കോട്ടയം പൂവത്തുമ്മൂട്ടില്‍ അധ്യാപികയെ സ്‌കൂളില്‍ കയറി കഴുത്തിനു വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പിന്നാലെ ഓടി രക്ഷപ്പെട്ടു. ക്ലാസ് എടുക്കുകയായിരുന്ന അധ്യാപികയെ ഓഫീസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു...
കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളില്‍ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവത്തില്‍ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്ന്ന് ഹോസ്റ്റലില് താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില് നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന് ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന് ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്ത്താവ് കഴുത്തില് കുത്തി പരിക്കേല്പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്ത്താവ് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവില്‍ പോയി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു...