പിതാവ് ഓടിച്ച ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു...


പിതാവ് ഓടിച്ച ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ ആറുവയസ്സുകാരി മരിച്ചു. #വളാഞ്ചേരി പുറമണ്ണൂര്‍ പണിക്കപ്പറമ്പില്‍ ഫൈസലിന്റെ മകള്‍ ഫൈസയാണ് (6) മരിച്ചത്. #പുറണ്ണൂര്‍ യു.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫൈസലും ഭാര്യയും മകളുമൊത്ത് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കണ്ടശേഷം രാത്രി തിരികെ പോകുമ്പോള്‍ #തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്്. 

മാതാവിന്റെ മടിയിലായിരുന്നു ഫൈസ ഇരുന്നിരുന്നത്. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതോടെ കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക പരിശോധനയക്കുശേഷം വിദഗ്ധ ചികില്‍സയ്‌ക്കായി കോട്ടക്കലിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഫൈസ മരിച്ചു. മാതാവ്: ബള്‍ക്കീസ്. സഹോദരങ്ങള്‍ : ഫാസില്‍, അന്‍സില്‍ പിതാവ് ഫൈസല്‍ ഇന്‍സ്റ്റാള്‍മെന്റ് സാധനങ്ങളുടെ വില്‍പ്പനക്കാരനാണ്. #kerala #roadaccident #mallapuram 

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...