ബസ്സില്‍ കയറിയ അമ്മയും കുഞ്ഞും സ്റ്റോപ്പിലെത്തിയപ്പോള്‍ ഇറങ്ങാൻ മറന്നു. അര്‍ധരാത്രി 12 കി.മി തിരികെ പോയി സുരക്ഷിതമായി എത്തിച്ച്‌ കെഎസ്‌ആര്‍ടിസി...


അർധരാത്രിയില്‍ സ്റ്റോപ്പില്‍ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകള്‍ തിരിച്ച്‌ പോയി സ്റ്റോപ്പില്‍ എത്തിച്ച്‌ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്‌ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്ബർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയില്‍ അമ്മയ്ക്കും കു‌ഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണ് യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പില്‍ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല. പിന്നീട് ബസ് ഏറെ നേരം മുന്നോട്ട് കഴിഞ്ഞാണ് യുവതി ഇറങ്ങാനുണ്ടെന്ന് പറയുന്നത്. ഹൈവെ ആയിരുന്നതിനാല്‍ ബസ്സിനു തിരിക്കാൻ പന്ത്രണ്ട് കിലോമീറ്റർ പോകെണ്ടിവന്നു. ബസ്സ് തിരിച്ച്‌ ഇവരെ ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്ന മറ്റേതെങ്കിലും കെ.എസ്.ആർ.ടി.സിയില്‍ തന്നെ കയറ്റിവിടാൻ തീരുമാനിച്ചെങ്കിലും ഒരു ബസും വന്നില്ല.


ഇതോടെ ജീവനക്കാർ യുവതിയെയും കുഞ്ഞിനെയും വഴിയിലിറക്കാതെ തിരിച്ച്‌ ചങ്ക് വെട്ടിയിലെക്ക് തന്നെ ബസ് വിടുകയായിരുന്നു. പതിനേഴ് കിലോമീറ്ററാണ് യുവതിക്കും കുഞ്ഞിനുമായി ബസ്സ്‌ വീണ്ടും ഓടിയത്. ചങ്ക് വെട്ടിയില്‍ ബസ് എത്തുമ്ബോഴെക്കും യുവതിയുടെ സഹോദരൻ കാറുമായെത്തി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി സഹോദരനെ ഏല്പിച്ച ശേഷം ബസ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബസ്സിലെ യാത്രക്കാരടക്കം ഇവരെ തിരികെ സുരക്ഷിതമായി എത്തിക്കാനായി ബസ് ജീവനക്കാരോട് സഹകരിച്ചു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ കുഴഞ്ഞു വീണ് ഭാര്യയും മരിച്ചു...