റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം. ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...
ബിഹാറില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ധരംപൂർ സ്വദേശിയായ സല്‍മാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയ സതി റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്.
നാട്ടുകാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. റീല്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകള്‍ വന്നതാണ് അപകടത്തിന് കാരണമായത്. ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു...