മലയാറ്റൂരില്‍ ഏവിയേഷൻ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്, കൊലയിലേക്ക് നയിച്ചത് സംശയവും മദ്യവും...


മലയാറ്റൂരില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ പിടിയില്‍. സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി. മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അലൻ പോലീസിനോട് സമ്മതിച്ചു. കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.


ഡിസംബർ ആറാം തീയതി രാത്രിയാണ് ചിത്രപ്രിയയും അലനും തമ്മില്‍ കണ്ടുമുട്ടിയതും തർക്കമുണ്ടായതും. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച്‌ അലൻ സംശയം ഉന്നയിച്ച്‌ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു. തർക്കത്തിനൊടുവില്‍ ചിത്രപ്രിയയെ വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് അലൻ ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച്‌ ബൈക്ക് നിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ചിത്രപ്രിയ. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം ഉണ്ടായിരുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...