കൊല്ലത്ത് സ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം. അപകടം കളിക്കുന്നതിനിടെ...


തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്‌ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.


അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്‌ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎല്‍എ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...