കോട്ടയത്ത് 56 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...
ഈരാറ്റുപേട്ടയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തടവിനാല്‍ വീട്ടില്‍ ലോറൻസിനെയാണ് (56) വീടിന് സമീപത്തെ പറമ്ബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നുതന്നെ തോക്കും കണ്ടെത്തി. ഇയാള്‍ സ്വയം വെടിയു തിർത്തതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും...