വ്യാജ അക്കൗണ്ടും QR കോഡും. കോട്ടയത്ത് കുഞ്ഞിനെ സഹായിക്കാനുള്ള ചാരിറ്റി വിഡിയോയില്‍ തട്ടിപ്പ്...
സംസ്ഥാനത്ത് ചാരിറ്റി വിഡിയോകള്‍ ദുരുപയോഗം ചെയ്ത് കോടികള്‍ ഉത്തരേന്ത്യൻ മാഫിയകളുടെ നേതൃത്വത്തില്‍ തട്ടിയെടുക്കുന്നുവെന്ന വാർത്ത 24 മുൻപും റിപ്പോർട്ട് ചെയ്തതാണ്. പക്ഷേ ഇപ്പോഴും പോലീസ് ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണങ്ങളിലേക്ക് കടന്നിട്ടില്ല. പുതിയ പരാതി കോട്ടയത്ത് നിന്നാണ്. വിഹാൻ എന്ന പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ചാരിറ്റി പ്രവർത്തകൻ അമർഷാൻ ചെയ്ത വിഡിയോ ആണ് ദുരുപയോഗം ചെയ്യുന്നത്. ഇതിലെ ക്യു ആർ കോഡും അക്കൗണ്ട് നമ്ബറും വിവരങ്ങളും മാറ്റി വ്യാജ ക്യുവർ കോഡ് വെച്ച് സഹായം ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പണം കൊടുത്തു വിലയ്ക്ക് വാങ്ങുന്ന ജിമെയില്‍ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഈ തട്ടിപ്പില്‍ മലയാളികള്‍ക്ക് ബന്ധമുണ്ടോ എന്നും സംശയം ഉണ്ട്. ചികിത്സയ്ക്കായി അർഹമായ കൈകളില്‍ എത്തേണ്ട പണമാണ് ഇങ്ങനെ കള്ളന്മാർ തട്ടിയെടുക്കുന്നത്...