത്തുമെന്നാണ് പ്രതീക്ഷ. ശക്തമായ രാഷ്ട്രീയ മത്സരം നടക്കാത്ത വാര്‍ഡുകളില്‍ പോളിങ്ങ് ശതമാനം 70 പോലും എത്താന്‍ ഇടയില്ലെന്നും അധികൃതര്‍ സംശയിക്കുന്നു. മിക്ക സ്ഥലങ്ങളിലെയും കുറഞ്ഞത് 10 ശതമാനം വോട്ടര്‍മാരെങ്കിലും നാട്ടിലുണ്ടാവില്ല. ശക്തമായ മത്സരം നടക്കാത്ത ഇടങ്ങളില്‍ ഇവര്‍ വോട്ട് ചെയ്യാന്‍ വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍, വാശിയേറിയ മത്സരം നടക്കുന്ന വാര്‍ഡുകളില്‍ വിദേശത്തു നിന്നുള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ എത്തിയിട്ടുമുണ്ട്. ജില്ലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടിയ്ക്ക് ഇത്തവണ പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു യു.ഡി.എഫ്. ജില്ലാ പഞ്ചായത്...

വോട്ടെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്ബാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു...

Image
വോട്ടെടുപ്പ് ദിനത്തില്‍ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്ബാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റാണ് സിഎസ് ബാബു. ബാബുവിന്‍റെ മരണത്തെതുടര്‍ന്ന് പാമ്ബാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച്‌ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം...

ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ പോളിംഗ് ബൂത്തിലേക്ക്...

Image
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പല പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങള്‍ വോട്ടിടാനെത്തി.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും രാവിലെ തന്നെ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകള്‍ ഉള്‍പ്പെടെ 595 തദ്ദേശസ്ഥാപനങ്ങളില്‍ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ആദ്യം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്‌ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്. 36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതല്‍ കാസർകോഡ് വരെയുള്ള ജില്ലയില്‍ ഇന്ന് പരസ്യപ്രചാരണം...

തദ്ദേശ തിരഞ്ഞെടുപ്പ്. വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്...

Image
തദ്ദേശ തിരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം. തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കണം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ വോട്ടിങ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച്‌ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ ...

ആലപ്പുഴ മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു. സംസ്ക്കാരം കോന്നിയില്‍...

Image
ആലപ്പുഴ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15ന് മുല്ലയ്ക്കല്‌ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതില്‍ക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. ഇതുകേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാല്‍ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച്‌ വാങ്ങിയതാണ് ഈ ആനയെ. 1988ലാണ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്...

കൊച്ചിയില്‍ ക്രൂര കൊലപാതകം. കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി. ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസ്...

Image
വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെയാണ് അടച്ചിട്ട ക്വാർട്ടേഴ്സില്‍ കൊല്ലപ്പട്ട് നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്. ശനിയാഴ്ച വൈകുന്നേരം നാലര മണിയോടെ എറണാകുളം നോർത്ത് ടൗണ്‍ ഹാളിന് സമീപത്തെ കലാഭവൻ റോഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പിളളി കൊടുവന്താനം മുളക്കുളം അഭിജിത് ബിനീഷ് (21) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയുടെ ക്വാർട്ടേഴ്സായിരുന്നു അത്. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ കാർഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട് പ്രകാരം തലയ്ക്ക് പിന്നിലെ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. തലയോട്ടിയിലും പൊട്ടലുണ്ട്. ആക്രമിച്ച്‌ കൊലപ്പെടുത്തിയതായാണ് പൊലീസ് വിലയിരുത്തുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് അഭിജിത് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്വകാര്യ ആശുപത്രിയുടെ എറണാകുളം നോർത്ത് റെയില്‍വെ സ്റ്റേഷനോട് ചേർന്നുളള പൂട്ടിക്കിടന്ന ക്വാർട്ടേഴ്സില്‍ വൈദ്യുതി തകരാറിനെ തുടർന്ന് പരിശോധിക്കാനെത്തിയ ഇലക്‌ട്രീഷ്യനാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍, സിസി ടിവി എന്നിവ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടത്...

കോട്ടയത്ത് 56 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...

Image
ഈരാറ്റുപേട്ടയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തടവിനാല്‍ വീട്ടില്‍ ലോറൻസിനെയാണ് (56) വീടിന് സമീപത്തെ പറമ്ബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നുതന്നെ തോക്കും കണ്ടെത്തി. ഇയാള്‍ സ്വയം വെടിയു തിർത്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും...

കോട്ടയം ജില്ലയില്‍ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍...

Image
തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായാണ് കേന്ദ്രങ്ങള്‍.  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക. ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ 1.വൈക്കം ബ്ലോക്ക്: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂള്‍. വൈക്കം, തലയാഴം, ചെമ്ബ്, മറവൻതുരുത്ത്, ടി.വി.പുരം, വെച്ചൂർ, ഉദയനാപുരം. 2.കടുത്തുരുത്തി ബ്ലോക്ക് സെന്റ് മൈക്കിള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ കടുത്തുരുത്തി. കടുത്തുരുത്തി, കല്ലറ (വൈക്കം), മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്ബ്, വെള്ളൂർ. 3. ഏറ്റുമാനൂർ ബ്ലോക്ക്: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂള്‍ അതിരമ്ബുഴ. തിരുവാർപ്പ്, അയ്മനം, അതിരമ്ബുഴ, ആർപ്പൂക്കര, നീണ്ടൂർ, കുമരകം. 4. ഉഴവൂർ ബ്ലോക്ക്: ദേവമാതാ കോളേജ് കുറവിലങ്ങാട്. കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, മാഞ്ഞൂർ. 5. ളാലം ബ്ലോക്ക്: കാർമല്‍ പബ്ലിക് സ്‌കൂള്‍ പാലാ. ഭരണങ്ങാനം, കരൂർ, കൊഴുവനാല്‍ , കടനാട്, മീനച്ചില്‍, മുത്തോലി. 6...

രാഹുലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം. വോയിസ് ഓഫ് മലയാളി യൂട്യൂബര്‍ അറസ്റ്റില്‍...

Image
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍. വേളൂർ പതിനഞ്ചില്‍കടവ് സ്വദേശി ജെറിൻ (39) ആണ് പിടിയിലായത്. യൂട്യൂബറായ ഇയാള്‍ അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളോടെ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയായിരുന്നു. വോയിസ് ഓഫ് മലയാളി' എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ജെറിൻ. അതിജീവിതയെക്കുറിച്ച്‌ ലൈംഗിക പരാമർശം നടത്തിയ വീഡിയോ ജെറിൻ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎല്‍ പരിശോധിച്ച്‌ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തില്‍ പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു...

പുതിയ കാര്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തുരുമ്ബിച്ചു. മാരുതി സുസുക്കിക്ക് തിരിച്ചടി. ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷൻ...

Image
പുതിയ കാർ വാങ്ങിയ ഉപഭോക്താവിന് തുരുമ്ബിച്ച വാഹനം നല്‍കിയ കേസില്‍ മാരുതി സുസുക്കി കമ്ബനിക്കെതിരെ നിർണായക വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എരുമേലി സ്വദേശിനിയായ ഷഹർബാൻ നല്‍കിയ പരാതിയിലാണ് കേടുപാടുള്ള വാഹനം മാറ്റി പുതിയത് നല്‍കുകയോ, അല്ലെങ്കില്‍ മുഴുവൻ തുകയും തിരികെ നല്‍കുകയോ ചെയ്യണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്. 2022 ജൂണ്‍ ഏഴിനാണ് ഷഹർബാൻ മാരുതി സുസുക്കി അരീനയുടെ പൊൻകുന്നം ഷോറൂമില്‍ നിന്ന് വാറണ്ടിയോടുകൂടി കാർ വാങ്ങിയത്. എന്നാല്‍, അധികം വൈകാതെ തന്നെ കാറിൻ്റെ പല ഭാഗങ്ങളിലും തുരുമ്ബ് കാണപ്പെടുകയും, വാഹനത്തിൻ്റെ നിറം മാറുകയും ചെയ്തു. ഇതോടെയാണ് ഷഹർബാൻ കമ്ബനിയെ എതിർകക്ഷിയാക്കി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. വാഹനം വിശദമായി പരിശോധിക്കാൻ കമ്മിഷൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കാറില്‍ പ്രതീക്ഷിച്ചതിലും അധികം തുരുമ്ബുണ്ടെന്നും, ഈ തുരുമ്ബ് പടർന്ന് വാഹനം കൂടുതല്‍ നശിക്കാൻ സാധ്യതയുണ്ടെന്നും സമിതി റിപ്പോർട്ട് നല്‍കി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍, പരാതിക്കാരിക്ക് ലഭിച്ചത് കേടുപാടുള്ള വാഹനമാണെന്ന് കമ്മിഷൻ കണ്ടെത്തുകയായിരുന്നു. കൂടാതെ, ഹരിയാനയില...

ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ. എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല...

Image
ശബരിമല തീര്‍ഥാടകരോട് ടോയ്‌ലെറ്റ് ഉപയോഗത്തിനു ഇരട്ടി തുക ഈടാക്കിയ ദേവസ്വം ബോര്‍ഡ് കരാറുകാരന് 5000 രൂപ പിഴയിട്ടു. എരുമേലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍ വശത്തെ ദേവസ്വം ബോര്‍ഡ് ടോയ്‌ലെറ്റ് കോംപ്ലക്‌സിലെത്തിയ 15 തീര്‍ഥാടകരോട് 50 രൂപ വീതം വാങ്ങുകയായിരുന്ന പരാതിയിലാണ് നടപടി. അമിത തുക വാങ്ങിയ കരാറുകാരന് കഴിഞ്ഞദിവസവും 10000 രൂപ പിഴ ഈടാക്കിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും തീര്‍ഥാടകരെ കൊള്ളയടിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുമെന്നും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കെ.ജി. പ്രാണ്‍സിങ് അറിയിച്ചു...

കോട്ടയം കുമരകം ചീപ്പുങ്കലില്‍ ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ട് മുങ്ങിയത് സഞ്ചാരികളുമായി നങ്കൂരമിട്ട് കിടന്നപ്പോള്‍. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടു...

Image
  കോട്ടയം   കുമരകം ചീപ്പുങ്കലില്‍ തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടു. ബോട്ടിന്റെ ഡൂം തകർന്ന് വെള്ളം കയറിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ബോട്ട് മുങ്ങുന്നത് അറിഞ്ഞ് ജീവനക്കാർ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു. സംഭവമറിഞ്ഞ് കുമരകം പോലീസ് സ്ഥലത്തെത്തിയിരുന്നു...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു. തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു...

Image
കോട്ടയം പൊന്കുന്നത്ത് സ്കൂള് ബസും ശബരിമല തീര്ത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച്‌ അപകടം. പാലാ - പൊന്കുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം നടന്നത്. ശബരിമല തീര്ത്ഥാടകരുടെ ബസ് സ്കൂള് ബസിന്റെ പിന്നില് ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്സ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്പ്പെട്ടിരിക്കുന്നത്. 4 കുട്ടികളും ആയയും മാത്രമാണ് സ്കൂള് ബസില് ഉണ്ടായിരുന്നത്. അപകടത്തില് കുട്ടികള്ക്ക് ആര്ക്കും ഗുരുതരമായ പരിക്കുകളില്ല. കര്ണാടകയില് നിന്നുള്ള ശബരിമല തീര്ത്ഥാടകരുടെ ബസ്സാണ് അപകടത്തില്പ്പെട്ടത്. തീര്ത്ഥാടകരില് ഒരാള് റോഡിലേക്ക് തെറിച്ചു വീഴുകുയും ചെയ്തു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്...

സ്വകാര്യബസില്‍ യാത്രക്കാരിയായി ജോയിന്റ് ആര്‍.ടി.ഒ. റൂട്ട് ലംഘിച്ച്‌ കുതിച്ചുപാഞ്ഞ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു...

