തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പ കേസ് പ്രതികള്‍ അറസ്റ്റില്‍...
കോട്ടയം ചങ്ങനാശേരിയിൽ വാഹന പരിശോധനയ്ക്കിടെ തൃക്കൊടിത്താനത്ത് കഞ്ചാവുമായി കാപ്പാ കേസ് പ്രതികള്‍ പിടിയില്‍. ഫാത്തിമാപുരം നാലുപറയില്‍ വീട്ടില്‍നിന്നും തൃക്കൊടിത്താനം വില്ലേജില്‍ കിളിമല ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഷിബിൻ മൈക്കിള്‍ (26), കുറ്റപ്പുഴ ചുമത്ര തകിടിപ്പറമ്ബില്‍ സിയാദ് ഷാജി (32) എന്നിവരാണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും 500 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃക്കൊടിത്താനം പോലീസിന്റെ വാഹന പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്തു കേസുകളിലും കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു....