സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് മലയാളിയെ ജയിലിലായി. സംശയം തോന്നി കസ്റ്റംസ് പിടികൂടി, നാലര മാസത്തിന് ശേഷം മോചനം...


നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ്‌ നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നത്. 
അയല്‍വാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട വേദനാസംഹാരി ഗുളികയാണ് പ്രശ്‌നമായത്. കഴിഞ്ഞ വർഷം ജൂലൈ അവസാനമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് കുടുംബത്തോടെ ജിദ്ദയില്‍ പിടിയിലായത്. കസ്റ്റംസ് അധികൃതരാണ് സംശയത്തിന്റെ പേരില്‍ പിടികൂടിയത്. പിന്നീട് ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാർട്ട്മെൻറിന് കൈമാറി. കുറ്റം തെളിഞ്ഞതോടെ നാലര മാസം ജയിലില്‍ കഴിയേണ്ടി വന്നു. ഭാര്യയെയും രണ്ട് കുട്ടികളെയും നേരത്തെ വിട്ടയച്ചു. ഇവരെ പിന്നീട് സുഹൃത്തുക്കള്‍ ചേർന്ന് നാട്ടിലെത്തിച്ചു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികള്‍ പൂർത്തിയാക്കിയത്. ഇതോടെയാണിപ്പോള്‍ മുസ്തഫക്ക് നാട്ടിലേക്ക് പോവാൻ അവസരം ഒരുങ്ങുന്നത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...