ഇടുക്കി, കോട്ടയം ജില്ലകളിൽ കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു...




ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂരിഭാഗം കെ എസ് ആർ ടി സി ബസ് സർവീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിർത്തിവച്ചിരുന്ന സർവീസുകൾ വീണ്ടും തുടങ്ങിയത്. പാലായിൽ നിന്ന് കുമളി ഒഴികെയുള്ള സർവീസുകൾ ആരംഭിച്ചു.
കുട്ടിക്കാനം- മുണ്ടക്കയം സർവീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമൺ-കോട്ടയം സർവീസ് തുടങ്ങി.അമ്പലപ്പുഴ-തിരുവല്ല കെ എസ് ആർ ടി സി സർവീസ് വീണ്ടും ആരംഭിച്ചു. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിർത്തിവച്ചു.

അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവച്ചത്. ജില്ലാ കളക്ടർ പി കെ ജയശ്രീ ഇതു സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള രാത്രികാല യാത്ര നിരോധിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു. ചികിത്സാ പിഴവെന്ന് ഭര്‍ത്താവ്. മൃതദേഹം വിട്ടുനല്‍കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതി...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...