കോട്ടയം മുണ്ടക്കയം കൊക്കയാര്‍ ഉരുള്‍പൊട്ടല്‍. കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി...


കൊക്കയാര്‍ ഉരുള്‍പൊട്ടല്‍. കാണാതായ ആന്‍സിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിലെ നൈറ്റി, സ്വർണ ആഭരണം എന്നിവ കണ്ടാണ് സ്ഥിരീകരിച്ചത്. മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

എരുമേലിയിൽ വാഴക്കാലായിൽ , മണിമലയാറിന്റെ തീരത്ത് ആണ് മൃതദേഹം കണ്ടെത്തിയത് . വ്യാഴാഴ്ച വൈകുന്നേരം   ആറ്റു തീരങ്ങളിൽ  ആക്രി വസ്തുക്കൾ ശേഖരിക്കാൻ എത്തിയ ആളാണ് അഴുകിയ നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്  ആറുമണിയോടെ എരുമേലി പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . ജീർണിച്ച നിലയിലായിരുന്ന മൃതദേഹം ആറ്റു തീരത്തെ ചെടികളിൽ തങ്ങിയ നിലയിലായിരുന്നു. #Kottayam #rain #Mundakayam #kuttikal #മഴ #കോട്ടയം  

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...