മദ്യപിച്ചെത്തിയ യാത്രക്കാരന്റെ മുഖത്തടിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാരൻ...
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യാത്രക്കാരന്റെ മുഖത്തടിച്ച് കെഎസ്‌ആർടിസി ജീവനക്കാരൻ. യാത്രക്കാരനെ യൂണിഫോമിലുള്ള കെഎസ്‌ആർടിസി ജീവനക്കാരൻ മർദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ച വൈകിട്ട് അടിമാലി ഭാഗത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസില്‍ മദ്യപിച്ച് യാത്ര ചെയ്തയാള്‍ സഹയാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയെന്നാണു ജീവനക്കാർ പറയുന്നത്. ബസ് തൊടുപുഴ സ്റ്റാൻഡില്‍ എത്തിയപ്പോള്‍ മദ്യപൻ കയ്യേറ്റശ്രമവും നടത്തിയെന്ന് ജീവനക്കാർ പറഞ്ഞു.
ഇതിനിടെ, യൂണിഫോം ധരിച്ചെത്തിയ ജീവനക്കാരൻ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. പിന്നാലെ മറ്റൊരു യാത്രക്കാരനും മർദിച്ചു. പിന്നീടെത്തിയ പൊലീസ് സംഘം യാത്രക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. പരാതിയോ കേസോ ഇല്ലെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, ജീവനക്കാർ മർദിച്ചിട്ടില്ലെന്നും യാത്രക്കാർ തമ്മിലാണു പ്രശ്നം ഉണ്ടായതെന്നുമാണു ഡിപ്പോ അധികൃതരുടെ വിശദീകരണം...