Image
റൂട്ട് തെറ്റിച്ച്‌ അമിത വേഗത്തില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ബസിലെ യാത്രക്കാരി ജോയിന്റ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർ (ആർ.ടി.ഒ) ആണെന്ന് അറിയാതെയായിരുന്നു നിയമലംഘനം. തൃപ്രയാർ-തൃശ്ശൂർ റൂട്ടിലോടുന്ന കെ.ബി.ടി. ബസിലെ ഡ്രൈവറായ ചാഴൂർ സ്വദേശി ബൈജുവിന്റെ ലൈസൻസാണ് ഒരു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്പെക്ടർ പി.വി. ബിജു സസ്‌പെൻഡ് ചെയ്തത്. തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. മഞ്ജുള നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ ജോലി കഴിഞ്ഞ് തൃപ്രയാറില്‍ നിന്ന് തൃശ്ശൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ഈ ബസില്‍. ഈ ബസ് ഉള്‍പ്പെടെ റൂട്ട് തെറ്റിച്ച്‌ സർവീസ് നടത്തിയ 11 ബസുകളില്‍ നിന്ന് മോട്ടോർ വാഹന വകുപ്പ് 1,04,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇരിങ്ങാലക്കുട, തൃപ്രയാർ മേഖലകളില്‍ നിന്ന് വരുന്ന ബസുകള്‍, തൃശ്ശൂർ കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച്‌ ശക്തൻ സ്റ്റാൻഡിലേക്ക് പോകേണ്ടതിന് പകരം യാത്രക്കാരെ മെട്രോ ഹോസ്പിറ്റലിന് മുന്നില്‍ ഇറക്കി സ്വരാജ് റൗണ്ട് ഒഴിവാക്കി ശക്തൻ സ്റ്റാൻഡിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാ...

പുകഞ്ഞ കൊള്ളി പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തലിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കി. കർശന നടപടി മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ...

Image
തിരുവനന്തപുരത്ത് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇതിനകം സസ്‌പെൻഷനിലായിരുന്ന രാഹുലിനെതിരെ ഉയർന്ന പരാതികളും രജിസ്റ്റർ ചെയ്ത കേസുകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും വിഷയത്തിൽ കോൺഗ്രസ് മാതൃകാപരമായ നിലപാട് തന്നെയാണ് കൈക്കൊണ്ടതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പരാതി ലഭിച്ച ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയതായും, സംസ്ഥാന നേതാക്കളുമായും ഹൈക്കമാൻഡുമായും നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് രാഹുലിനെ പുറത്താക്കാനുള്ള ഏകകണ്ഠ തീരുമാനമെന്നുമാണ് വിശദീകരണം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരത്തെ ജില്ലാ സെഷൻസ് കോടതിയാണ് നിരസിച്ചത്. ഇന്നലെ ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം കോടതി പ്രോസിക്യൂഷനിൽ നിന്ന് ഒരു രേഖ കൂടി ആവശ്യപ്പെട്ടിരുന്നു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷം, അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്...

വ്യാജ അക്കൗണ്ടും QR കോഡും. കോട്ടയത്ത് കുഞ്ഞിനെ സഹായിക്കാനുള്ള ചാരിറ്റി വിഡിയോയില്‍ തട്ടിപ്പ്...

Image
സംസ്ഥാനത്ത് ചാരിറ്റി വിഡിയോയില്‍ വ്യാജ ക്യു ആർ കോഡ് വെച്ചുള്ള തട്ടിപ്പ് വീണ്ടും. കോട്ടയത്ത്പിഞ്ചുകുഞ്ഞിനെ സഹായിക്കാനുള്ള വീഡിയോയില്‍ വ്യാജ അക്കൗണ്ടും ക്യു ആർ കോഡും ചേർത്ത് പണം തട്ടി. ചാരിറ്റി പ്രവർത്തകൻ അമർഷാൻ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ വ്യാപക തട്ടിപ്പ് നിരവധിതവണ ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ചാരിറ്റി വിഡിയോകള്‍ ദുരുപയോഗം ചെയ്ത് കോടികള്‍ ഉത്തരേന്ത്യൻ മാഫിയകളുടെ നേതൃത്വത്തില്‍ തട്ടിയെടുക്കുന്നുവെന്ന വാർത്ത 24 മുൻപും റിപ്പോർട്ട് ചെയ്തതാണ്. പക്ഷേ ഇപ്പോഴും പോലീസ് ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണങ്ങളിലേക്ക് കടന്നിട്ടില്ല. പുതിയ പരാതി കോട്ടയത്ത് നിന്നാണ്. വിഹാൻ എന്ന പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവർത്തകൻ അമർഷാൻ ചെയ്ത വിഡിയോ ആണ് ദുരുപയോഗം ചെയ്യുന്നത്. ഇതിലെ ക്യു ആർ കോഡും അക്കൗണ്ട് നമ്ബറും വിവരങ്ങളും മാറ്റി വ്യാജ ക്യുവർ കോഡ് വെച്ച്‌ സഹായം ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പണം കൊടുത്തു വിലയ്ക്ക് വാങ്ങുന്ന ജിമെയില്‍ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്....

തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പ കേസ് പ്രതികള്‍ അറസ്റ്റില്‍...

Image
കോട്ടയം ചങ്ങനാശേരിയിൽ   വാഹന പരിശോധനയ്ക്കിടെ തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പാ കേസ് പ്രതികള്‍ പിടിയില്‍. ഫാത്തിമാപുരം നാലുപറയില്‍ വീട്ടില്‍നിന്നും തൃക്കൊടിത്താനം വില്ലേജില്‍ കിളിമല ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഷിബിൻ മൈക്കിള്‍ (26), കുറ്റപ്പുഴ ചുമത്ര തകിടിപ്പറമ്ബില്‍ സിയാദ് ഷാജി (32) എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും 500 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃക്കൊടിത്താനം പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്തു കേസുകളിലും കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു....

കോട്ടയം ജില്ലയില്‍ പോളിങ്‌ ജോലിക്ക്‌ 9272 ജീവനക്കാര്‍...

Image
കോട്ടയം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ്‌ ജോലികള്‍ക്ക്‌ 9272 ജീവനക്കാരെ നിയോഗിച്ചു കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവായി. രണ്ടാംഘട്ട റാന്ഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന നടപടി പൂര്ത്തിയാക്കിയത്. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസര്: 2318, ഫസ്റ്റ് പോളിംഗ് ഓഫീസര്: 2318, പോളിംഗ് ഓഫീസര്: 4636. ആകെ പോളിംഗ് സ്റ്റേഷനുകള്: 1925.ഇവരെ ജോലിക്ക് നിയോഗിച്ചുള്ള ഉത്തരവ് ഇന്നു രാവിലെ എട്ടിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https: //www. edrop.sec. kerala.gov.in എന്ന സൈറ്റില് പ്രസിദ്ധീകരിക്കും. ഓഫീസ് മേധാവികള് ഉത്തരവ് ഡൗണ്ലോഡ് ചെയ്ത് ജീവനക്കാര്ക്കു കൈമാറണമെന്ന് ജില്ലാകളക്ടര് അറിയിച്ചു. ആദ്യഘട്ട റാന്ഡമൈസേഷനില് ആവശ്യമുള്ളതിനേക്കാള് 40 ശതമാനം പേരെ കൂടുതലായി ഉള്പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. രണ്ടാം ഘട്ടത്തില് ഇതില് 20 ശതമാനം പേരെ ഒഴിവാക്കി. ഇ ഡ്രോപ്പ് സോഫ്റ്റ്വേറിലൂടെ വിവരങ്ങള് ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. കളക്ടറേറ്റില് നടന്ന രണ്ടാംഘട്ട റാന്ഡമൈസേഷനില് അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര് (...

തല അറ്റുപോയ ശരീരം കണ്ട് പലരും മുഖം തിരിച്ചു. തൊട്ട് അടുത്തായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന 'കെടിഎം' ബൈക്ക്. ഒറ്റ നിമിഷം കൊണ്ട് റോഡ് ചോരക്കളമായ കാഴ്ച; അതിവേഗതയില്‍ കുതിച്ച്‌ റീല്‍ എടുക്കുന്നതിനിടെ വ്‌ളോഗര്‍ക്ക് സംഭവിച്ചത്...

