വിഎസിന്റെ സമരോജ്ജ്വല ജീവിതത്തിന് കേരളത്തിന്റെ ആദരവ്. ജനസാഗരത്തിന് നടുവിലൂടെ വി എസിന്റെ അന്ത്യയാത്ര. ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കി. ജനനായകന് ഇന്ന് വിട നല്‍കും...


അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ മൃതദേഹം ആലപ്പുഴയുടെ മണ്ണിലെത്തി. പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരും ഒഴുകിയെത്തി. ഇവിടത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശന സമയം അര മണിക്കൂർ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ശേഷം ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും.


ആലപ്പുഴയില്‍ വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം. സിപിഎം ഏരിയ സെന്ററിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. രാമച്ചവും വിറകും കൊതുമ്പും മാത്രമാണ് ചിതയ്‌ക്ക് ഉപയോഗിക്കുന്നത്. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചതിനു ശേഷം വിഎസിന്റെ മകൻ അരുൺ കുമാർ ചിതയിൽ തീ പകരും. മറ്റു ചടങ്ങുകൾ ഇവിടെ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് നിൽക്കാനായി പ്രത്യേകം പന്തലും ഒരുക്കിയിട്ടുണ്ട്.

വിലാപയാത്ര ആരംഭിച്ച് 17 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് നിരവധി പേരാണ് വിഎസിന് യാത്രയയപ്പ് നല്‍കാന്‍ എത്തുന്നത്. തിരുവനന്തപുരം വേലിക്കകത്ത് വീട്ടില്‍ നിന്ന് ആലപ്പുഴ വേലിക്കകത്തേക്കുള്ള അന്ത്യയാത്രയില്‍ അണിനിരന്ന് ആയിരങ്ങള്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാഷ്‌ട്രീയ, സാംസ്‌കാരിക നേതൃത്വം അന്ത്യാഞ്ജലി അര്‍പ്പിച്ചു.

വിഎസിനോടുള്ള ആദര സൂചകമായി ആലപ്പുഴ ജില്ലയ്‌ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്തു ദുഃഖാചരണം തുടരും. പൊതുദര്‍ശനത്തിനു സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സഞ്ചാരികള്‍ക്കു ആലപ്പുഴ ബീച്ചില്‍ നിയന്ത്രണവും നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
ഒരു മാസമായി തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന വിഎസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20നാണ് അന്തരിച്ചത്. 102 വയസായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കോട്ടയം ഈരാറ്റുപേട്ടയിൽ മുൻവൈരത്തെ തുടർന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേർന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി...