കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ സ്വയം വെടിവച്ച് മരിച്ചു...


കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയ് (57) ജീവനൊടുക്കി. ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വെടിവെയ്പ്പുണ്ടായതെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയിയെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.


സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്തെത്തിയ അശോക് നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ സി. ജെ. റോയ് കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. സിനിമാ നിര്‍മാണ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബെംഗളൂരു ഉള്‍പ്പെടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി വരികയായിരുന്നു...

Popular posts from this blog

ഭര്‍ത്താവിന്റെ അയല്‍വാസിയുമായി പ്രണയം. ഒരു വര്‍ഷം മുമ്ബ് നീതു ഒഴിവാക്കാൻ ശ്രമിച്ചതോടെ അൻഷാദിന് പകയായി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ അവിഹിതവും പ്രണയപ്പകയും...

മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ട്'. അവിശ്വസനീയം ഈ കൂട്ടമരണം...

കാമം തീര്‍ക്കാനായി വിളിച്ചു വരുത്തി. ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കം. 23 വയസ്സുകാരൻ സ്യൂട്ട് കേസ് കൊലപാതകിയായ ദാരുണ സംഭവം...