ആലപ്പുഴ മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു. സംസ്ക്കാരം കോന്നിയില്‍...


ആലപ്പുഴ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15ന് മുല്ലയ്ക്കല്‌ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതില്‍ക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു. ഇതുകേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാല്‍ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച്‌ വാങ്ങിയതാണ് ഈ ആനയെ. 1988ലാണ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...