സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു, വി എസിനോടുള്ള ആദര സൂചകമെന്ന് സംയുക്ത സമര സമിതി...
നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണിതെന്ന് സംയുക്ത സമരസമിതി അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ സ്വകാര്യ ബസുടമകള്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു...