Posts

Showing posts from July, 2025

നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും...

Image
ട്രെയിന്‍ ഇറങ്ങി വിമാനം കയറാം.  നെടുമ്ബാശേരി റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍. സോളാര്‍ പാടത്തിന് സമീപത്തായാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷന്‍റെ പണി പൂര്‍ത്തിയാകുന്നതോടെ ട്രെയിനില്‍ എത്തുന്നവര്‍ക്കു ടാക്‌സികളെ ആശ്രയിക്കേണ്ടെന്ന പ്രത്യേകതയും ഉണ്ട്. ആഭ്യന്തര, രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കു ചെലവു കുറഞ്ഞ യാത്രാസൗകര്യമായി റെയില്‍വേ മാറും. വിമാനത്താവളം കേന്ദ്രീകരിച്ച്‌ തൊഴില്‍- ബിസിനസ് അവസരങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ അവസരമൊരുക്കും. സ്റ്റേഷന്‍ കെട്ടിടവും മുഴുനീള ഹൈ ലെവല്‍ പ്ലാറ്റ്‌ഫോം, ഫുട്ട്‌ഓവര്‍ബ്രിഡ്ജ്, പ്ലാറ്റ്‌ഫോമുകളിലേക്ക് ലിഫ്റ്റ് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ റെയില്‍വേ സ്റ്റേഷന്‍ ആയിരിക്കും നിർമിക്കുക എന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗ് ബെന്നി ബഹനാന്‍ എംപിയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ കാര്‍ഗോ വില്ലേജ് നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന് സമീപത്താണ്. റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കാര്‍ഗോ റെയില്‍ മാര്‍ഗം കുറഞ്ഞ ച...

അല്‍ മുക്താദിര്‍ ജുവല്ലറി തട്ടിപ്പ് 1100 കോടിയിലേറെ. പണിക്കൂലിയില്ല, പണിക്കുറവുമില്ല, ഇപ്പോള്‍ സ്വര്‍ണവുമില്ല പണവുമില്ല...

Image
മതത്തെയും ആരാധനാലയത്തെയും മതപണ്ഡിതന്മാരെയും ഉപയോഗിച്ച്‌ വിശ്വാസികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ഥാപനം അല്‍ മുക്താദിര്‍ ജുവല്ലറി പൂട്ടി. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയും പണിക്കുറവും ഈടാക്കുന്നില്ലെന്നും സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശുദ്ധസ്വര്‍ണമാണെന്നുമുള്ള ഉടമകളുടെ പ്രചരണത്തില്‍ വിശ്വസിച്ച്‌ 1600 ലേറെ നിക്ഷേപകരില്‍ നിന്ന് 1100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. കേരളത്തിലെ ശാഖകളെല്ലാം പൂട്ടി അല്‍ മുക്താദിര്‍ ജുവല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം മുങ്ങിയിട്ട് ആറ് മാസമായി. ഇതുവരെയും ഇയാളെക്കുറിച്ച്‌ പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. കുറഞ്ഞകാലം കൊണ്ട് സംസ്ഥാനത്തെ വന്‍നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കൂണുപോലെ അല്‍ മുക്താദിര്‍ ജുവല്ലറിയുടെ ശാഖകള്‍ മുളച്ചുപൊന്തി. കേരളത്തിലങ്ങോളമിങ്ങോളം 44 വന്‍ ഷോറൂമുകളാണ് അല്‍ മുക്താദിര്‍ ജുവല്ലറി കെട്ടിപ്പൊക്കിയത്. ജുവല്ലറിയിലേക്ക് ആളുകളെ ക്യാന്‍വാസ് ചെയ്യാന്‍ നിരവധി ഏജന്റുമാരെ നിയമിച്ച്‌ അ...

വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചു; പെട്ടെന്ന് സുമേഷും ഒഴുക്കില്‍പ്പെട്ടു. മൂന്നാം പക്കം കരയ്ക്ക് അടിഞ്ഞു. സുമേഷിന്റെ മൃതദേഹം കണ്ടു കെട്ടി...

