ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ. എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല...
ശബരിമല തീര്‍ഥാടകരോട് ടോയ്‌ലെറ്റ് ഉപയോഗത്തിനു ഇരട്ടി തുക ഈടാക്കിയ ദേവസ്വം ബോര്‍ഡ് കരാറുകാരന് 5000 രൂപ പിഴയിട്ടു. എരുമേലി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍ വശത്തെ ദേവസ്വം ബോര്‍ഡ് ടോയ്‌ലെറ്റ് കോംപ്ലക്‌സിലെത്തിയ 15 തീര്‍ഥാടകരോട് 50 രൂപ വീതം വാങ്ങുകയായിരുന്ന പരാതിയിലാണ് നടപടി. അമിത തുക വാങ്ങിയ കരാറുകാരന് കഴിഞ്ഞദിവസവും 10000 രൂപ പിഴ ഈടാക്കിയിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും തീര്‍ഥാടകരെ കൊള്ളയടിക്കുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുമെന്നും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കെ.ജി. പ്രാണ്‍സിങ് അറിയിച്ചു...