Image
സാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ ലൈക്കുകളും കാഴ്ചക്കാരെയും നേടുന്നതിനായുള്ള സാഹസികത ഒടുവില്‍ യുവ വ്ലോഗറുടെ ജീവനെടുത്തു. അമിതവേഗത്തില്‍ ബൈക്കോടിച്ച്‌ റീല്‍സ് റെക്കോർഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ സൂറത്ത് സ്വദേശിയായ പ്രിൻസ് പട്ടേല്‍ (24) ആണ് ദാരുണമായി മരണപ്പെട്ടത്. 'പികെആർ ബ്ലോഗർ' എന്ന പേരിലാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സൂറത്തിലെ ബ്രെഡ് ലൈനർ പാലത്തില്‍ വെച്ചാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അപകടത്തിന് തൊട്ടുമുൻപ്, പ്രിൻസ് ഏകദേശം 140 കിലോമീറ്റർ വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളില്‍ വെച്ച്‌ കെടിഎം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പ്രിൻസ്, വീണിടത്തുനിന്ന് 100 മീറ്ററിലധികം ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി. അതിനുശേഷം, ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ തകരുകയും ചെയ്തു. ഇടിയുടെയും തുടർന്നുണ്ടായ നിരങ്ങലിന്റെയും ഭീകരമായ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുപോയ പ്രിൻസിന്റെ തല ഉടലില്‍ നിന്ന് വേർപെട്ട നിലയിലാണ് കണ്ടെത്താനായത്. വിവരമറിഞ്...

ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. തൃശൂർ, മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...

Image
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇന്ന് മൂന്നു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പെയ്യുക. ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. വടക്കൻ തമിഴ്നാട് മുതല്‍ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളില്‍ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമർദ്ദവും രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാകുന്നത്...

പ്രായം 19 മുതല്‍ 26 വരെ മാത്രം, കൊച്ചിയില്‍ നിന്ന് സേവന്തി കനാലിലെ ഹോം സ്റ്റേയിലെത്തിയ 12 പേര്‍. പൊലീസ് പരിശോധനയില്‍ കണ്ടത് മയക്കുമരുന്ന്...

Image
ഇടുക്കിയില്‍ മയക്കു മരുന്നുമായി 12 പേർ പിടിയില്‍. എറണാകുളം ഇളംകുന്നപ്പുഴയില്‍ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 10 എല്‍ എസ് ഡി സ്റ്റാമ്ബുകളും10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. ഗ്യാപ്പ് റോഡില്‍ പ്രവർത്തിക്കുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. വില്‍പ്പനയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടു വന്നതാണ് ഈ മയക്കുമരുന്നുകളെന്ന് സംഘം മൊഴി നല്‍കി. പൊലീസ് പട്രോളിംഗിനിടെ പകല്‍ 01.30 മണിയ്ക്ക് ഗ്യാപ്പ് റോഡിന് താഴെ സേവന്തി കനാല്‍ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ എച്ചിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രൊബേഷൻ എസ് ഐ അമല്‍രാജ്, സി പി ഒ നജീബ്, സി പി ഒ രമേഷ്, ഡബ്ല്യു സി പി ഒ ജിജിമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു... പ്രതികളുടെ വിവരങ്ങള്‍ 1 സയോണ്‍ - വയസ് 23 2 അതുല്‍ - വയസ് 20 3 വിഷ്ണു - വയസ് 20 4 അലറ്റ്...

ചോരക്കുഞ്ഞിനെ ഒരു വിരിപോലുമില്ലാതെ കൊടും തണുപ്പില്‍ തെരുവില്‍ ഉപേക്ഷിച്ച്‌ ബന്ധുക്കള്‍. ശബ്ദമുണ്ടാക്കാതെ രാത്രി മുഴുവന്‍ കാവല്‍ നിന്ന് തെരുവുനായ്ക്കള്‍...