Image
കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ വള്ളം മറിഞ്ഞ് കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയ്. ചൊവ്വാഴ്ച കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 23 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു. വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. പെട്ടെന്നാണ് സുമേഷും ഒഴുക്കില്‍പ്പെട്ടത്. സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിരുന്നതായാണ് വിവരം. ഇന്ന് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കാട്ടിക്കുന്ന് സ്വദേശി സിന്ധു മുരളിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തല പാണാവള്ളിയില്‍ നിന്നു വള്ളത്തില്‍ വന്നവര്‍ സംസ്‌കാരം കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിലായിരുന്നു വള്ളം മുങ്ങിയത്. മരണവീട്ടില്‍ നിന്നു 23 പേരുമായി വന്ന എഞ്ചിന്‍ ഘടിപ്പിച്ച വള്ളം 100 മീറ്ററോളം മുന്നോട്ടു ...

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം. പ്രതി പിടിയിൽ...

Image
കൊല്ലത്ത് കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് ( 43 ) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്...

കോട്ടയം പാമ്പാടിയില്‍ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണംവിട്ട ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. ഓട്ടോഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്...

Image
കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം നഷ്ടമായ ബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇന്നു രാവിലെ 11.30നായിരുന്നു അപകടം. പൊന്‍കുന്നം ഭാഗത്തു നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞു കയറിയത്. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്ബാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റാന്‍ഡില്‍ നിന്നും കോട്ടയം ഭാഗത്തേക്കിറങ്ങിയ ബസ് അതിവേഗം നിയന്ത്രണംവിട്ട് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു...

മഴ അതിതീവ്രമാകുന്നു, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പ്രളയസാധ്യതാ മുന്നറിയിപ്പ്...

Image
സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരമാംവിധത്തില്‍ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യെല്ലോ അലർട്ട് ശനിയാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ. ഞായർ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. തിങ്കള്‍: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. ചൊവ്വ: കണ്ണൂർ, കാസറഗോഡ്. ബുധൻ: കണ്ണൂർ, കാസറഗോഡ്. പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവ...

ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ. ട്രെയിനിങ് കിട്ടിയ പോലീസുകാർ ഇതൊന്ന് കാണിച്ച് തരുമോ. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍...

Image
കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ചില ചോദ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. ഒറ്റകൈ കൊണ്ട് എങ്ങനെ ജയിൽ ചാടാൻ സാധിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. നാല് സ്പെഷ്യൽ ഗാര്‍ഡുണ്ടായിട്ടും സെല്ലിലെ കമ്പി മുറിക്കാൻ ഉപയോഗിച്ച ആക്സോബ്ലേഡ് കണ്ടെത്താൻ കഴിയാത്തതുൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നാണ് പ്രവീണ്‍ നാരായണന്‍ പറയുന്നത്. ട്രെയിനിങ് കിട്ടിയ എത്ര പോലീസുകാർക്ക് ഇത്രയും ഉയരമുള്ള മതിൽ ഗോവിന്ദച്ചാമി ചാടിയത് എങ്ങനെയെന്ന് കാണിച്ച് തരാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവീണ്‍ നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഈ ഒറ്റക്കയും വെച്ച് ഇവൻ ജയിൽ ചാടി, ഞാൻ വിശ്വസിച്ചു, നിങ്ങളോ? ചില ചോദ്യങള്‍ വീണ്ടും..!!! ഗോവിന്ദ ചാമിക്ക് നാല് സ്പെഷ്യൽ ഗാര്‍ഡ് ഉണ്ട്. എല്ലാ ദിവസവും അവന്‍റെ റൂമില്‍ സെര്‍ച്ച് നടത്തണം.! ഇതൊക്കെ നടത്തിയിട്ടും ആക്സോബ്ലേഡ് കിട്ടാഞത്..? ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് ഗാഡിന് തോന്നാ...

പിതാവ് ഓടിച്ച ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു...

Image
പിതാവ് ഓടിച്ച ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു. #വളാഞ്ചേരി പുറമണ്ണൂര്‍ പണിക്കപ്പറമ്പില്‍ ഫൈസലിന്റെ മകള്‍ ഫൈസയാണ് (6) മരിച്ചത്. #പുറണ്ണൂര്‍ യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫൈസലും ഭാര്യയും മകളുമൊത്ത് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കണ്ടശേഷം രാത്രി തിരികെ പോകുമ്പോള്‍ #തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്്.  മാതാവിന്റെ മടിയിലായിരുന്നു ഫൈസ ഇരുന്നിരുന്നത്. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതോടെ കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക പരിശോധനയക്കുശേഷം വിദഗ്ധ ചികില്‍സയ്‌ക്കായി കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഫൈസ മരിച്ചു. മാതാവ്: ബള്‍ക്കീസ്. സഹോദരങ്ങള്‍ : ഫാസില്‍, അന്‍സില്‍ പിതാവ് ഫൈസല്‍ ഇന്‍സ്റ്റാള്‍മെന്റ് സാധനങ്ങളുടെ വില്‍പ്പനക്കാരനാണ്. #kerala #roadaccident #mallapuram 

