കോട്ടയം ജില്ലയിൽ 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു...

കോട്ടയം ജില്ലയിൽ 506 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 499 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴു പേർ രോഗബാധിതരായി. 155 പേർ രോഗമുക്തരായി. 4389 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 238 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5957 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,677 പേർ കോവിഡ് ബാധിതരായി. 3,14,512 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24775 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം - 42 പാമ്പാടി - 24 ചങ്ങനാശേരി - 23 മുണ്ടക്കയം - 20 എലിക്കുളം - 19 മീനച്ചിൽ, കൂരോപ്പട - 18 പാറത്തോട്-17 ഭരണങ്ങാനം-15 കാഞ്ഞിരപ്പള്ളി, മീനടം, തൃക്കൊടിത്താനം -13 പാലാ- 12 കടനാട്-11 എരുമേലി, വാഴപ്പള്ളി - 11 ആർപ്പൂക്കര, തലയോലപ്പറമ്പ് -10 മാടപ്പള്ളി, ചിറക്കടവ്, കരൂർ, മുത്തോലി, ഏറ്റുമാനൂർ -8 തിടനാട്, അയ്മനം, കിടങ്ങൂർ - 7 ഉദയനാപുരം, കടുത്തുരുത്തി, വാകത്താനം, ...