ഉരുൾപൊട്ടലിൽ വീട് ഒലിച്ചു പോയ ബസ് ഡ്രൈവർ ജെബിക്ക് കോത്തലയുടെ സ്നേഹോപഹാരം...



കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ വീട് പൂർണമായും നശിച്ചുപോയ സ്വകാര്യ ബസിന്റെ സാരഥി ജെബി കെ.ടിക്ക് കോത്തലയിലെ സജ്ജനങ്ങളുടെ കൈത്താങ്ങ്.പാമ്പാടി കോത്തല വഴി വർഷങ്ങളായി സർവീസ് നടത്തുന്ന ജീന ബസിലെ ഡ്രൈവറാണ് ജെബി.

വർഷങ്ങളായി തങ്ങളുടെ സാരഥിയായ ജെബിയുടെ ദുരിതത്തിൽ പങ്കുചേരാനാണ് കോത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന
നാട്ടുകൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയത്. മലവെള്ളപാച്ചിലിൽ വീടും ഉപകരണങ്ങളും നഷ്ടപെട്ട ദുരിതത്തിൽ ആശ്വാസം പകരുവാൻ നാട്ടുകൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ധന സമാഹരണത്തിൽ പിരിഞ്ഞുകിട്ടിയ 71000 ( എഴുപത്തി ഒന്നായിരം )രൂപയുടെ ചെക്ക് കൂരോപ്പട പഞ്ചായത്ത്‌ അംഗം ശ്രീമതി ആശ ബിനുവും നാട്ടുകൂട്ടം പ്രവർത്തകരും ചേർന്ന് തകർന്നുപോയ വീട് സ്ഥിതി ചെയ്ത സ്ഥലത്തു വെച്ച് കൈമാറി...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...