വിഎസിന്റെ സമരോജ്ജ്വല ജീവിതത്തിന് കേരളത്തിന്റെ ആദരവ്. ജനസാഗരത്തിന് നടുവിലൂടെ വി എസിന്റെ അന്ത്യയാത്ര. ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജനനായകന് ഇന്ന് വിട നല്‍കും...

Image
അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മൃതദേഹം ആലപ്പുഴയുടെ മണ്ണിലെത്തി. പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരും ഒഴുകിയെത്തി. ഇവിടത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശന സമയം അര മണിക്കൂർ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ശേഷം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും. ആലപ്പുഴയില്‍ വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം. സിപിഎം ഏരിയ സെന്ററിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്‌ക്ക് ഉപയോഗിക്കുന്നത്. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചതിനു ശേഷം വിഎസിന്റെ മകൻ അരുൺ കുമാർ ചിതയിൽ തീ പകരും. മറ്റു ചടങ്ങുകൾ ഇവിടെ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് നിൽക്കാനായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്. വിലാപയാത്ര ആരംഭിച്ച് 17 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവ...

വി.എസിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു. അധ്യാപകനെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു...

Image
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ‌ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ട സർക്കാർ സ്കൂള്‍‌ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്ബ് സ്വദേശി അനൂപ് വിയെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്...

വിഎസിന്‍റെ വിയോഗം. നാളെ സംസ്ഥാനത്ത് പൊതു അവധി...

Image
മുന്‍ മുഖ്യമന്ത്രിയും സിപിഐഎം സ്ഥാപക നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ആദരസൂചകമായി നാളെ പൊതു അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല. ജൂലൈ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്എസി പരീക്ഷകളും ഇന്റര്‍വ്യൂസും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും...

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു, വി എസിനോടുള്ള ആദര സൂചകമെന്ന് സംയുക്ത സമര സമിതി...

Image
നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണിതെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സ്വകാര്യ ബസുടമകള്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു...

വിപ്ലവസൂര്യന് വിട. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു...

Image
രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര - വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാർധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു. സി.പി.എമ്മിന്റെ രൂപീകരണത്തില്‍...

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല...

Image
 സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനയിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്ബ് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതില്‍ ഗതാഗത സെക്രട്ടറി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പെര്‍മിറ്റ് പുതുക്കുന്നതില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഈ മാസം എട്ടിന് സ്വകാര്യ ബസുകള്‍ സൂചനാ സമ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട...

Image
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസ് വലയിലായി. മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്.ജൂലൈ 16 നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് തിരിച്ചെത്തിയപ്പോള്‍ ഒരു കിലോ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസും ഡാന്‍സഫും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് കസ്റ്റഡിയിലെടുത്തു....

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി...

Image
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവം അങ്ങേയറ്റം അപലപനീയമമെന്ന് പറഞ്ഞ മന്ത്രി ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരമൊരു തടസമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇതെന്നും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകു...

കൊല്ലം സ്വദേശിനി അതുല്യയുടെ മരണം. അന്വേഷണത്തിന് എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി...

Image
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം അന്വേഷിക്കാൻ ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം പുറത്തു വന്നിരുന്നു. ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ്...

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി KSEB...

Image
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ മിഥുന്റെ ചിത എരിഞ്ഞടങ്ങും മുൻപ് അവൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ മാറ്റി കെഎസ്‌ഇബി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ കെഎസ്‌ഇബിയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തില്‍ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു ഇതിന് പിന്നാലെയാണ് ഇടപെടല്‍. നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പില്‍ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാല്‍ ഉണ്ടായിരുന്നത് തറനിരപ്പില്‍ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്ബ് ഷീറ്റില്‍ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച്‌ നല്‍കാൻ കെഎസ്‌ഇബി സ്കൂള്‍ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്...

ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ക്കല്ലിലും പ്രവേശന വിലക്ക്, വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാ നിരോധനം...

Image
കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ജൂലൈ 20 വരെ ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ നിരോധിച്ചു. അതിശക്തമായ മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയില്‍ ഞായറാഴ്ച ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്തു...

അതിശക്തമായ മഴ സാധ്യത. കോട്ടയം ജില്ലയില്‍ ഞായറാഴ്ച ഓറഞ്ച് അലെര്‍ട്ട്...

Image
അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 20) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റർ മുതല്‍ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലൈ 18, 19(വെള്ളി, ശനി) തിയതികളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീമീറ്റർ മുതല്‍ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്...

എരുമേലിയിൽ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരുക്ക്...

Image
എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നരയോടെയാണ് അപകടമുണ്ടായത്...

ഭാസ്‌കര കാരണവര്‍ വധക്കേസ്. പ്രതി ഷെറിന്‍ ജയില്‍ മോചിതയായി...

Image
#ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് #കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഷെറിന്‍ പുറത്തിറങ്ങിയത്. ഷെറിന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നത്. പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കേസില്‍ ഷെറിന്റെ സുഹൃത്തുകള്‍ ജയിലില്‍ തുടരുകയാണ്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു ര...

പരിക്കേറ്റ വീട്ടമ്മയെ ആംബുലൻസില്‍നിന്ന് ഇറക്കിവിട്ടു...

Image
പുല്ലരിവാള്‍ കയ്യില്‍ കൊണ്ട് ആഴത്തില്‍ ഞരമ്ബ് മുറിഞ്ഞ വീട്ടമ്മയെ 108 ആംബുലൻസില്‍ കയറ്റാതെ ഇറക്കിവിട്ടെന്ന് പരാതി. വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് ആംബുലൻസ് എത്തിച്ചപ്പോഴാണ് വീട്ടമ്മയെ കൊണ്ടുപോകാതെ ആംബുലൻസ് മടങ്ങിപ്പോയത്. വീട്ടമ്മയെ ആംബുലൻസില്‍ നിന്നിറക്കി വിടുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം വ്യാപകമായി. ഒടുവില്‍ ബൈക്കില്‍ ഒരാളുടെ പിന്നിലിരുന്ന് മെഡിക്കല്‍ കോളജിലെത്തിയ വീട്ടമ്മയ്ക്ക് അത്യാഹിത വിഭാഗത്തില്‍ നിന്ന് പെട്ടെന്ന് ഓപ്പറേഷൻ തിയേറ്ററില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രി ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലാണ് സംഭവം. പുല്ലരിവാള്‍ കൊണ്ട് കയ്യില്‍ മുറിവുമായി വന്ന വെച്ചൂച്ചിറ സ്വദേശിനി മായ എന്ന വീട്ടമ്മയെ കൈക്കുള്ളില്‍ ഞരമ്ബ് മുറിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കി ഡോ. മനു വർഗീസ് ആണ് പ്രാഥമിക ചികിത്സ ചെയ്ത ശേഷം ഓപ്പറേഷൻ വേണ്ടിവരുമെന്നതിനാല്‍ കോട്ടയം മെഡി...

കൊല്ലത്ത് സ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം. അപകടം കളിക്കുന്നതിനിടെ...

Image
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്‌ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്‌ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു...

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി...

Image
കോട്ടയം നീറിക്കാട് തൊണ്ടന്‌മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്‍), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.  ജിസ് മോളുടെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ഛൻ ഫയല്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂർ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിൻ്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. വീട്ടില് നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില് മക്കളുമായി പോയി മീനച്ചിലാറ്റില് ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകിലെന്ന് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻ്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകനായിരുന്നു ജിസ്മോള്‍. ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിൻ്റെ വീട്ടില്‍ ജിസ്മോള്‍ മാനസി...

ഞങ്ങളുടെ ആവശ്യം ഖ്വിസാസ്, ദയാധനമല്ല. പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ. നിമിഷ പ്രിയക്ക് മാപ്പില്ല, എത്ര വൈകിയാലും നീതി നടപ്പാകും...

