കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ. മുണ്ടക്കയം വണ്ടന്‍പതാല്‍ മേഖലയില്‍ ഉരുള്‍പൊട്ടല്‍...
കോട്ടയം മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ ആളപായം ഇല്ല വണ്ടന്‍പതാല്‍ മേഖലയില്‍ കനത്ത മഴയില്‍ തോട് കര കവിഞ്ഞു ഒഴുകുന്നു, വീടുകളില്‍ വെള്ളം കയറി. മഴ അധിക നേരം തുടര്‍ന്നാല്‍ സമാന അപകടം ആവര്‍ത്തിക്കുമോ എന്ന ആശങ്ക പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അപകടത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് ദുരിതപ്പെയ്ത്ത് ആരംഭിച്ചത്. ഇടുക്കിയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി...