പ്രായം 19 മുതല്‍ 26 വരെ മാത്രം, കൊച്ചിയില്‍ നിന്ന് സേവന്തി കനാലിലെ ഹോം സ്റ്റേയിലെത്തിയ 12 പേര്‍. പൊലീസ് പരിശോധനയില്‍ കണ്ടത് മയക്കുമരുന്ന്...


ഇടുക്കിയില്‍ മയക്കു മരുന്നുമായി 12 പേർ പിടിയില്‍. എറണാകുളം ഇളംകുന്നപ്പുഴയില്‍ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 10 എല്‍ എസ് ഡി സ്റ്റാമ്ബുകളും10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. ഗ്യാപ്പ് റോഡില്‍ പ്രവർത്തിക്കുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. വില്‍പ്പനയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടു വന്നതാണ് ഈ മയക്കുമരുന്നുകളെന്ന് സംഘം മൊഴി നല്‍കി. പൊലീസ് പട്രോളിംഗിനിടെ പകല്‍ 01.30 മണിയ്ക്ക് ഗ്യാപ്പ് റോഡിന് താഴെ സേവന്തി കനാല്‍ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ എച്ചിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രൊബേഷൻ എസ് ഐ അമല്‍രാജ്, സി പി ഒ നജീബ്, സി പി ഒ രമേഷ്, ഡബ്ല്യു സി പി ഒ ജിജിമോള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു...

പ്രതികളുടെ വിവരങ്ങള്‍

1 സയോണ്‍ - വയസ് 23

2 അതുല്‍ - വയസ് 20

3 വിഷ്ണു - വയസ് 20

4 അലറ്റ് - വയസ് 19

5 ഹാരീസ് - വയസ് 21

6 ആദിത്യൻ - വയസ് 20

7 സിന്‍റോ - വയസ് 23

8 സാവിയോ - വയസ് 19

9 സൂരജ് - വയസ് 26

10 അശ്വിൻ - വയസ് 21

11 എമില്‍സണ്‍ - വയസ് 21

12 അമല്‍ - വയസ് 25 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...