ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി...
കോട്ടയം നീറിക്കാട് തൊണ്ടന്‌മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്‍), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ജിസ് മോളുടെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ഛൻ ഫയല്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിൻ്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. വീട്ടില് നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില് മക്കളുമായി പോയി മീനച്ചിലാറ്റില് ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകിലെന്ന് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻ്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകനായിരുന്നു ജിസ്മോള്‍. ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിൻ്റെ വീട്ടില്‍ ജിസ്മോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നു. നിറത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും പേരിലായിരുന്നു ജിസ്മോളെ ഭർത്താവ് വീട്ടുകാരെ ദ്രോഹിച്ചത്. ജിസ്മോളും മക്കളും മീനച്ചിലാറിൻ്റെ തീരത്തേക്ക് പോകുന്നതായി ആരും കണ്ടിട്ടില്ലെന്നും ഹർജിയിലുണ്ട്...