അല്‍ മുക്താദിര്‍ ജുവല്ലറി തട്ടിപ്പ് 1100 കോടിയിലേറെ. പണിക്കൂലിയില്ല, പണിക്കുറവുമില്ല, ഇപ്പോള്‍ സ്വര്‍ണവുമില്ല പണവുമില്ല...


മതത്തെയും ആരാധനാലയത്തെയും മതപണ്ഡിതന്മാരെയും ഉപയോഗിച്ച്‌ വിശ്വാസികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത സ്ഥാപനം അല്‍ മുക്താദിര്‍ ജുവല്ലറി പൂട്ടി.

സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയും പണിക്കുറവും ഈടാക്കുന്നില്ലെന്നും സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശുദ്ധസ്വര്‍ണമാണെന്നുമുള്ള ഉടമകളുടെ പ്രചരണത്തില്‍ വിശ്വസിച്ച്‌ 1600 ലേറെ നിക്ഷേപകരില്‍ നിന്ന് 1100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത. കേരളത്തിലെ ശാഖകളെല്ലാം പൂട്ടി അല്‍ മുക്താദിര്‍ ജുവല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം മുങ്ങിയിട്ട് ആറ് മാസമായി. ഇതുവരെയും ഇയാളെക്കുറിച്ച്‌ പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.

കുറഞ്ഞകാലം കൊണ്ട് സംസ്ഥാനത്തെ വന്‍നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കൂണുപോലെ അല്‍ മുക്താദിര്‍ ജുവല്ലറിയുടെ ശാഖകള്‍ മുളച്ചുപൊന്തി. കേരളത്തിലങ്ങോളമിങ്ങോളം 44 വന്‍ ഷോറൂമുകളാണ് അല്‍ മുക്താദിര്‍ ജുവല്ലറി കെട്ടിപ്പൊക്കിയത്. ജുവല്ലറിയിലേക്ക് ആളുകളെ ക്യാന്‍വാസ് ചെയ്യാന്‍ നിരവധി ഏജന്റുമാരെ നിയമിച്ച്‌ അവര്‍ക്കെല്ലാം നിശ്ചിത തുക കമ്മിഷനും നല്‍കി.

ഒരു സുപ്രഭാതത്തില്‍ നിക്ഷേപകരുടെ ഇടനെഞ്ചില്‍ തീകോരിയിട്ട് അല്‍മുക്താദിര്‍ ജുവല്ലറി പൂട്ടിയെന്ന വാര്‍ത്ത പരന്നു. തുടരെ തുടരെ കേരളത്തിലെ 44 ഷോറൂമുകളും പൂട്ടി. സ്വര്‍ണത്തിനുവേണ്ടി പണമടച്ച്‌ കാത്തിരുന്നവരും അമിത പലിശ മോഹിച്ച്‌ പണവും പലിശയും ഉള്‍പ്പെടെ വീണ്ടും നിക്ഷേപിച്ച്‌ കബളിപ്പിക്കപ്പെട്ടവരും നിരവധിയാണ്. ആകര്‍ഷകമായ പരസ്യങ്ങളിലും ശുദ്ധ സ്വര്‍ണമെന്ന ഉടമകളുടെയും മതപണ്ഡിതരുടെയും വാക്കുകള്‍ വിശ്വസിച്ചും നിരവധി സാധാരണക്കാര്‍ തങ്ങളുടെ മക്കളുടെ വിവാഹത്തിന് വേണ്ടണ്ട സ്വര്‍ണത്തിന് വേണ്ടി പണം നിക്ഷേപിച്ച്‌ കാത്തിരുന്നു. കസ്റ്റമേഴ്‌സ് നല്‍കുന്ന പഴയ സ്വര്‍ണ്ണാഭരണങ്ങളും പണവും നിശ്ചിത വര്‍ഷത്തേക്ക് ഫിക്‌സഡ് ഡപ്പോസിറ്റായി സ്വീകരിക്കുമെന്നും അവര്‍ക്ക് ആകര്‍ഷകമായ പലിശ നല്‍കുമെന്നുമുള്ള ജുവല്ലറിയുടെ വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി പേര്‍ക്കാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത്...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...