കോട്ടയം ജില്ലയില്‍ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍...


തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 11 ബ്ലോക്ക് പഞ്ചായത്തുകളിലും ആറു നഗരസഭകളിലുമായാണ് കേന്ദ്രങ്ങള്‍. 

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.

ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം
പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍

1.വൈക്കം ബ്ലോക്ക്:
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂള്‍.

വൈക്കം, തലയാഴം, ചെമ്ബ്, മറവൻതുരുത്ത്, ടി.വി.പുരം, വെച്ചൂർ, ഉദയനാപുരം.

2.കടുത്തുരുത്തി ബ്ലോക്ക്
സെന്റ് മൈക്കിള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ കടുത്തുരുത്തി.

കടുത്തുരുത്തി, കല്ലറ (വൈക്കം), മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്ബ്, വെള്ളൂർ.

3. ഏറ്റുമാനൂർ ബ്ലോക്ക്:
സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂള്‍ അതിരമ്ബുഴ.

തിരുവാർപ്പ്, അയ്മനം, അതിരമ്ബുഴ, ആർപ്പൂക്കര, നീണ്ടൂർ, കുമരകം.

4. ഉഴവൂർ ബ്ലോക്ക്:
ദേവമാതാ കോളേജ് കുറവിലങ്ങാട്.

കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, മാഞ്ഞൂർ.

5. ളാലം ബ്ലോക്ക്:
കാർമല്‍ പബ്ലിക് സ്‌കൂള്‍ പാലാ.

ഭരണങ്ങാനം, കരൂർ, കൊഴുവനാല്‍ , കടനാട്, മീനച്ചില്‍, മുത്തോലി.

6. ഈരാറ്റുപേട്ട ബ്ലോക്ക് :
സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം.

മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര , തലപ്പലം, തീക്കോയി, തലനാട്, തിടനാട്.

7. പാമ്ബാടി ബ്ലോക്ക്:
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വെളളൂർ.

മണർകാട്, എലിക്കുളം, കൂരോപ്പട, പാമ്ബാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ.

8. പള്ളം ബ്ലോക്ക്:
ഇൻഫന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയർ സെക്കൻഡറി സ്‌കൂള്‍ മണർകാട്.

അയർക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, കുറിച്ചി.

9. മാടപ്പള്ളി ബ്ലോക്ക്:
എസ്.ബി ഹയർ സെക്കൻഡറി സ്‌കൂള്‍ ചങ്ങനാശേരി.

മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം.

10. വാഴൂർ ബ്ലോക്ക്:
സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചർച്ച്‌ പാരിഷ് ഹാള്‍ നെടുംകുന്നം.

ചിറക്കടവ്, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ,വാഴൂർ, കറുകച്ചാല്‍.

11. കാഞ്ഞിരപ്പള്ളി ബ്ലോക്ക്
എരുമേലി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂള്‍ കാഞ്ഞിരപ്പളളി.

കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, മണിമല, മുണ്ടക്കയം, പാറത്തോട്, കോരുത്തോട്.

നഗരസഭകള്‍:
ചങ്ങനാശേരി മുനിസിപ്പാലിറ്റി ഹാള്‍.
കോട്ടയം ബേക്കർ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍.
വൈക്കം നഗരസഭ കൗണ്‍സില്‍ ഹാള്‍.
ഏറ്റുമാനൂർ എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍.
ഈരാറ്റുപേട്ട സെന്റ് ജോർജ് കോളജ് അരുവിത്തുറ.
പാലാ കൗണ്‍സില്‍ ഹാള്‍ മുൻസിപ്പല്‍ ഓഫീസ്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...