കോട്ടയത്ത് പൊലിസുകാരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍...





കോട്ടയത്തു പൊലിസുകാരനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനനെ (52) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപത്തെ മുറിയിലുള്ളവരാണ് സംഭവം കണ്ടത്. കോട്ടയം എ.ആര്‍ ക്യാംപിലെ പൊലിസുകാരനാണ് മധുസൂദനന്‍. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുകയായിരുന്നു...