Image
കൊടും തണുപ്പില്‍ ഒരു വിരിപോലും ഇല്ലാതെ തെരുവില്‍ കിടന്ന ചോരക്കുഞ്ഞിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ബന്ധുക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ പോയപ്പോള്‍ നവജാത ശിശുവിന് തെരുവുനായ്ക്കള്‍ ഒരു രാത്രി മുഴുവന്‍ കാവല്‍ നില്‍ക്കുക ആയിരുന്നു. നേരം പുലര്‍ന്ന് മനുഷ്യര്‍ പുറത്തെത്തിയപ്പോഴാണ് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ കുഞ്ഞിന് കാവല്‍ നിന്ന തെരുവുനായ്ക്കള്‍ കുഞ്ഞിന്റെ അരികില്‍ നിന്നും പിന്‍വാങ്ങിയത്. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് അപ്പോള്‍ പ്രസവിച്ച ചോര കുഞ്ഞിനെ ഉപേക്ഷിച്ചു ആരോ കടന്നു കളയുക ആയിരുന്നു. പകല്‍ നാട്ടുകാര്‍ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന നായ്ക്കള്‍, മിനിറ്റുകള്‍ മാത്രം മുന്‍പ് പിറന്ന മനുഷ്യക്കുഞ്ഞിനു ചുറ്റും സംരക്ഷണവലയം തീര്‍ത്തു നില്‍ക്കുക ആയിരുന്നു. നായ്ക്കള്‍ കുഞ്ഞിനു ചുറ്റും വലയം തീര്‍ത്തു. ഉറങ്ങുന്ന കുഞ്ഞിനടുത്ത് കുരച്ച്‌ ശബ്ദം ഉണ്ടാക്കാതെ കുഞ്ഞിനെ തൊടാതെ പുലര്‍ച്ചവരെ ചുറ്റും നിന്നു. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശവാസ...

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ അനിതയ്ക്ക് ഒടുവില്‍ കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ. 6 മാസം ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കായംകുളത്തെ ക്രൂര സംഭവം...

Image
സ്വന്തം ഭർത്താവിനെയും മക്കളെയും മറന്ന്, ക്ഷണികമായ സുഖവും സന്തോഷവും തേടി അവിഹിത ബന്ധങ്ങളിലേക്ക് പോകുന്നവർക്ക് ഗുണപാഠമാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അരങ്ങേറിയ ഈ സംഭവം. സ്വന്തം സന്തോഷത്തിനു വേണ്ടി പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച അനിത (32) എന്ന സ്ത്രീ എത്തിപ്പെട്ടത്, ഒന്നും രണ്ടുമല്ല, 15 കാമുകിമാരുള്ള പ്രബീഷ് (37) എന്ന ദുഷ്ടന്റെ കെണിയിലായിരുന്നു. ഇയാള്‍ക്ക് ശാരീരിക ബന്ധങ്ങള്‍ക്കായി മാത്രം 10 മുതല്‍ 15 വരെ കാമുകിമാർ ഉണ്ടായിരുന്നു. ഓരോ സ്ത്രീകളെയും സ്വന്തം ആർത്തിക്ക് വേണ്ടി മാത്രം സ്നേഹിച്ച, വികാരരഹിതനായ ഒരു നീചൻ. മധുരമായ വാക്കുകളിലും കള്ളസ്നേഹത്തിലും വീഴുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഒന്നുണ്ട്: നിങ്ങള്‍ തേടിപ്പോകുന്ന ഈ സ്നേഹം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാകില്ല; നിങ്ങളുടെ പങ്കാളിക്ക് മറ്റനേകം മുഖങ്ങള്‍ ഉണ്ടാകാം. സ്വന്തം ഭർത്താവിനെയോ ഭാര്യയെയോ ചതിച്ച്‌ മറ്റൊരാളോടൊപ്പം പോകുമ്ബോള്‍, താല്‍ക്കാലികമായ ആ സന്തോഷത്തിന് വലിയ വില നല്‍കേണ്ടി വരും എന്നതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വിശ്വാസവഞ്ചനയുടെ കയ്പു നിറഞ്ഞ പ്രതിഫലം അവർക്ക് എന്തായാലും ലഭിക്കുമെന്നത് ഈ കേസ് അടിവരയിടു...

ആലപ്പുഴ കാർത്തികപ്പള്ളിയില്‍ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി...

Image
ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കാര്‍ത്തികപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ വെച്ച്‌ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചു. ഈ സമയത്താണ് ബഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ട്യൂഷന്‍ സെന്ററിന് സമീപത്തെ പറമ്ബില്‍ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് ഇത്തരത്തില്‍ വെടിയുണ്ടകള്‍ അധ്യാപകര്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ...