ജനകീയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. പെൻഷനും ഡി.എ കുടിശികയ്ക്കും പച്ചക്കൊടി...
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ, വികസന - ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായെന്ന ആത്മവിശ്വാസത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷനും ഓണറേറിയം വര്‍ദ്ധനവും സാധാരണക്കാര്‍ക്കും താഴെത്തട്ടിലുള്ള സേവന പ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. ക്ഷേമ പെന്‍ഷന്‍: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 14,500 കോടി രൂപ വകയിരുത്തി. പെന്‍ഷന്‍ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ദ്ധിപ്പിച്ചു. ഏറെ നാളായി സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യമായ ഡി.എ ( കുടിശിക പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പുതിയൊരു കേരളത്തെ കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. അതോടൊപ്പം രാഷ്ട്രീയപരമായ ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തി:
'കേരളത്തെ തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ അവസരം കാത്തിരിക്കുകയാണ്. മതരാഷ്ട്ര വാദികളുടെ ഭീഷണിയെ കേരളം ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി...