മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി KSEB...
നേരത്തെ ഈ ലൈനിലൂടെ മറ്റ് രണ്ടിടങ്ങളിലേക്കുമായി പോയിരുന്ന വൈദുതി കണക്ഷനുകള്‍ ഇനി മുതല്‍ തൊട്ടടുത്ത പോസ്റ്റില്‍ നിന്നായിരിക്കും നല്‍കുക.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യതി ലൈൻ പോയിരുന്നത്. നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പില്‍ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാല്‍ ഉണ്ടായിരുന്നത് തറനിരപ്പില്‍ നിന്ന് 4.28 മീറ്റർ അകലം മാത്രം. ഇരുമ്ബ് ഷീറ്റില്‍ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. പക്ഷേ ഉണ്ടായിരുന്നത് 0.88 മീറ്റർ. ലൈൻ കേബിള്‍ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നല്‍കാൻ കെഎസ്‌ഇബി സ്കൂള്‍ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തില്‍ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ലൈനിന് അടിയില്‍ നിർമ്മാണ പ്രവർത്തി നടത്തുന്നതില്‍ സ്കൂളിന് വീഴ്ച വന്നതായും റിപ്പോർട്ടിലുണ്ട്. ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ മരണപ്പെടുന്നത്. മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
അതേസമയം, മിഥുന്റെ മരണത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കി. വീഴ്ച് സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക നടപടി ഉണ്ടായില്ലെങ്കില്‍ തുടർ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും എസ്‌എഫ്‌ഐ കൂട്ടിച്ചേർത്തു...