Image
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.  ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകള്‍ക്കിടയിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി മാപ്പ് നല്‍കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. തലാലിന്‍റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ കുറിപ്പിന്‍റെ വിശദാംശങ്ങള്‍ ഇന്ന് മധ്യസ...

കാന്തപുരത്തിന്റെ ഇടപെടല്‍, ചര്‍ച്ചയില്‍ തലാലിന്റെ കുടുംബവും. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു...

Image
യെമനില്‍ കുടുങ്ങിയ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം ദിയാപണം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. സൂഫി പണ്ഡിതരുടെ ചര്‍ച്ച വിജയകരമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാന്തപുരത്തിന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണ്ണായകമായി മാറിയത്. നാളെയായിരുന്നു വധശിക്ഷ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ ഒൗദ്യോഗിക ഉത്തരവ് യെമന്‍ ഭരണകൂടം പുറത്തിറക്കുമെന്നാണ് വിവരം. ഈ മാസം 16 ാം തീയതി വധശിക്ഷ നടപ്പാക്കാനായിരുന്നു നേരത്തേ ഇറങ്ങിയ ഉത്തരവ്. യെമന്‍ ഭരണകൂടതത്തിന്റെയും തലാലിന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായിട്ടാണ് വിവരം. വധശിക്ഷ മരവിപ്പിച്ചതിന്റെ ഉത്തരവ് ഉടന്‍ കൈമാറുമെന്നാണ് വിവരം. ഇന്നലെ വധശിക്ഷ നീട്ടാന്‍ തക്ക വിധത്തിലുള്ള വഴികളിലൂടെ യെമന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലാണ് വധശിക്ഷ മരവിപ്പിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന് വ്യക...

വധശിക്ഷ നടപ്പാക്കാൻ ഒരു ദിവസം മാത്രം. നിമിഷ പ്രിയയുടെ മോചനത്തിനായി തീവ്രശ്രമങ്ങള്‍ തുടരുന്നു, സനയിലെ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും...

Image
യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തീവ്രശ്രമങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സനയിലെ കോടതിയില്‍ ഇന്ന് ഹർജി നല്‍കും. സനായിലെ ക്രിമിനല്‍ കോടതിയിലാണ് ഹർജി നല്‍കുക. കൊല്ലപ്പെട്ട യെമനി പൗരന്‍റെ കുടുംബവുമായി ചർച്ച നടക്കുന്നതിനാല്‍ നീട്ടിവെക്കണം എന്നാണ് ആവശ്യപ്പെടുക. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാൻ നടക്കുന്ന ചർച്ചകളില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. ദയാധനം സ്വീകരിച്ച്‌ മാപ്പ് നല്‍കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യം ആകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നല്‍കുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണം എന്നാണ് ഇന്നലെ തലാലിന്റെ സഹോദരൻ അറിയിച്ചത്. ഇതുവരേയും കുടുംബത്തിന്റെ അഭിപ്രായം മാധ്യസ്ഥ സംഘത്തെ അറിയിച്ചിട്ടില്ല. യമനിലെ ദമാറില്‍ തുടരുകയാണ് മാധ്യസ്ഥ സംഘം. ഇന്ന് തലാലിന്റെ ബന്ധുക്കളെയും ഗോത്ര നേതാക്കളെയും വീണ്ടും കാണും. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ...

സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് മലയാളിയെ ജയിലിലായി. സംശയം തോന്നി കസ്റ്റംസ് പിടികൂടി, നാലര മാസത്തിന് ശേഷം മോചനം...

Image
നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ്‌ നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നത്.  അയല്‍വാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട വേദനാസംഹാരി ഗുളികയാണ് പ്രശ്‌നമായത്. കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കസ്റ്റംസ് അധികൃതരാണ് സംശയത്തിന്റെ പേരില്‍ പിടികൂടിയത്. പിന്നീട് ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാർട്ട്മെൻറിന് കൈമാറി. കുറ്റം തെളിഞ്ഞതോടെ നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചു. ഇവരെ പിന്നീട് സുഹൃത്തുക്കള്‍ ചേർന്ന് നാട്ടിലെത്തിച്ചു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികള്‍ പൂർത്തിയാക്കിയത്. ഇതോടെയാണിപ്പോള്‍ മുസ്തഫക്ക് നാട്ടിലേക്ക് പോവാൻ അവസരം ഒരുങ്ങുന്നത്...