എക്സൈസില്‍ നിന്നും രക്ഷപെടാൻ ഫൈസലും ടീമും എംഡിഎംഎ കലര്‍ത്തിയത് കുപ്പിയിലെ കുടിവെള്ളത്തില്‍. മൂവര്‍സംഘത്തിന് കിട്ടിയത് മുട്ടൻപണി...


എക്സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെടാൻ കുടിവെള്ളത്തില്‍ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍. ചട്ടഞ്ചാല്‍ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസല്‍ (38) എന്നിവരാണ് പിടിയിലായത്. ഫൈസലിന്റെ ഓഫീസില്‍ ലഹരികൈമാറ്റം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. എന്നാല്‍, എക്സൈസിന്റെ കണ്ണില്‍പെടാതിരിക്കാൻ ഇവർ എംഡിഎംഎ കുപ്പിയിലെ കുടിവെള്ളത്തില്‍ കലർത്തുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറില്‍ നിന്നും 4.813 ഗ്രാം എംഡിഎംഎയും പിന്നീട് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


പള്ളിക്കര കല്ലിങ്കാലില്‍ വെച്ച്‌ ചൊവ്വാഴ്ച രാത്രിയിലാണ് മൂവർസംഘം എക്സൈസിന്റെ പിടിയിലായത്. പള്ളിക്കര കല്ലിങ്കാലില്‍ ഫൈസലിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ ഒരു കാറില്‍ മയക്കുമരുന്ന് എത്തിയതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ പരിശോധകസംഘം സ്ഥാപനം വളഞ്ഞു.

പരിശോധകർ പലവട്ടം ആവശ്യപ്പെട്ടിട്ടും മൂവർസംഘം അകത്തുനിന്ന്‌ അടച്ച കതക് തുറന്നില്ല. തുടർന്ന് ബലംപ്രയോഗിച്ച്‌ കതക് തുറക്കുമെന്നറിയച്ചതോടെ കതക് തുറന്നുകിട്ടി. മണിക്കൂറുകളോളം മുറി മുഴുവൻ പരി ശോധിച്ചിട്ടും മയക്കുമരുന്ന് കണ്ടെടുക്കാനായില്ല. അവസാനമാണ് ഇവരുടെ മേശപ്പുറത്തുണ്ടായിരുന്ന കുപ്പിവെള്ളത്തിലേക്ക് പരിശോധകരുടെ ശ്രദ്ധ തിരിഞ്ഞത്. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയില്‍നിന്ന്‌ ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.

ഒരു മില്ലി ഗ്രാം മയക്കുമരുന്ന് മാത്രം വെള്ളത്തില്‍ കലർത്തിയാലും ആകെ വെള്ളത്തിന്റെ തൂക്കംതന്നെ മയക്കുമരുന്നായി കണക്കാക്കി കേസെടുക്കും. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തു. സംഭവമറിഞ്ഞ് വൻ ജനകൂട്ടം തടിച്ചുകൂടിയിരുന്നു.

കാസർകോട് അസി. എക്സൈസ് കമ്മിഷണർ പി.പി. ജനാർദനൻ, കാസർകോട്‌ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസർമാരായ പി. രാജേഷ്, പി.വി. ഷിജിത്ത്, പി. ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിള്‍ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ ദിനേശൻ കുണ്ടത്തില്‍, ഹൊസ്ദുർഗ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ എന്നിവരാണ് പരിശോധകസംഘത്തില്‍ ഉണ്ടായിരുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...